കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിന് നിരാശ, വിചാരിച്ച വകുപ്പുകള്‍ കിട്ടാനിടയില്ല, ഉറപ്പിച്ചത് ശശീന്ദ്രന്‍, തോമസ് കെ തോമസിനെ വെട്ടി

Google Oneindia Malayalam News

കോഴിക്കോട്: എന്‍സിപിയില്‍ അവസാന നിമിഷ ത്രില്ലര്‍ നാടകവുമായി എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഉറപ്പിക്കുന്നു. ഒരിക്കല്‍ കൂടി അദ്ദേഹം തോമസ് ചാണ്ടി കുടുംബത്തിന് മേല്‍ ആധിപത്യം നേടിയിരിക്കുകയാണ്. എന്നാല്‍ മന്ത്രിസഭയില്‍ നിന്ന് ജനതാദള്‍ എസ് പുറത്തേക്ക് പോവുമെന്ന സൂചന ശക്തമാണ്. അതേസമയം ജോസ് കെ മാണിയോട് ഇപ്പോഴും ഒരു മന്ത്രിസ്ഥാനത്തില്‍ കൂടുതല്‍ തരാനാവില്ലെന്നാണ് പറയുന്നത്. അതിന് കാരണങ്ങളും നിരത്തുന്നുണ്ട്.

ജോസിന് വകുപ്പുകള്‍ കിട്ടില്ല

ജോസിന് വകുപ്പുകള്‍ കിട്ടില്ല

കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം എന്നത് തന്നെ തിരിച്ചടിയാണ്. അതേ പോലെ വിചാരിച്ച വകുപ്പുകളിലും അവര്‍ തിരിച്ചടി നേരിടും. റവന്യൂ, ഭക്ഷ്യ-സിവില്‍ സപ്ലൈസ്, കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളൊന്നും വിട്ടുകൊടുക്കാന്‍ സിപിഐ തയ്യാറായിട്ടില്ല. നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമാണ് സിപിഐക്കുള്ളത്. ചീഫ് വിപ്പ് സ്ഥാനം മാത്രമാണ് വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളത്. അത് തന്നെ സിപിഎം 13ാം മന്ത്രിസ്ഥാനം വിട്ടുകൊടുത്താല്‍ മാത്രമേ ജോസിന് നല്‍കൂ.

ശശീന്ദ്രന്‍ വീണ്ടും ജയിച്ചു

ശശീന്ദ്രന്‍ വീണ്ടും ജയിച്ചു

തോമസ് കെ തോമസ് സകല സാധ്യതയും നോക്കിയെങ്കിലും ശശീന്ദ്രന്‍ തന്നെ എന്‍സിപിയില്‍ നിന്നുള്ള മന്ത്രിയാവുമെന്നാണ് വ്യക്തമാക്കുന്നത്. രണ്ട് എംഎല്‍എമാരാണ് എന്‍സിപിക്കുള്ളത്. തോമസ് ചാണ്ടിയുടെ സഹോദരന്‍ ഇപ്പോഴും വിട്ടുകൊടുത്തിട്ടില്ല. ശരത് പവാര്‍ പിന്തുണയ്ക്കുന്നത് ശശീന്ദ്രനെയാണ്. അടുത്തിടെ മാത്രം പാര്‍ട്ടിയിലേക്ക് വന്ന തോമസിന് എങ്ങനെയാണ് മന്ത്രിസ്ഥാനം നല്‍കുകയെന്ന് ശശീന്ദ്രന്‍ വിഭാഗം ചോദിക്കുന്നു. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന വാദം തോമസ് ഉയര്‍ത്തിയെങ്കിലും ഫലിച്ചിട്ടില്ല. പാര്‍ട്ടിയിലെ പിന്തുണ ശശീന്ദ്രന് തന്നെയാണ് കൂടുതല്‍.

കേരള കോണ്‍ഗ്രസിന് രാഷ്ട്രീയ നഷ്ടം

കേരള കോണ്‍ഗ്രസിന് രാഷ്ട്രീയ നഷ്ടം

വിചാരിച്ച സീറ്റുകളില്‍ വിജയിക്കാത്തത് കേരള കോണ്‍ഗ്രസിനെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. കോട്ടയത്ത് മന്ത്രിയില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് പ്രതിപക്ഷത്തിരിക്കുന്നത് പോലെയാണ്. കടുത്ത സമ്മര്‍ദത്തിലൂടെ ഒരു മന്ത്രിസ്ഥാനം കൂടി അവസാന നിമിഷം നേടിയെടുക്കാമെന്നാണ് ജോസ് കെ മാണി കരുതുന്നത്. അപ്പോഴും വകുപ്പുകളില്‍ നഷ്ടമുണ്ടാവും. നിര്‍ണായക വകുപ്പുകളൊക്കെ സിപിഎമ്മിന്റെ കൈവശമാണ്. കാര്‍ഷിക വകുപ്പോ റവന്യൂവോ ജോസ് മോഹിച്ചെങ്കിലും കിട്ടാനിടയില്ല.

