• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായിയല്ല രാഹുല്‍ ഗാന്ധിയാണ് ഇടതുപക്ഷം, ബുദ്ധിജീവികള്‍ക്ക് ഭയം, തുറന്നടിച്ച് ജോയ് മാത്യു

കോഴിക്കോട്: ഇന്ത്യയിലെ യഥാര്‍ത്ഥ ഇടതുപക്ഷമാണ് രാഹുല്‍ ഗാന്ധിയെന്ന് നടന്‍ ജോയ് മാത്യു. സിപിഎമ്മിലോ സിപിഐയിലോ അംഗത്വമുള്ളത് കൊണ്ട് മാത്രം ആരും ഇടതുപക്ഷമാവുന്നില്ല. മനുഷ്യ നന്മയ്ക്ക് വേണ്ടിയുള്ളതാണ് ഇടതുപക്ഷം. പുരോഗമനപരമായ കാര്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ് അവതരിപ്പിക്കേണ്ടത്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷമില്ല. അതുകൊണ്ട് ആ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്ന് പറയേണ്ടി വരും. അതുകൊണ്ടാണ് അദ്ദേഹത്തിന് സാധാരണക്കാരനെ പോലെ ഓട്ടോറിക്ഷയില്‍ കയറാനും കടലില്‍ ചാടാനുമൊക്കെ സാധിക്കുന്നത്.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

കേരളത്തിലെ ബുദ്ധിജീവികള്‍ എന്ന പ്രയോഗം തന്നെ പ്രസക്തിയില്ലാത്തതാണ്. അവര്‍ ഭരണത്തെയും ഭരണപക്ഷത്തിന്റെ നിലപാടിനെയും ചോദ്യം ചെയ്യുന്നില്ല. രണ്ട് കാര്യങ്ങളാണ് അതിന് പിന്നിലുള്ളത്. പ്രധാനപ്പെട്ടത് ഭയമാണ്. പല അക്കാദമിക് സ്ഥാപനങ്ങളില്‍ പദവിയൊക്കെ നേടിയിരിക്കുന്നവര്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പറ്റില്ല. വിമര്‍ശിച്ചാല്‍ പണി പോകും അത് തന്നെ കാര്യം, ഇതിന് പുറമേ ഫാന്‍സ് അസോസിയേഷന്‍കാരുടെ ഉപദ്രവം വേറെയുമുണ്ടാവും. എത്ര പാടി പുകഴ്ത്തിയിട്ടായാലും രാഷ്ട്രീയത്തിലെ ഈ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിന്ന് എല്ലാ സുഖ സൗകര്യങ്ങളും അനുഭവിക്കുക എന്നതാണ് ഇവരുടെ നിലപാടെന്നും ജോയ് മാത്യു പറഞ്ഞു.

താന്‍ കമ്മ്യൂണിസ്റ്റ് ഭരണത്തെ വിമര്‍ശിക്കുന്നത് കൊണ്ട് യുഡിഎഫുകാരനോ ബിജെപിക്കാരനോ ആവില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാവാതെ നില്‍ക്കാന്‍ സാധ്യമല്ലേ. യുഡിഎഫുകാര്‍ പ്രചാരണത്തിന് എന്നെ വിളിച്ചിരുന്നു. ധര്‍മടത്ത് വാളയാര്‍ അമ്മയ്ക്ക് പിന്തുണ നല്‍കിയാല്‍ വരാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അവിടെ പിണറായി ജയിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ എല്ലാ പോരാട്ടങ്ങളും ജയിക്കാന്‍ വേണ്ടിയിട്ടല്ല. അത് കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കുന്നതിനാണ്. കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്തിനെ സിപിഎം പരിഗണിച്ചപ്പോള്‍ ഞാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്ന് ഉള്ളതൊക്കെ അഭ്യൂഹമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും സുഹൃത്തുക്കളായത് കൊണ്ട് ആരോ ഉണ്ടാക്കിയതാണ് ഈ വാര്‍ത്ത.

ഞാന്‍ മരണം വരെ ഒരു പക്ഷത്തിന്റെ കൂടെ നില്‍ക്കണം എന്നതൊന്നുമല്ല നിലപാട്. ഒരു രാഷ്ട്രീയ പാര്‍ട്ടി പറയുന്നത് ്തുപോലെ അംഗീകരിക്കലുമല്ല നിലപാട്. സിപിഎമ്മിനോട് യോജിപ്പും അതുപോലെ വിയോജിപ്പുമുണ്ട്. രഞ്ജിത്തിനോട് മാത്രമല്ല, എല്ലാ സുഹൃത്തുക്കളോടും ആ രീതിയിലാണ് ഇടപെടാറ്. ഷിബു ബേബി ജോണിനോടും ശ്രേയാംസ്‌കുമാറിനോടും എനിക്ക് നല്ല അടുപ്പമുണ്ട്. അവരാരും എന്നെ പ്രചാരണത്തിനായി വിളിച്ചിട്ടുണ്ട്. അത് അവരുടെ മഹത്വം കൊണ്ടാണ്. ഈ സര്‍ക്കാര്‍ ഒരു ബിംബത്തില്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. അതിനോട് എതിര്‍പ്പുണ്ട്. ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടെന്നും ജോയ് മാത്യു പറഞ്ഞു.

കേരളം ഇതുവരെ കണ്ട മികച്ച പ്രതിപക്ഷ നേതാക്കളിലൊരാള്‍ വിഎസ് അച്യുതാനന്ദനായിരുന്നു. അദ്ദേഹം ഉയര്‍ത്തി കൊണ്ടുവന്ന വിഷയങ്ങള്‍ പലതും പാര്‍ട്ടിയും മുന്നണിയും ചേര്‍ന്ന് അട്ടിമറിച്ചു. രമേശ് ചെന്നിത്തലയും പതിനാലോളം വിഷയങ്ങളാണ് പുറത്തുകൊണ്ടുവന്നത്. അതിലെല്ലാം സര്‍ക്കാര്‍ പിന്തിരിഞ്ഞോടി. എല്‍ഡിഎഫിന് ഇതുപോലെ ഒരു വിഷയം ഇല്ലായിരുന്നു. ചെന്നിത്തല പക്ഷേ സമരമൊന്നും നടത്തിയില്ല. പക്ഷേ പ്രതിപക്ഷമെന്ന നിലയില്‍ അദ്ദേഹം മികച്ച രീതിയിലാണ് ഇടപെട്ടത്. അത് അദ്ദേഹത്തിന്റെ വിജയം തന്നെയാണെന്നും ജോയ് മാത്യു പറഞ്ഞു.

മോഡേണ്‍ ലുക്കില്‍ തിളങ്ങി നൈറ ബാനര്‍ജി, ഗ്ലാമറിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  ആളുകള്‍ക്ക് സ്‌നേഹം കൂടുമ്പോ പലതും വിളിക്കും | Oneindia Malayalam
  പിണറായി വിജയൻ
  Know all about
  പിണറായി വിജയൻ

  English summary
  joy mathew says rahul gandhi is real leftist leader
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X