ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

  • Written By:
Subscribe to Oneindia Malayalam

കോട്ടയം: കത്തോലിക്കാ സഭയിലെ പരിഷ്‌കരണ വാദിയും വിമര്‍ശകനുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു. ഭരണങ്ങാനത്തെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. എഴുത്തുകാരന്‍, പത്രാധിപര്‍, അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.

Maxredefault

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാണ് ജോസഫ് പുലിക്കുന്നേല്‍. ക്രൈസ്തവ സഭാ അധികാര ഘടനയെയും പൗരോഹിത്യത്തിന്റെ പ്രവര്‍ത്തന രീതികളെയും രക്ഷമാമയി വിമര്‍ശിച്ചിരുന്ന ജോസഫ് പുലിക്കുന്നേല്‍ ഒരു തിരുത്തല്‍ ശക്തിയായിരുന്നു. ഓശാന എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമായിരുന്നു.

സ്വതന്ത്ര ചിന്തയുടെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു ജോസഫ് പുലിക്കുന്നേല്‍. സഭയുടെ നിയമക്കുരുക്കുകളില്‍ പെട്ട ചടങ്ങുകള്‍ക്ക് പലപ്പോഴും കാര്‍മികനായി അദ്ദേഹം. ഭാര്യയ്ക്ക് ഇടമറ്റത്തെ സ്വന്തം മണ്ണില്‍ ചിതയൊരുക്കിയ അദ്ദേഹത്തിന്റെ നടപടിയും വ്യത്യസ്തമായിരുന്നു.

കേരള സര്‍വകലാശാല സെനറ്റ് അംഗം, കെപിസിസി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂള്‍, മൈസൂര്‍ സെന്റ് ഫിലോമിനാസ് കേളേജ്, മദ്രാസ് ലയോള കോളേ്, മദ്രാസ് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കോഴിക്കോട് ദേവഗിരി കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രൈവറ്റ് കോളേജ് അധ്യാപകന്റെ സ്മരണകള്‍ ആണ് ആത്മകഥ. കാവാലം മുണ്ടകപ്പള്ളിയില്‍ പരേതയായ കൊച്ചുറാണിയാണ് ഭാര്യ. മക്കള്‍ റഷീമ, റീനിമ, രാജു, രതിമ, രാഗിമ. സംസ്‌കാരം നാളെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Joseph Pulikunnel passed away

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്