'ഗവർണറെ തുറന്ന് വിട്ടാൽ ആർഎസ്എസുകാരന് കുടപിടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറും'; കെ മുരളീധരൻ
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും വിമർശനവുമായി കെ മുരളീധരൻ എം പി. ഗവർണർ നയ പ്രഖ്യാപനം നടത്താൻ മാത്രം ഒരു ഉദ്യോഗസ്ഥനെ ബലി കൊടുക്കേണ്ടതില്ല.
ബി ജെ പി സംസ്ഥാന സമിതി അംഗമായിരുന്ന ഹരി എസ് കർത്തായെ ഗവർണ്ണറുടെ അഡീഷനൽ പിഎ ആയാണ് നിയമിച്ചത്.
കർത്ത ബിജെപിയുടെ നേതാവാണ്. ഇദ്ദേഹം നേമം മണ്ഡലത്തിൽ സജീവ പ്രവർത്തകനായിരുന്നു. നിയമനം സർക്കാർ അംഗീകരിക്കാൻ പാടില്ലായിരുന്നു. ഗവര്‍ണര്‍ രാഷ്ട്രീയം പറയുന്നതോടെ കെ സുരേന്ദ്രന് പണിയില്ലാതെയായെന്നും മുരളീധരന്‍ പരിഹസിച്ചു.

രാജ്ഭവനിൽ രാഷ്ട്രീയ നിയമനം മുമ്പില്ലാത്തതാണ്. കോൺഗ്രസ് ഭരിച്ചപ്പോൾ രാജ്ഭവനിൽ രാഷ്ട്രീയ നിയമനം ഉണ്ടായിട്ടില്ല. ഒരു ഗവർണർക്ക് എത്ര മാത്രം തരംതാഴാം എന്നതിന്റെ ഉദാഹരണം ആണ് ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരത്തിൽ ഗവർണറെ മാറ്റി എടുത്തത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും അദ്ദേഹം ആരോപിച്ചു.

പേഴ്സണൽ സ്റ്റാഫിന്‍റെ പെൻഷൻ തർക്കത്തിൽ ഗവർണർക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന് മുരളീധരൻ കടുത്ത ഭാഷയിൽ സംസാരിച്ചു. യുഡിഎഫാണ് പെൻഷൻ കൊണ്ടു വന്നത്. പെൻഷൻ കൊടുക്കുന്നത് തെറ്റല്ല. ഗവർണറെ തുറന്ന് വിട്ടാൽ ആർ എസ് എസു കാരന് കുടപിടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറുമെന്നും മുരളീധരൻ വ്യക്തമാക്കി. പൂച്ചയെ കണ്ട് പേടിച്ചാൽ പുലിയെ കാണുമ്പോഴുള്ള അവസ്ഥ എന്താകും എന്നും മുരളിധരൻ ചോദിച്ചു.

അതേസമയം, മന്ത്രിസഭാ അംഗീകരിച്ച നിയമനങ്ങൾ മാറ്റാൻ ഗവർണർക്ക് അധികാരമില്ല. പേർസണൽ സ്റ്റാഫ് വിഷയത്തിൽ മുഖ്യമന്ത്രിയ്ക്ക് വേണമെങ്കിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് ചർച്ച നടത്താം. എന്നാൽ ഗവർണറുടെ ഭീഷണിക്ക് വഴങ്ങി ആകരുത്. ഗവർണറുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുത്തതിന്‍റെ ദുരന്തമാണ് ഇപ്പോൾ അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുള്ള പല നടപടികൾ എന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കിഴക്കമ്പലത്തെ ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകന്‍ ദീപുവിന്‍റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ ആവിശ്യപ്പെട്ടു. എല്‍ഡിഎഫിനെ ജയിപ്പിച്ചതിന് പലിശയടക്കം തിരിച്ചു നല്‍കി. ഭരണകക്ഷി എം എൽ എയ്ക്ക് എതിരെ സമരം ചെയ്യാനുള്ള അവകാശം പോലുമില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് എത്തിയിരുന്നു. ഗവര്‍ണര്‍ക്ക് ഭരണഘടനാ ചുമതല വഹിക്കാനാകുന്നില്ലെങ്കില്‍ രാജിവയ്ക്കണമെന്നാണ് കാനം വ്യക്തമാക്കിയിരുന്നത്. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഗവര്‍ണര്‍ നിലപാട് എടുക്കണ്ട. 157 സ്റ്റാഫുകളുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നതെന്നും കാനം ചോദിച്ചു. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങാന്‍ പാടില്ലായിരുന്നു. ഗവര്‍ണറുടെ യാത്രകളില്‍ ഒന്നും സര്‍ക്കാര്‍ ഇടപെടുന്നില്ല.

ഗവര്‍ണര്‍ മൂന്നാറില്‍ പോയ ചെലവ് ഞങ്ങള്‍ ചോദിക്കുന്നില്ലല്ലോ എന്നും അദ്ദേഹം വിമര്‍ശിച്ചു. ഗവർണർ ബ്ലാക്ക് മെയിൽ രാഷ്ട്രീയം പയറ്റുന്നു. ഗവര്‍ണര്‍ പദവി തന്നെ വേണ്ടെന്നാണ് സി പി ഐ നിലപാടെന്ന് കാനം വിമര്‍ശിച്ചു. പേഴ്സണൽ സ്റ്റാഫ് കാര്യത്തിൽ അദ്ദേഹം നിലപാട് എടുക്കേണ്ട കാര്യമില്ല. ഗവര്‍ണര്‍ ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ആളാണ്. നയ പ്രഖ്യാപനം വായിക്കേണ്ടത് ഗവർണറുടെ ബാധ്യതയാണ്.

അത് ചെയ്തില്ലെങ്കിൽ അദ്ദേഹം രാജിവയ്ക്കേണ്ടി വരും. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ അദ്ദേഹം ഇടപെടേണ്ടതില്ല. സർക്കാർ ഗവർണറുടെ മുന്നിൽ സര്‍ക്കാര്‍ വഴങ്ങാൻ പാടില്ലെന്നും കാനം പറഞ്ഞു. ഗവർണർ കഴിഞ്ഞയാഴ്ച മൂന്നാറിൽ പോയ ചെലവ് ഞങ്ങൾ ചോദിക്കുന്നില്ലല്ലോ. നിങ്ങൾ വിവരാവകാശം വഴി എടുത്താൽ അറിയാമല്ലോ. ഗവർണർ പദവി തന്നെ വേണ്ടെന്നാണ് സിപിഐ നിലപാട്. അലങ്കാരത്തിനായി എന്തിനാണ് ഇങ്ങനെയൊരു പദവിയെന്നും കാനം വിമര്‍ശിച്ചു.












Click it and Unblock the Notifications