• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോസ് കെ മാണി യുഡിഎഫിലേക്ക് മടങ്ങുമോ; പുതിയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ നേതൃത്വം

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗം തുടര്‍ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച് ഇതുവരെ വ്യക്തമായൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഇടതുപക്ഷവുമായി ചര്‍ച്ചകള്‍ സജീവമാണെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോഴായിരുന്നു പുതിയ വിവാദങ്ങള്‍ ഉണ്ടാവുന്നത്. ഇതോടെ ഈ ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമം ആവുകയും ചെയ്തു. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് തന്നെ മുന്നണിപ്രവേശന കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് ഏറ്റവും അവസാനമായി ജോസ് കെ മാണി അറിയിച്ചിരിക്കുന്നത്.

ഇടതുമുന്നണിയുമായുള്ള ചര്‍ച്ചകള്‍

ഇടതുമുന്നണിയുമായുള്ള ചര്‍ച്ചകള്‍

ഇടതുമുന്നണിയുമായുള്ള ചര്‍ച്ചകള്‍ ശക്തമായി തുടരുന്നതിനിടെയായിരുന്നു സംസ്ഥാന രാഷ്ട്രീയത്തെ പ്രതിസന്ധിയിലാക്കിയ പുതിയ വിവാദം ഉയര്‍ന്ന് വരുന്നത്. ഇതോടെ ജോസ് കെ മാണി പക്ഷത്തും ആശങ്കകള്‍ ഉണ്ടായി. ഇടതുസര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടാകും എന്ന കണക്ക് കൂട്ടല്‍ ഇടത് ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിരുന്നു

പുതിയ സാഹചര്യം

പുതിയ സാഹചര്യം

പുതിയ സാഹചര്യത്തില്‍ തിരക്കിട്ട് ചര്‍ച്ചകളൊന്നും വേണ്ടെന്നാണ് എംഎല്‍എമാരായ ജയരാജിന്‍റെയും റോഷി അഗസ്റ്റിന്‍റേയും നിലപാട്. മുതിര്‍ന്ന നേതാക്കള്‍ക്കും ഇതേ അഭിപ്രായമാണ് ഉള്ളത്. ഇതോടെ തിരക്കിട്ട നീക്കം വേണ്ടെന്ന് തീരുമാനത്തിലേക്ക് ജോസ് കെ മാണിയും എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യുഡിഎഫിലേക്ക് മടങ്ങുമോ

യുഡിഎഫിലേക്ക് മടങ്ങുമോ

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സര്‍ക്കാറിന് കൂടുതല്‍ എതിരായി വരികയാണെങ്കില്‍ യുഡിഎഫിലേക്ക് തന്നെ മടങ്ങണമെന്ന നിലപാടുള്ളവരുടെ ആവശ്യത്തിന് ശക്തിയേറും. യുഡിഎഫ് തന്നെയാണ് കേരള കോണ്‍ഗ്രസിന് സുരക്ഷിതമായ ഇടമെന്നാണ് ഇവരുടെ അഭിപ്രായം. നേതൃത്വം പുതിയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി വരികയാണ്.

കോണ്‍ഗ്രസിനും താല്‍പര്യം

കോണ്‍ഗ്രസിനും താല്‍പര്യം

ജോസിനെ മുന്നണിയിലേക്ക് തിരികെ എത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും താല്‍പര്യം ഉണ്ട്. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് മുസ്ലിം ലീഗ് നേതാക്കളും ജോസ് കെ മാണി വിഭാഗത്തെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാത്തത് ജോസിന്‍റെ മടക്കം കൂടി മുന്നില്‍ കണ്ടാണ്.

അവിശ്വാസം ഉടന്‍ വേണ്ട

അവിശ്വാസം ഉടന്‍ വേണ്ട

ജുലൈ എട്ടാം തിയതി കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നായരുന്നു പിജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അവിശ്വാസം കൊണ്ടുവരുന്നത് സംബന്ധിച്ച് എടുത്ത് ചാടി തീരുമാനം പ്രഖ്യാപിക്കേണ്ട നിര്‍ദ്ദേശം കോണ്‍ഗ്രസ് നേതൃത്വം പിജെ ജോസഫിന് നല്‍കുകയായിരുനെന്നാണ് സൂചന.

