കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെത്രാന്മാരുടെ ഭൂമി കുംഭകോണത്തിനെതിരെ പ്രൊഫ ജോസഫ് വര്‍ഗീസിന്റെ ഒറ്റയാള്‍ പോരാട്ടം

Google Oneindia Malayalam News

കാസര്‍കോട്: കേരളത്തിലെ മെത്രാന്മാരുടെ ഭൂമി കുംഭകോണത്തിനും സാമ്പത്തിക ചൂഷണത്തിനുമെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ച് പ്രൊഫസര്‍ ഡോ ജോസഫ് വര്‍ഗീസിന്റെ വാര്‍ത്താ സമ്മേളനം. രാജ്യത്തെ നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന് പറഞ്ഞ് വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന കേരളത്തിലെ മെത്രാന്മാരുടെ കപട മുഖം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുന്നതിനു വേണ്ടിയാണ് ഈ സമരമെന്നും ലക്ഷ്യം കാണുന്നതു വരെ ഇതില്‍ ഉറച്ചുനില്‍ക്കുമെന്നും കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജോസഫ് വര്‍ഗീസ് വ്യക്തമാക്കി.

മലയാറ്റൂര്‍ പള്ളിയിലെ ഫാദർ സേവ്യർ തേലക്കാട്ടിനെ കുരിശുമലയിൽ വെച്ച് കപ്യാർ കുത്തിക്കൊന്നു!!മലയാറ്റൂര്‍ പള്ളിയിലെ ഫാദർ സേവ്യർ തേലക്കാട്ടിനെ കുരിശുമലയിൽ വെച്ച് കപ്യാർ കുത്തിക്കൊന്നു!!

ഭൂമി കുംഭകോണം ആവര്‍ത്തിക്കാതിരിക്കാന്‍ ചര്‍ച്ച് ആക്ട് നടപ്പില്‍ വരുത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള പ്ലക്കാര്‍ഡുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യാത്ര നടത്തുമെന്ന് ജോസഫ് വര്‍ഗീസ് പറഞ്ഞു. അതിന് മുന്നോടിയായാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. എല്ലാ ജില്ലകളിലെയും അതിരൂപതകള്‍ക്കു മുന്നില്‍ ഈ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം പ്രകടിപ്പിക്കും. വിശ്വാസികള്‍ക്കിടയില്‍ ബോധവത്കരണം നടത്തും. ഇതിനിടയില്‍ എന്തും സംഭവിച്ചേക്കാം. എന്നാല്‍ അതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ല. ഒരു ലക്ഷ്യത്തിനു വേണ്ടി ഇറങ്ങി പ്രവര്‍ത്തിക്കുമ്പോള്‍ മരണമാണ് മുന്നില്‍ വരുന്നതെങ്കില്‍ ആ മരണവും മധുര തരമാകുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

photo

ബുധനാഴ്ച കാസര്‍കോട്ടെ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് മുന്നില്‍ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. തലശ്ശേരി കത്തീഡ്രല്‍ പള്ളിയില്‍ പ്രതിഷേധിക്കും. എന്തൊക്കെ തടസങ്ങളുണ്ടായാലും അതിനെയെല്ലാം വകഞ്ഞുമാറ്റിക്കൊണ്ടു മുന്നോട്ട് പോകും. കേരളത്തിലെ മെത്രാന്മാര്‍ അംബാനിമാരാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താതെ പള്ളികളുടെ സ്വത്തുക്കളെല്ലാം കൈവശപ്പെടുത്തി ആഡംബര ജീവിതം നയിക്കുന്നു. യേശുക്രിസ്തുവിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായാണ് ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍. കാരുണ്യമില്ലാതെ ചൂഷണം മാത്രം ലക്ഷ്യമിടുന്ന ഇവര്‍ക്കെതിരെ അതിശക്തമായ പോരാട്ടം തന്നെയാണ് വേണ്ടതെന്നും ജോസഫ് വര്‍ഗീസ് വ്യക്തമാക്കി.

യശ്വന്ത്പൂർ എക്സ്പ്രസിൽ മയക്കിടത്തി മോഷണം: യാത്രക്കാരെ മയക്കിക്കിടത്തി മോഷണംയശ്വന്ത്പൂർ എക്സ്പ്രസിൽ മയക്കിടത്തി മോഷണം: യാത്രക്കാരെ മയക്കിക്കിടത്തി മോഷണം

ഖത്തറിന് ലോകകപ്പ് ഫുട്‌ബോള്‍ നഷ്ടപ്പെടുമോ? നിലപാട് വ്യക്തമാക്കി ഫിഫ, പ്രതികാര നീക്കം പൊളിഞ്ഞുഖത്തറിന് ലോകകപ്പ് ഫുട്‌ബോള്‍ നഷ്ടപ്പെടുമോ? നിലപാട് വ്യക്തമാക്കി ഫിഫ, പ്രതികാര നീക്കം പൊളിഞ്ഞു

English summary
Joseph peter fights alone against land controversy of priest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X