Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധം, സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കെ.കെ രമ

കോഴിക്കോട്: ടി പി വധക്കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ രംഗത്ത്. ടി പി വധം നിലച്ചത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മൂലമാണെന്നു കെ കെ രമ പറഞ്ഞു. സിപിഐഎമ്മിലെ ഉന്നതതല നേതാക്കളുടെ ഫോണ്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ലെന്നാണ് രമ ആരോപിക്കുന്നത്.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം നടന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു, കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി അന്വേഷണവും നിലച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണിതെന്നും കെ.കെ രമയും ആര്‍എംപി നേതാക്കളും വ്യക്തമാക്കുന്നു.

rema

ടി പി വധക്കേസ് സി ബി ഐ കൈവിട്ടതോടെ സംസ്ഥാന സര്‍ക്കാരും കൈവിട്ട മട്ടാണ്. സിപിഐഎമ്മിലെ ഉന്നതതല നേതാക്കളുടെ
ഒരുവര്‍ഷത്തെ ഫോണ്‍ വിശദാംശങ്ങള്‍ മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈയിലുള്ളത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ വിവരങ്ങള്‍ കൂടി അന്വേഷണ സംഘത്തിനു ലഭ്യമാക്കേണ്ടതുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ഇതിനു വേണ്ട നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കാണുമെന്ന് ആര്‍എംപി നേതാക്കള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+