ശബരിമല വിവാദം; കോടതിയുടെ മുന്നിൽ വരേണ്ട വിഷയമല്ല... ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം കളഞ്ഞു: കമാൽ പാഷ
Recommended Video

കൊച്ചി: ശബരിമല വിഷയം കോടതിയുടെ മുന്നിൽ വരേണ്ടിയിരുന്ന വിഷമായിരുന്നില്ലെന്ന് ജസ്റ്റിസ് ബി കമാൽ പാഷ. അയ്യപ്പഭക്തർ പ്രത്യേക വിഭാഗം ആണെന്ന വാദമാണ് ഇത്തരമൊരു വിധിയിലേക്കു നയിച്ചത്. ഏറെക്കാലമായി തുടർന്നുവരുന്ന ആചാരം കോടതിയുടെ മുന്നിൽ വരേണ്ട വിഷയമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു കോടതിയിൽ നൽകിയ ഹർജിക്ക് എന്തു പ്രസക്തിയാണ് ഉള്ളതെന്നു മനസ്സിലാകുന്നില്ലെന്നും ശബരിമലയിൽ സ്വയാർജിത നിയന്ത്രണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം കത്തി നിൽക്കുന്ന സമയത്താണ് ജസ്റ്റിസ് കമാൽ പാഷയുടെ ഇത്തരത്തിലുള്ള പ്രതികരണം വന്നിരിക്കുന്നത്. കേരളത്തിലൂടനീളം ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും കയറാമെന്ന വിധിയിൽ പ്രതിഷേധം അലയടിക്കുകയാണ്. ഇതൊക്കെ വലിയ സാമൂഹ്യ പ്രശ്നങ്ങളായി കണ്ടു ജുഡിഷ്യറിയുടെ വിലയേറിയ സമയം കളയരുതെന്നാണ് കമാൽ പാഷയുടെ വാദം.

വിലയേറിയ സമയം കളയരുത്
സ്ത്രീ സുരക്ഷയ്ക്കായി വനഭൂമി വിട്ടു നൽകണമെന്ന ആവശ്യം പ്രായോഗികമല്ല. പട്ടിണി കിടക്കുന്നവർ, ഭവന രഹിതർ, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ, പ്രാഥമിക സൗകര്യങ്ങൾ പോലും ലഭിക്കാത്തവർ തുടങ്ങിയവയൊക്കെ ചർച്ച ചെയ്യപ്പെടേണ്ട സമയത്തു ശബരിമലയും സ്വവർഗബന്ധവും വിവാഹേതര ബന്ധവും ഒക്കെ ചർച്ച ചെയ്തു സമയം കളയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ വലിയ സാമൂഹ്യ പ്രശ്നങ്ങളായി കണ്ടു ജുഡിഷ്യറിയുടെ വിലയേറിയ സമയം കളയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടതിക്ക് മുന്നിൽ വന്നാൽ ഒത്തു തീർപ്പാക്കും
ശബരിമലയിൽ ഇനി സ്ത്രീകളെ മേൽശാന്തിയാക്കണം എന്ന ആവശ്യം ഉയർന്നേക്കാം. കോടതിക്കു മുന്നിൽ ഒരു വിഷയം വന്നാൽ അതിൽ തീർപ്പുണ്ടാകും. തീർപ്പാക്കാതെ വേറെ മാർഗമില്ല. അത് തന്നെയാണ് ഇവിടെയും സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റുപറ്റി എന്നു തുറന്നു പറയാനുള്ള ആർജവം എല്ലാവരും കാണിക്കണം. തെറ്റ് ആർക്കും സംഭവിക്കാം, എന്നാൽ അതിനെ ന്യായീകരിക്കുന്നത് ശരിയല്ലെന്നും കമാൽ പാഷ വ്യക്തകമാക്കി.

എഐസിസി നിലപാട് മാറ്റി
അതേസസമയം വിധി പുരോഗനമപരമെന്ന് ആദ്യം പ്രതികരിച്ച എഐസിസി ഇപ്പോള്‍ വിധി പു:നപരിശോധിക്കണമെന്ന ആവശ്യത്തില്‍ തെറ്റില്ലെന്ന നിലപാടിലേക്ക് പിന്‍വലിഞ്ഞു. ശബരിമല വിധിയെ മത വികാരം ഉയര്‍ത്തി രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമിക്കുന്ന കെപിസിസി നിലപാടിന് പിന്തുണ നല്‍കുന്നതാണ് എഐസിസിയുടെ പുതിയ നിലപാടെന്നാണ് സൂചനകൾ. ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതി വിധി വന്നപ്പോള്‍ വിധി പുരോഗമനപരമെന്നും ലിംഗനീതി ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നുമായിരുന്നു എഐസിസി നിലപാട്.

സര്‍ക്കാര്‍ വിരുദ്ധ നീക്കം
പ്രാദേശിക വികാരത്തെ പരിഗണിച്ച് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നിലപാടുകള്‍ പറയാം എന്നതാണ് ന്യായീകരണമായി എഐസിസി ചൂണ്ടിക്കാട്ടുന്നത്. എഐസിസിയുടെ മുന്‍ നിലപാടിന് വിരുദ്ധമായിരുന്നു കെപിസിസി വിഷയത്തില്‍ സ്വീകരിച്ചിരുന്ന നിലപാട്. ശബരിമല വിധിയെ മത വികാരം ഉയര്‍ത്തി രാഷ്ട്രീയ നേട്ടമാക്കാനും സര്‍ക്കാര്‍ വിരുദ്ധ നീക്കങ്ങള്‍ക്കും ശബരിമല വിധിയെ ദുരുപയോഗം ചെയ്യുകയുമാണ് കെപിസിസി ലക്ഷ്യമിട്ടിരുക്കുന്നത്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications