യുവ മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി, സംഭവം കോഴിക്കോട്ട്

  • By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: യുവ മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. മീഡിയവണ്‍ സബ് എഡിറ്റര്‍ എറണാംകുളം തോപ്പുംപടി ചുള്ളിക്കല്‍ തോപ്പില്‍ വീട്ടില്‍ നിതിന്‍ ദാസി(26) നെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാര്‍ട്ടൂണിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചു, പ്രമുഖ കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍...

1

വൈകീട്ടുള്ള ഷിഫ്റ്റില്‍ ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്ന നിതിന്‍സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് വെള്ളിപറമ്പിലെ ചാനല്‍ ഓഫീസിന് അടുത്തുള്ള താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് സുഹൃത്തുക്കള്‍ സംഭവമറിയുന്നത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: വേലായുധന്‍. മാതാവ്: പത്മിനി. സഹോദരന്‍: വിപിന്‍ ദാസ്. രണ്ട് വര്‍ഷമായി മീഡിയവണ്‍ എഡിറ്റോറിയല്‍ ടീം അംഗവും വാര്‍ത്ത അവതാരകനുമാണ്.

English summary
Journalist found dead in calicut.
Please Wait while comments are loading...