കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ല്യുസിസി അംഗങ്ങള്‍ പ്രതികരിക്കുന്നില്ലെന്ന് ഹേമ കമ്മീഷന്‍, മറുപടി നല്‍കിയത് രമ്യയും റിമയും മാത്രം

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയിലെ വിപ്ലകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സംഘടനയായിരുന്നു ഡബ്ല്യുസിസി. ഇവരുടെ നേതൃത്വത്തില്‍ സൂപ്പര്‍ താരങ്ങളുടെ പുരുഷാധിപത്യ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. താരസംഘടനയായ എഎംഎംഎയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിലാണ് ഡബ്ല്യുസിസിയുടെ നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷമായ ആക്രമണമാണ് ഇവര്‍ നടത്തിയത്. ഇപ്പോഴിതാ ഹേമ കമ്മീഷന്‍ സംഘടനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

സ്ത്രീ സൗഹൃദവാദം ഉന്നയിച്ച ഡബ്ല്യുസിസി ആ വിഷയത്തോട് ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്ന തരത്തിലുള്ള ആരോപണമാണ് കമ്മീഷന്‍ ഉന്നയിച്ചത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് ഇത്. ഡബ്ല്യുസിസിയുടെ ആരോപണങ്ങളെ തുടര്‍ന്നായിരുന്നു ഈ സംഘടന ഉണ്ടാക്കിയത്. എന്നാല്‍ ഇവര്‍ ഡ്ബ്ല്യുസിസിയുടെ നിലപാട് പരസ്യമായി ചോദ്യം ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

കടുത്ത അതൃപ്തി

കടുത്ത അതൃപ്തി

ഡബ്ല്യുസിസിയുടെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള സംഘടനയുടെ ചോദ്യങ്ങളോട് ഡബ്ല്യുസിസി പ്രതികരിക്കുന്നില്ലെന്നാണ് കമ്മീഷന്‍ ആരോപിക്കുന്നത്. ഡബ്ല്യുസിസി അംഗങ്ങളായ 30 പേര്‍ക്ക് കമ്മീഷന്‍ 15 കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ചോദ്യാവലി നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് ഇതുവരെ അനുകൂലമായി പ്രതികരിക്കാന്‍ വനിതാ താരങ്ങള്‍ തയ്യാറായിട്ടില്ല.

വെറും പത്തുപേര്‍...

വെറും പത്തുപേര്‍...

ജൂലായ് പത്തിനകം പൂരിപ്പിച്ച് നല്‍കണമെന്നായിരുന്നു കമ്മീഷന്‍ ഡബ്ല്യുസിസിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സമയത്തിനകം ഒരാള്‍ പോലും ഇത് പൂരിപ്പിച്ച് നല്‍കിയില്ല. അതിന് ശേഷം പത്തുദിവസം കൂടി സമയം നീട്ടി നല്‍കിയപ്പോഴാണ് പത്തുപേര്‍ ചോദ്യാവലി പൂര്‍ത്തീകരിച്ച് തിരികെ ഏല്‍പ്പിച്ചത്. എന്നാല്‍ ബാക്കിയുള്ളവരൊന്നും ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. നടി പാര്‍വതിയും ഇതില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. അവര്‍ വിദേശത്തായതിനാല്‍ പൂരിപ്പിച്ച് നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്.

രമ്യയും റിമയും മാത്രം

രമ്യയും റിമയും മാത്രം

ലഭിച്ച ചോദ്യാവലി ഉപയോഗിച്ച് മറ്റു നടപടികളിലേക്ക് നീങ്ങുമെന്നും വിഷയത്തില്‍ ഉടന്‍ തന്നെ ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്തുമെന്നും ഹേമ കമ്മീഷന്‍ അറിയിച്ചു. പ്രതികരണത്തിലെ അതൃപ്തി അറിയിച്ച് കൊണ്ട് സംഘടനയ്ക്ക് കമ്മീഷന്‍ ഇ-മെയിന്‍ അയച്ചിട്ടുണ്ട്. അതേസമയം രമ്യാ നമ്പീശന്‍, റിമാ കല്ലിങ്കല്‍, ബീനാ പോള്‍ പത്മപ്രിയ, എന്നിവര്‍ മാത്രമാണ് ചോദ്യാവലിക്ക് മറുപടി നല്‍കിയത്. ബാക്കിയുള്ളവരെ കുറിച്ച് അറിയില്ലെന്നാണ് കമ്മീഷന്റെ നിലപാട്.

സ്ത്രീകളുടെ പ്രശ്‌നം പഠിക്കാന്‍

സ്ത്രീകളുടെ പ്രശ്‌നം പഠിക്കാന്‍

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണാന്‍ ഡബ്ല്യുസിസി അംഗങ്ങള്‍ തന്നെ ആവശ്യപ്പെട്ടത് കൊണ്ടാണ് സര്‍ക്കാര്‍ ഹേമ കമ്മീഷനെ ഇതിനായി ചുമതലപ്പെടുത്തിയത്. നേരത്തെ ആറു മാസത്തിന് ശേഷവും കമ്മീഷന്‍ റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിച്ചില്ലെന്ന് കാണിച്ച് സംഘടന മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഡബ്ല്യുസിസി പറയുന്നത് പോലെ ചെയ്യാനല്ല, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് കമ്മീഷനെന്നും ജസ്റ്റിസ് ഹേമ പറഞ്ഞിരുന്നു.

റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സമയമെടുക്കും

റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സമയമെടുക്കും

വളരെ ഗൗരവമേറിയ വിഷയമാണ് സംഘടന കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സമയം ആവശ്യമാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പഠനം മുന്നോട്ട് കൊണ്ടുപോവാന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. എന്താണ് സിനിമ മേഖലയില് നടക്കുന്നതെന്ന് അറിയണം. ഒരു ഭാഗത്തെ ആരോപണങ്ങള്‍ മാത്രം കേട്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പറ്റില്ല. ഇരുഭാഗങ്ങളും കേള്‍ക്കണം. തെളിവുകള്‍ ശേഖരിക്കണം. നടിമാരുടെ മാത്രമല്ല സിനിമയില്‍ ഏതൊക്കെ മേഖലകളില്‍ സ്ത്രീകളുണ്ടോ അവരുടെയൊക്കെ അഭിപ്രായം ശേഖരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ഹേമ പറഞ്ഞു.

പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാവും, ചര്‍ച്ച തുടങ്ങി, ചെറുപാര്‍ട്ടികള്‍ പിന്തുണയ്ക്കുംപാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാവും, ചര്‍ച്ച തുടങ്ങി, ചെറുപാര്‍ട്ടികള്‍ പിന്തുണയ്ക്കും

റേഷന്‍ കാര്‍ഡ് പോലും സ്വന്തമായില്ല... എന്നിട്ടും സര്‍ക്കാര്‍ പിന്തുണച്ചു, നന്ദിയറിയിച്ച് ഹനാന്‍!!റേഷന്‍ കാര്‍ഡ് പോലും സ്വന്തമായില്ല... എന്നിട്ടും സര്‍ക്കാര്‍ പിന്തുണച്ചു, നന്ദിയറിയിച്ച് ഹനാന്‍!!

English summary
justice hema commission registers dissatisfaction with wccs response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X