കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണിയുമായി രാഹുല്‍ സംസാരിച്ചു? രാജ്യസഭ വോട്ടില്‍ തീരുമാനം 23 ന്, യുഡിഎഫിലേക്ക് മടങ്ങുമോ

Google Oneindia Malayalam News

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് യുഡിഎഫില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസും ലീഗും. ആഗസ്ത് 24 ന് നിയമസഭാ സമ്മേളനം ചേരുന്നതിന് തലേനാള്‍ തന്നെ അവിശ്വാസ പ്രമേയം, രാജ്യസഭാ തിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നാണ് ജോസ് കെ മാണി വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നത്.

ആഗസ്ത് 24 ന്

ആഗസ്ത് 24 ന്

ആഗസ്ത് 24 നാണ് രാജ്യസഭാ വോട്ടെടുപ്പ് നടക്കുന്നത്. എല്‍ഡിഎഫില്‍ നിന്ന് എല്‍ജെഡിയുടെ ശ്രേയാംസ് കുമാര്‍ യുഡിഎഫില്‍ നിന്ന് കോണ്‍ഗ്രസിന്‍റെ ലാല്‍ കല്‍പകവാടിയുമാണ് മത്സരിക്കുന്നത്. ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയം വ്യക്തമാണെങ്കിലും വോട്ടെടുപ്പില്‍ മുഴുവന്‍ അംഗങ്ങള്‍ക്കും അതത് പാര്‍ട്ടികള്‍ വിപ്പ് നല്‍കും. എന്നാല്‍ ജോസഫ് വിഭാഗം നൽകുന്ന വിപ്പ് സ്വീകരിക്കില്ലെന്നാണ് ജോസ് പക്ഷം വ്യക്തമാക്കുന്നത്.

വിപ്പ് നൽകേണ്ട അധികാരം

വിപ്പ് നൽകേണ്ട അധികാരം

വിപ്പ് നൽകേണ്ട അധികാരം റോഷി അഗസ്റ്റിനാണ്. ആർക്ക് വോട്ട് ചെയ്‌താലും അത് മുന്നണി പ്രവേശനമായി കണക്കുകൂട്ടാൻ കഴിയില്ലെന്നും ജോസ് വിഭാഗം വ്യക്തമാക്കുന്നു. റോഷി അഗസ്റ്റില്‍, എന്‍ ജയരാജ് എന്നീ രണ്ട് അംഗങ്ങളാണ് ജോസ് വിഭാഗത്തിന് നിയമസഭയില്‍ ഉള്ളത്. വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നാലും യുഡിഎഫിന് വോട്ട് നല്‍കിയേക്കില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

മുന്നണി പ്രവേശനം

മുന്നണി പ്രവേശനം

മറിച്ച് ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താല്‍ തന്നെ അത് മുന്നണിയിലേക്കുള്ള മടക്കത്തിന്‍റെയോ പ്രവേശനത്തിന്‍റെയോ സൂചനയായി വിലയിരുത്തപ്പെടേണ്ടതില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി മാത്രമേ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഉണ്ടാവൂ എന്നും നേതാക്കൾ പറയുന്നു.

ഇങ്ങോട്ട് വരട്ടെ

ഇങ്ങോട്ട് വരട്ടെ

ജോസ് പക്ഷത്തെ ഭൂരിപക്ഷം നേതാക്കള്‍ക്കും അണികള്‍ക്കും യുഡിഎഫിലേക്ക് നത്നെ തിരെ പോകാനാണ് താല്‍പര്യമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ആട്ടിയിറക്കപ്പെട്ട മുന്നണിയിലേക്ക് വീണ്ടും അങ്ങോട്ട് പോയി അവസരം ചോദിക്കണ്ട, പകരം മുന്നണി നേതൃത്വം ഇങ്ങോട്ട് വരട്ടെയെന്നാണ് പാർട്ടിയിൽ പൊതുവെയുള്ള അഭിപ്രായം

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി


പിജെ ജോസഫ് ഉള്ള മുന്നണിയിലേക്ക് യാതൊരു കാരണവശാലും തിരികെ പോകാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിക്കുന്ന നേതാക്കളും ജോസ് പക്ഷത്തുണ്ട്. അതേസമയം, പ്രശ്നപരിഹാര സാധ്യതകള്‍ തേടി രാഹുല്‍ ഗാന്ധി തന്നെ ജോസ് കെ മാണിയുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

