കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജ്നാഥ് പറഞ്ഞത് കൊല ചെയ്യപ്പെട്ട ഗാന്ധി പ്രതിപ്പട്ടികയിലുള്ള സവർക്കറോട് മാപ്പ് എഴുതി നൽകാൻ പറഞ്ഞെന്നാവും'

Google Oneindia Malayalam News

തിരുവനന്തപുരം; അന്തമാനിലെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ വി ഡി സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷ നൽകിയത് മഹാത്മാ ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നുവെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. സവർക്കരുടെ മോചനത്തിനായി ഗാന്ധി ഇടപെട്ടെന്നും ബ്രിട്ടീഷ് സർക്കാരിനു കത്തെഴുതിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിയുടെ പ്രതികരണത്തിൽ വലിയ വിമർശനമായിരുന്നു വിവിധ കോണുകളിൽ നിന്നും ഉയർന്നത്.

ടൂ ഹോട്ട്..ഓറഞ്ച് ലാച്ചയിൽ മാളവിക മോഹന്റെ കിടിലൻ ചിത്രങ്ങൾ വൈറൽ

ഇപ്പോഴിതാ രാജ്നാഥ് സിംഗിന്റെ പ്രസ്താവനയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകൻ അരുൺ കുമാർ. ഫേസ്ബുക്കിലൂടെയാണ് അരുണിന്റെ പ്രതികരണം.

1

'വീര സവർക്കർ- ദ് മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻ'എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയായിരുന്നു രാജ്നാഥ് സിംഗ് സവർക്കറെ കുറിച്ചുള്ള പ്രസ്താവന. യാഥാർത്ഥ്യം മറച്ചുവെച്ച് സവർക്കറെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു രാജ്നാഥിന്റെ വാക്കുകൾ. ജയിലിൽ കഴിയുമ്പോൾ പതിവ് നടപടിക്രമമായിട്ടാണ് സവർക്കർ മാപ്പപേക്ഷ നൽകിതെന്നും ഞങ്ങൾ സ്വാതന്ത്ര്യത്തിനായി പോരാടുന്നത് പോലെ സവർക്കറും സമാധാന പാതയിലെ പ്രവർത്തിക്കുവെന്ന ഉറപ്പ് ഗാന്ധിയും എഴുതി നൽകിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു.

2

ഒരു പക്ഷെ രാജ് നാഥ് സിംഗ് പറഞ്ഞത് ഗാന്ധി വധത്തിനു ശേഷം ആ കുറ്റവുമായി ബന്ധപ്പെട്ട് കൊല ചെയ്യപ്പെട്ട ഗാന്ധി പ്രതിപ്പട്ടികയിലുള്ള സവർക്കറോട് ആവശ്യപ്പെട്ടു എന്നായിരിക്കാം എന്ന് പരിഹസിക്കുകയാണ് അഡ്വ അരുൺ കുമാർ,വായിക്കാം-'പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത്. ''സവർക്കറെ കുറിച്ച് കാലങ്ങളായി അസത്യ പ്രചരണം നടക്കുന്നുണ്ടായിരുന്നു. ജയിൽ മോചിതനാകാൻ ബ്രിട്ടീഷ് ഗവൺമെൻ്റിന് മാപ്പപേക്ഷ നൽകിയിട്ടുണ്ട് എന്ന മട്ടിൽ. മഹാത്മ ഗാന്ധിയാണ് സവർക്കറോട് മാപ്പപേക്ഷ നൽകാൻ ആവശ്യപ്പെട്ടത് ''വസ്തുത: സവർക്കർ ആദ്യ മാപ്പപേക്ഷ നൽകുന്നത് 1911 ൽ ജൂലൈ 4 ന് ആൻഡമാൻ ജയിലിലെത്തി ആറു മാസങ്ങൾക്ക് ശേഷം. ഗാന്ധി അപ്പോൾ ദക്ഷിണാഫ്രിക്കയിൽ സമരമുഖത്ത്.

