ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു; പുതിയ തസ്തികകള്‍ സൃഷ്ടിക്കും, ആവശ്യം അംഗീകരിച്ചുവെന്ന് മന്ത്രി

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച സമരം ഒത്തുതീര്‍ന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. പിജി പഠനത്തിന് ശേഷം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ കഴിയുന്ന തരത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു.

22

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് നിലവില്‍ വിരമിക്കാനിരുന്ന ഡോക്ടര്‍മാര്‍ വിരമിക്കാതെ വരുമ്പോഴുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ഈ വര്‍ഷം 44 പേരാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. അടുത്ത വര്‍ഷം 16 പേരും. പെന്‍പ്രായം വര്‍ധിപ്പിച്ചതോടെ ഇവരുടെ വിരമിക്കല്‍ സമയപരിധി നീളും.

ഈ വിഷയത്തില്‍ പരിഹാരമായി സര്‍ക്കാര്‍ 175 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നേരിടേണ്ടി വരില്ലെന്ന് മന്ത്രി പറഞ്ഞു. പുതിയ തസ്തികകള്‍ ഉള്ളതിനാല്‍ കൂടുതല്‍ പേര്‍ക്ക് സര്‍വീസില്‍ കയറാന്‍ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇത്തവണ പുതിയതായി സൃഷ്ടിച്ച തസ്തികകള്‍ക്ക് പുറമെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കൂടുതല്‍ തസ്തികകള്‍ ഉണ്ടാക്കുമെന്നും മന്ത്രി സമരക്കാരെ അറിയിച്ചു. വരുന്ന വര്‍ഷം ഉണ്ടാക്കാന്‍ സാധിക്കുന്ന തസ്തികകള്‍ സംബന്ധിച്ചും ചര്‍ച്ചയില്‍ ധാരണയായി. നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടിയോളം തസ്തികകള്‍ അധികമുണ്ടാക്കാനാണ് ധാരണ.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Junior Doctors Strike end: Govt. agree all demands

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്