ദേ​ശീ​യ നേ​തൃ​ത്വം

ദേ​ശീ​യ നേ​തൃ​ത്വം

യുപിഎ ഘടകക്ഷിയെന്ന നിലയില്‍ പ്രശ്നപരിഹാരത്തിനായി കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ നേ​തൃ​ത്വം ഇ​ട​പെ​ടു​ന്ന​തും ജോ​സ്​ പ​ക്ഷ​ത്തി​ന്​ ആ​ശ്വാ​സ​മാ​വു​ന്നുണ്ട്. രാ​ഹു​ൽ​ഗാ​ന്ധി​യു​മാ​യി സം​സാ​രി​ച്ചെ​ന്നും ജോ​സ്​​പ​ക്ഷ നേ​താ​ക്ക​ൾ പ​റ​യു​ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.

പ​ര​സ്യ​മായി വിമര്‍ശിച്ചില്ല

പ​ര​സ്യ​മായി വിമര്‍ശിച്ചില്ല

അതേസമയം, പുതിയ വിവാദവുമായി ബ​ന്ധ​പ്പെ​ട്ട്​ സ​ർ​ക്കാ​റി​നെ​യോ മു​ഖ്യ​മ​ന്ത്രി​യെ​യോ പ​ര​സ്യ​മായി വിമര്‍ശിക്കാന്‍ ജോസ് കെ മാണി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ഇ​തു​സം​ബ​ന്ധി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​യ മ​റു​പ​ടി നല്‍കിയിരുന്നില്ല.

പാളിച്ച ഉണ്ടെങ്കില്‍

പാളിച്ച ഉണ്ടെങ്കില്‍

കേ​സി​ൽ ആ​രെ​ങ്കി​ലും കു​റ്റ​ക്കാ​രാണെ​ന്ന്​ ഇ​പ്പോ​ൾ പ​റ​യാ​നാ​വി​െ​ല്ല​ന്നാ​യി​രു​ന്നു പ്ര​തി​കരണം. ​ കേസിൽ അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്​. വസ്തുത പുറത്തുവരണം. അന്വേഷണം പൂർത്തിയാക​ട്ടെ, പാളിച്ച ഉണ്ടെങ്കിൽ സമരം നടത്തുമെന്നുമാണ് ജോസ്. െക. മാണി ഏറ്റവും അവസാനം പറഞ്ഞത്.

സിപിഐയുടെ എതിര്‍പ്പ്

സിപിഐയുടെ എതിര്‍പ്പ്

സിപിഐയുടെ ശക്തമായ എതിര്‍പ്പിനിടയിലായിരുന്നു കേരള കോണ്‍ഗ്രസുമായി ധാരണയിലെത്താന്‍ സിപിഎം തീരുമാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്ര​ാ​ദേ​ശി​ക​ത​ല​ത്തി​ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സം​സ്ഥാ​ന​ത​ല​ത്തി​ലും ധാ​ര​ണ എ​ന്ന​താ​യി​രു​ന്നു സിപിഎം തീരുമാനം.

ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ

ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ

ഇ​തി​നാ​യി കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലും എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ കി​ഴ​ക്കന്‍ മേഖലകളിലും സിപിഎം നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകളും ആരംഭിച്ചിരുന്നു. എ​ന്നാ​ൽ, പുതിയ​ വി​വാ​ദം ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റിക്കുകയായിരുന്നു.

മധ്യപ്രദേശില്‍ കിടിലന്‍ നീക്കവുമായി കോണ്‍ഗ്രസ്; ഉപാധ്യക്ഷ സ്ഥാനത്ത് ശിവരാജിന്‍റെ ഭാര്യാ സഹോദരന്‍

English summary
kerala congress: Will jose k mani return to udf?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X