3

1911 മുതൽ 20 വരെ സവർക്കറുമായി ഒരു വിനിമയവും നടത്തിയതായി രേഖകളില്ല. ഗാന്ധിയാകട്ടെ ഇന്ത്യയിൽ തിരികെയെത്തുന്നത് 1915 ജനു. 9 ന്. അപ്പോഴേക്കും സവർക്കർ രണ്ട് മാപ്പപേക്ഷകൾ നൽകിക്കഴിഞ്ഞിരുന്നു.
രണ്ടാമത്തെ മാപ്പപേക്ഷ സവർക്കർ നൽകുന്നത് 1913 നവമ്പർ 14 ന്. മുടിയാനായ ഈ പുത്രന് (Prodigal Son) ഈ സർക്കാരിൻ്റെ പൈതൃകവാതിലിലേക്കല്ലാതെ എവിടേക്കാണ് മടങ്ങാൻ കഴിയുക എന്ന വാചകത്തോടെ മാപ്പിരക്കുന്നത് ഈ മാപ്പപേക്ഷയിലാണ്. ഗാന്ധി അപ്പോഴും ദക്ഷിണാഫ്രിക്കയിൽ തന്നെ.

4

സവർക്കറുമായി വിനിമയത്തിനു രേഖകളില്ല. തുടർന്ന് 1914ലും മാപ്പപേക്ഷ നൽകിയിരുന്നു എന്ന് അന്നത്തെ ആഭ്യന്തര മന്ത്രി വില്യം വിൻസെൻ്റ് ലെജിസ്ലേറ്റീവ് കൗൺസിലിൽ മറുപടി നൽകുന്നുണ്ട്. അപ്പോഴും ഗാന്ധി ദക്ഷിണാഫ്രിക്കയിൽ തന്നെ. ഗാന്ധി തന്നെ ദയാഹർജി നൽകണം സവർക്കർ സഹോദരങ്ങൾ എന്ന നിലപാട് എടുക്കുന്നത് 1920 കളിലാണ്. അതിനും മുൻപ് അര ഡസൻ തവണ മാപ്പപേക്ഷയെഴുതി തളർന്ന വിനീത ഭൃത്യൻ സവർക്കറുടെ ഗരിമ കൂട്ടാൻ ഒൻപത് വർഷങ്ങളെ ചരിത്രത്തിൽ നിന്ന് ഡെലീറ്റാക്കണം.

5

അപ്പോഴും ഗാന്ധിവധം കഴിഞ്ഞ് 1948 ഫെബ്രുവരി 22 ന് ബോംബെ പോലീസ് കമ്മീഷണർക്കും 1950 ജൂലൈ 13ന് ബോംബെ ഹൈക്കോടതിയ്ക്കും മുൻപാകെ സവർക്കർ രണ്ട് അപേക്ഷകൾ കൂടി കൊടുക്കുന്നുണ്ട്. ഒരു പക്ഷെ രാജ് നാഥ് സിംഗ് പറഞ്ഞത് ഗാന്ധി വധത്തിനു ശേഷം ആ കുറ്റവുമായി ബന്ധപ്പെട്ട് കൊല ചെയ്യപ്പെട്ട ഗാന്ധി പ്രതിപ്പട്ടികയിലുള്ള സവർക്കറോട് ആവശ്യപ്പെട്ടു എന്നായിരിക്കാം. അതിലൊരു കൽപ്പനിക ചാരുതയുണ്ട്.

കോൺഗ്രസിൽ തർക്കം രൂക്ഷം;ഇടഞ്ഞ് നേതാക്കൾ..പാർട്ടി വിടുമെന്ന മുന്നറിയിപ്പുമായി ശിവകുമാർ?കോൺഗ്രസിൽ തർക്കം രൂക്ഷം;ഇടഞ്ഞ് നേതാക്കൾ..പാർട്ടി വിടുമെന്ന മുന്നറിയിപ്പുമായി ശിവകുമാർ?

Recommended Video

cmsvideo
മീനാക്ഷി സംഘികളെ ട്രോളിയതോ ? ഷൂവിന്റെ ഫോട്ടോയിട്ട് ഷൂ എന്നെഴുതിയാൽ

English summary
Journalist Arun Kumar mocks Rajnath singh over VD Savarkar's mercy petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X