മാണി സാറിന്റെ പാ‌ർട്ടി

മാണി സാറിന്റെ പാ‌ർട്ടി

കെഎം മാണി സാറിന്റെ പാ‌ർട്ടിയ്‌ക്ക് മുന്നണിയില്‍ എല്ലാവിധ മുൻഗണനയും സംരക്ഷണവും ഉണ്ടാകുമെന്നും ധൃതി പിടിച്ചൊരു തീരുമാനം എടുക്കരുതെന്നും ജോസ് കെ മാണിയോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായാണ് വിവരമെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഡിഎഫില്‍ പുറത്താക്കപ്പെട്ടെങ്കില്‍ മാണി പക്ഷത്തെ രണ്ട് എംപിമാരും പാര്‍ലമെന്‍റില്‍ യുപിഎയുടെ ഭാഗമാണ്.

യുപിഎയുടെ ഭാഗം

യുപിഎയുടെ ഭാഗം

അത് അങ്ങനെ തുടരാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നേരിട്ടുള്ള ചർച്ചകൾക്ക് ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ധൃതി പിടിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്നും യുപിഎയുടെ ഭാഗമായി നിലനില്‍ക്കുമെന്നും ജോസ് കെ മാണി രാഹുല്‍ ഗാന്ധിയെ അറിയിച്ചതായാണ് സൂചന.

രണ്ട് വോട്ടുകൾ

രണ്ട് വോട്ടുകൾ

ഇതിനോടൊപ്പം തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന്റെ പക്കലുള്ള രണ്ട് വോട്ടുകൾ ഉറപ്പിക്കാൻ സമവായ ചർച്ചകൾ മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ തുടങ്ങിയെന്നും വിവരമുണ്ട്. ജോസ് വിഭാഗം നേതാക്കളുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സംസാരിച്ചു. സ്വതന്ത്രമായി നിൽക്കുകയാണെങ്കിലും രാജ്യസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചതായാണ് സൂചന.

അവിശ്വാസ പ്രമേയം

അവിശ്വാസ പ്രമേയം

അതേസമയം നിയമസഭാ സമ്മേളനം ചേരുമ്പോള്‍ സര്‍ക്കാറിനും സ്പീക്കര്‍ക്കുമെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ഇത് സംബന്ധിച്ച് ഭരണ-പ്രതിപക്ഷ നേതാക്കള്‍ തമ്മിലുള്ള വാക്പോര് ഇപ്പോള്‍ തന്നെ ശക്തമാണ്. പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയ നോട്ടീസ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയത്.

സര്‍ക്കാറിന്‍റെ നീക്കം

സര്‍ക്കാറിന്‍റെ നീക്കം

സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരണമെങ്കില്‍ വിജ്ഞാപനമിറങ്ങി സമ്മേളനത്തിന് പതിനാല് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം. നിലവിലെ സാഹചര്യത്തില്‍ ചട്ടം പാലിച്ച് പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ കഴിയില്ല. ഇത് ചൂണ്ടിക്കാണ്ടി പ്രതിപക്ഷത്തിന്‍റെ നീക്കത്തെ തടയാനാണ് സര്‍ക്കാറിന്‍റെ നീക്കം.

അനുമതി നല്‍കണം

അനുമതി നല്‍കണം

എന്നാല്‍ സ്പീക്കര്‍ ഭീരുവിനെ പോലെ പെരുമാറരുതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. സ്പീക്കര്‍ അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കണം. അസാധാരണമായ സാഹചര്യത്തില്‍ സഭ ചേരുമ്പോള്‍ അസാധാരണമായ പ്രമേയത്തിന് അനുമതി നല്‍കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

യുഎഇക്ക് പിന്നാലെ ബഹ്റിനും? ഗള്‍ഫ് മേഖലയില്‍ വരുന്നത് വന്‍ മാറ്റങ്ങള്‍.. സൂചനകള്‍ നല്‍കി ഇസ്രായേല്‍യുഎഇക്ക് പിന്നാലെ ബഹ്റിനും? ഗള്‍ഫ് മേഖലയില്‍ വരുന്നത് വന്‍ മാറ്റങ്ങള്‍.. സൂചനകള്‍ നല്‍കി ഇസ്രായേല്‍

English summary
Jose K mani talked with rahul gandhi? Will decide about rajyasabha vote on 23
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X