Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും; ഈ പേജുകള്‍ പ്രസിദ്ധീകരിക്കില്ല

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടും. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിവരങ്ങള്‍ പുറത്തുവിടുന്നത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കമ്മീഷന് അപ്പീലും പരാതിയും നല്‍കിയ അഞ്ച് പേര്‍ക്ക് 233 പേജുകള്‍ ഉള്‍പ്പെടുന്ന ഭാഗം ഇന്ന് വൈകീട്ട് നാല് മണിയോടെ കൈമാറും.

വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാന്‍ സഹായിക്കുന്നവയുമായ ഭാഗങ്ങള്‍ ഒഴിവാക്കും. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ചാണ് ഈ ഭാഗം ഒഴിവാക്കി പ്രസിദ്ധീകരിക്കുന്നത്. നേരത്തെ ഏതൊക്കെ ഭാഗങ്ങള്‍ നല്‍കുമെന്നും ഏതൊക്കെ ഒഴിവാക്കുമെന്നും വ്യക്തമാക്കി അപേക്ഷകര്‍ക്ക് നോട്ടീസ് നല്‍കാന്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ എ ഹക്കീം ആവശ്യപ്പെട്ടിരുന്നു.

Hema Commission

ഇത് പ്രകാരം 82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും ഒഴിവാക്കുന്നതായി സാംസ്‌കാരിക വകുപ്പിലെ വിവരാവകാശ ഓഫിസര്‍ അറിയിച്ചു. തുടര്‍ന്ന് അഞ്ച് പേരും റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനുള്ള തുകയായ 699 രൂപ വീതം ട്രഷറിയില്‍ അടച്ചു. 2018 മേയ് മാസത്തിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത്.

ജസ്റ്റിസ് ഹേമക്കൊപ്പം കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു അംഗങ്ങള്‍. 2019 ഡിസംബര്‍ 31 ന് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല. ഇതിനെതിരെ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം രംഗത്ത് വന്നിരുന്നു.

അതിനിടെ റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനില്‍ അപേക്ഷയും എത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റുള്ള വിവരങ്ങള്‍ പുറത്ത് വിടണം എന്ന് കമ്മിഷന്‍ ഉത്തരവിട്ടു. ആര്‍ടിഐ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെയ്ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഉത്തരവ് പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവണ്‍മെന്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും വിവരാവകാശ കമ്മിഷണര്‍ വ്യക്തമാക്കി. ഇതോടെയാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടും എന്ന് സര്‍ക്കാര്‍ അറിയിച്ചത്. റിപ്പോര്‍ട്ട് വായിച്ച ശേഷമാണ് സ്വകാര്യതയെ ഹനിക്കാതെ ബാക്കിയുള്ള ഭാഗം പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചത്. 49-ാം പേജിലെ 96 -ാം ഖണ്ഡികയും 81 മുതല്‍ 100 വരെയുള്ള പേജുകളും 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടില്ല.

2017 ലെ നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഹേമ കമ്മീഷന്‍ രൂപീകരിച്ചത്. സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നതിനൊപ്പം തൊഴില്‍ അന്തരീക്ഷവും സിനിമാ മേഖലയില്‍ അനുഭവിക്കുന്ന മറ്റ് പ്രശ്‌നങ്ങളും കമ്മീഷന്‍ പരിശോധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+