കാനം വഴങ്ങില്ല

കാനം വഴങ്ങില്ല

കേരള കോണ്‍ഗ്രസിന് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കിയെന്ന് സിപിഐ നേരത്തെ പറഞ്ഞതാണ്. എല്‍ഡിഎഫിന്റെ വിജയത്തിന്റെ ക്രെഡിറ്റ് വെറുതെ ജോസിന് കൊടുക്കരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. കൂടുതല്‍ സീറ്റുകളില്‍ ജോസ് ജയിച്ചിരുന്നെങ്കില്‍ സിപിഐയുടെ രണ്ടാം സ്ഥാനത്തിന് വലിയ ഭീഷണിയാവുമായിരുന്നു. ഇനി മന്ത്രി സ്ഥാനം കൂടുതല്‍ കൊടുത്ത് കേരളാ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടെന്നാണ് സിപിഐ നിലപാട്. ആകെ നാല് മന്ത്രിസ്ഥാനമേ സിപിഐക്കുണ്ടാവൂ. അപ്പോള്‍ ജോസിനെന്തിനാണ് രണ്ടെണ്ണമെന്നും ചോദ്യം സിപിഐ നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.

ജനതാദള്‍ പുറത്തുപോകുമോ?

ജനതാദള്‍ പുറത്തുപോകുമോ?

ജനതാദളിലും വലിയ പ്രശ്‌നങ്ങളാണ് ഉള്ളത്. മാത്യു ടി തോമസും കെ കൃഷ്ണന്‍കുട്ടിയും മന്ത്രിസ്ഥാനത്തിനായി പോരാടുകയാണ്. മന്ത്രിസ്ഥാനം തനിക്ക് തന്നെ വേണമെന്ന് കെ കൃഷ്ണകുട്ടി ദേവഗൗഡയുമായുള്ള കൂടിക്കാഴ്ച്ചയില്‍ തുറന്ന് പറഞ്ഞു. പിണറായിയും കെകെ ശൈലജയും കഴിഞ്ഞാല്‍ ഏറ്റവം മികച്ച മന്ത്രി താനായിരുന്നുവെന്ന് കൃഷ്ണന്‍കുട്ടി ദേവഗൗഡയെ അറിയിച്ചിരിക്കുകയാണ്. മാത്യു ടി തോമസ് നേരത്തെയും മന്ത്രിയായിട്ടുണ്ടെന്നും മന്ത്രിസ്ഥാനം വീതം വെക്കാതെ അഞ്ച് വര്‍ഷവും വേണമെന്നാണ് കൃഷ്ണന്‍കുട്ടിയുടെ ആവശ്യം.

ജോസുമായി ചര്‍ച്ചയില്ല?

ജോസുമായി ചര്‍ച്ചയില്ല?

മുന്നണി നേതൃയോഗത്തിന് മുമ്പ് ഇനി ഘടകകക്ഷികളുമായി ചര്‍ച്ചയുണ്ടാവില്ലെന്ന് സിപിഎം സൂചിപ്പിക്കുന്നു. അതുകൊണ്ട് ജോസിനാണ് വലിയ നിരാശ. അഞ്ച് ചെറുകക്ഷികളില്‍ രണ്ട് പേര്‍ക്ക് മന്ത്രിസ്ഥാനമെന്നാണ് സിപിഎം അറിയിക്കുന്നത്. ഗണേഷ് കുമാറും ആന്റണി രാജുവുമായിരിക്കും ആ മന്ത്രിമാരെന്നാണ് സൂചന. അതേസമയം എല്‍ജെഡിക്ക് മന്ത്രിസ്ഥാനമൊന്നും കിട്ടാനിടയില്ല. മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ പൊട്ടിത്തെറിയും ഉറപ്പാണ്. കടന്നപ്പള്ളി രാമചന്ദ്രനും ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാവില്ല. ഐഎന്‍എല്‍ പക്ഷേ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടില്ല.

English summary
jose k main will be dissapointed because kerala congress may not get top ministerial posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X