Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രിയപ്പെട്ട പഴയിടം, അങ്ങ് ഇനിയും കലോത്സവ ടെന്‍ഡറിംഗില്‍ പങ്കെടുക്കണം'; കുറിപ്പുമായി അരുണ്‍കുമാർ

തിരുവനന്തപുരം: കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപനം കുറിച്ചതിന് പിന്നാലെ കടുത്ത തീരുമാനവുമായി പാചക വിദഗ്ദന്‍ പഴയിടം മോഹനന്‍ നമ്പൂതിരി രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്നാണ് മോഹനന്‍ നമ്പൂതിരി അറിയിച്ചത്. ഇത്തവണത്തെ വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞത്.

1

കലോത്സവത്തിനിടെ നോണ്‍ വെജ് ഭക്ഷണം വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് വിവാദം ഉയര്‍ന്നത്. ഭക്ഷണത്തില്‍ നോണ്‍വെജ് കൂടി ഉള്‍പ്പെടുത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച ഉയര്‍ന്നു. കലോത്സവം കഴിഞ്ഞിട്ടും വിവാദം അവസാനിപ്പിക്കാതെ വന്നതോടെയാണ് പഴയിടം മോഹനന്‍ നമ്പൂതിരി കടുത്ത തീരുമാനവുമായി രംഗത്തെത്തിയത്.

2

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍. കലോത്സവത്തിന് എത്തുന്ന കുട്ടികള്‍ക്ക് നോണ്‍വെജ് ഭക്ഷണം നല്‍കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയ വ്യക്തികളില്‍ ഒരാളായിരുന്നു അരുണ്‍ കുമാര്‍. പഴയിടം മോഹനന്‍ നമ്പൂതിരി ഇനിയും കലോത്സവത്തിന് പാചകം ചെയ്യണമെന്നാണ് അരുണ്‍ കുമാര്‍ അഭിപ്രായപ്പെടുന്നത്. അരുണ്‍കുമാറിന്റെ വാക്കുകളിലേക്ക്...

3

പ്രിയപ്പെട്ട പഴയിടം അങ്ങ് ഇനിയും കലോല്‍സവ ടെന്‍ഡറിംഗില്‍ പങ്കെടുക്കണം എന്നു തന്നെയാണ് ആഗ്രഹം. അങ്ങയുടെ അദ്ധ്വാനത്തെയും അതിലെ പ്രാവീണ്യത്തെയും മാനിക്കുന്നു. വെജിറ്റേറിയന്‍ ഭഷണത്തിന്റെ സ്വത്വികത എന്നതിനോട് വിയോജിക്കുകയും ചെയ്യുന്നു. നോണ്‍ വെജ് മെനു ആണെങ്കില്‍ അങ്ങ് കായികോത്സവത്തിനു ചെയ്തതു പോലെ താങ്കളും ടെന്‍ഡര്‍ കൊടുക്കണം. അതൊരു 'ബ്രാന്‍ഡിംഗ് ' ഭീഷണിയാണോ എന്ന് തീരുമാനിക്കേണ്ടത് അങ്ങാണ്.

4

ആശയങ്ങളെ ആളുകളില്‍ കെട്ടി ആളിനെയല്ല തല്ലിക്കൊല്ലേണ്ടത്. ഹിന്ദുത്വത്തിനെതിരെ എന്നാല്‍ ഹിന്ദുക്കള്‍ക്കെതിരെ എന്ന നരേഷന്‍ ഫാസിസ്റ്റു യുക്തിയാണ്. കല സമം വെജിറ്റേറിയന്‍ എന്ന ശുദ്ധി സങ്കല്‍പങ്ങളെ ചോദ്യം ചെയ്യുന്നത് അതിനു പിന്നിലെ ദൃഢീകരിക്കപ്പെട്ട ജാതി ബോധ്യങ്ങളെ ( പിയര്‍ ബോര്‍ദ്രുന്റെ ഭാഷയില്‍ doxa, ഗ്രാംഷിയുടെ ഭാഷയില്‍ സാമാന്യബോധം) വിമര്‍ശിക്കുന്നത് ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നതാണ് കണ്ടത്.

5

16 വര്‍ഷത്തെ കോണ്‍ട്രാക്റ്റ് ഉപേക്ഷിച്ച് അങ്ങ് പോയി മറ്റൊരാള്‍ അയാള്‍ നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കില്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. നല്ല നിലയില്‍ സതി അനുഷ്ഠിച്ചതില്‍ നിന്ന്, തൊട്ടുകൂടായ്മയില്‍ നിന്ന്, ജാതി അടിമത്തത്തില്‍ നിന്ന് ഒക്കെ പൊരുതിയും ചോദിച്ചും ഒക്കെയാണ് മനുഷ്യര്‍ ആ നിലകളെ താണ്ടിയത്. വൈവിധ്യങ്ങളുടെ ആഘോഷമാണ് ജനാധിപത്യത്തിന്റെ രുചി.
വിജയന്‍ മാഷ് പറഞ്ഞതുപോലെ കുട്ടിയെ പുറത്താക്കിയാലും ചോദ്യം അവിടെ തുടരും എന്നു മാത്രം- അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

6

അതേസമയം, അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കുഞ്ഞുങ്ങള്‍ക്ക് കോഴിക്കോടന്‍ ബിരിയാണി നല്‍കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അടുത്ത തവണത്തെ കലോത്സവത്തില്‍ നോണ്‍വെജ് വിളമ്പുന്ന കാര്യം പരിഗണനയിലുണ്ട്.വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് നോണ്‍ വെജിറ്റേറിയനും കഴിക്കാമെന്നാണ് മന്ത്രി അറിയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+