കേരള കോണ്‍ഗ്രസ് സിപിഎമ്മിനൊപ്പം ചേര്‍ന്നത് ആത്മാഭിമാനം ഉയര്‍ത്താന്‍!! അപമാനിച്ചവര്‍ക്കുള്ള മറുപടി!!

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം:കോട്ടയം ജില്ലാ പഞ്ചായത് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സിപിഎമ്മുമായി കൈകോര്‍ക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ജോസ് കെ മാണി എംപി. പാര്‍ട്ടിയെ അപമാനിച്ചവര്‍ക്കുള്ള മറുപടിയാണ് കോട്ടയത്തേതെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ ആത്മാഭിമാനം ഉയര്‍ത്തുന്നതിനാണ് സിപിഎമ്മിനൊപ്പം ചേര്‍ന്നതെന്നും അദ്ദേഹം.

കോട്ടയത്തേത് പ്രാദേശിക തീരുമാനമാണെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ധാരണകള്‍ അങ്ങോട്ടുമിങ്ങോട്ടും വേണമെന്നും ഒരു വിഭാഗം മാത്രം ധാരണകള്‍ പാലിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും ജോസ് കെ മാണി.

jose k mani

പ്രാദേശികമായി സിപിഎമ്മിനൊപ്പം കൂട്ടുകൂടുക എന്നത് വലിയ കാര്യമല്ലെന്ന് ജോസ് കെ മാണി പറയുന്നു. ഇത് കോണ്‍ഗ്രസും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗാളില്‍ കഴിഞ്ഞ തിര ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎമ്മിനൊപ്പം നിന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.

അപമാനിക്കപ്പെട്ടാല്‍ കേരള കോണ്‍ഗ്രസ് മിണ്ടാതിരിക്കില്ലെന്ന മുന്നറിയിപ്പും ജോസ് കെ മാണി നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരള കോണ്‍ഗ്രസിന് മുറിവേറ്റിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് ഒരു വേദിയിലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം. മുറിവില്‍ പിന്നെയും മുളക് പുരട്ടുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് പിന്തുണ കൊടുക്കാന്‍ തന്നെയായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ അതിന് ശേഷം ഡിസിസി വിളിച്ചു കൂട്ടി കേരളാ കോണ്‍ഗ്രസിനെതിരെയും പാര്‍ട്ടി ചെയര്‍മാനെതിരേയും സംസാരിച്ച് അത് പത്രത്തില്‍ കൊടുക്കുകയും ചെയ്തപ്പോള്‍ അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്തു ചെയ്യണമായിരുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.

English summary
jose k mani's reply to congress on kottayam issue.
Please Wait while comments are loading...