കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി ധിക്കാരിയായ മുഖ്യമന്ത്രി, ഒരു വര്‍ഷം കൂടി സഹിച്ചാല്‍ മതിയെന്ന് കെ മുരളീധരന്‍

Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകര എംപി കെ മുരളീധരന്‍ രംഗത്ത്. സര്‍ സിപിക്ക് ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ മുരളീധരന്‍ പറഞ്ഞു. സഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും ഇനി ഒരു വര്‍ഷം കൂടി സഹിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
Ramesh chennithala against Kerala government | Oneindia Malayalam
 K Muraleedharan

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നവര്‍ക്കെതിരായി വാദിക്കാനെത്തുന്നവര്‍ക്ക് നല്‍കാനുള്ള വക്കീല്‍ ഫീസ് ഞങ്ങളുടെ കൈയില്‍ നിന്ന് വേണ്ട. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോണ്‍ഗ്രസുകാര്‍ കാല്‍കാശിന്റെ സഹായം നല്‍കില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയേക്കാള്‍ മുകളിലെന്ന രീതിയാണ് ചില ജില്ലാ കളക്ടര്‍മാരുടെ നിലപാടെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ തുകയായി കോണ്‍ഗ്രസ് നല്‍കിയ പണം സര്‍ക്കാര്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് മുരളീധരന്റെ വിമര്‍ശനം. ആലപ്പുഴയിലും എറണാകുളത്തും അതിഥി തൊഴിലാളികളില്‍ നിന്ന് വാങ്ങിയ തുക നല്‍കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനം കളക്ടര്‍ സ്വീകരിക്കാത്തതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചത്. സര്‍ക്കാരില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ലഭിക്കാത്തിനെ തുടര്‍ന്നാണ് തുക വാങ്ങാന്‍ മടിച്ചതെന്ന് ജില്ലാ കളക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് ആലപ്പുഴ കളക്ടേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തിയിരുന്നു. അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍, ഡിസിസി പ്രസിഡന്റ് എം ലിജു തുടങ്ങിയവരാണ് സമരത്തില്‍ പങ്കെടുത്തത്. എറണാകുളം ഡിസിസി പ്രസിഡന്റായ ജി വിനോദും ആലപ്പുഴ ഡിസിസി പ്രസിഡന്റായ എം ലിജു എന്നിവരാണ് പത്ത് ലക്ഷം രൂപയുടെ ചെക്ക് കളക്ടര്‍ക്ക് കൈമാറാന്‍ എത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണിത്.

നേരത്തെ വിഷയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ സഹകരണം വേണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ വെറും പൊള്ളത്തരമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു., സഹകരിക്കുവാന്‍ തയ്യാറായ പ്രതിപക്ഷത്തെ പുച്ഛിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്കുള്ള മടക്ക യാത്രാ ചെലവ് പൂര്‍ണമായും വഹിക്കുവാന്‍ വിസമ്മതം കാട്ടിയ ബി.ജെ.പി ഗവണ്മെന്റിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ എടുത്ത ശക്തമായ നിലപാടാണ് സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റികളോട് ചെലവ് വഹിക്കുവാന്‍ ആവശ്യപ്പെട്ടത് . കര്‍ണാടക പി.സി.സി. പ്രസിഡന്റ് ഒരു കോടിയുടെ ചെക്ക് നല്‍കി കഴിഞ്ഞെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

English summary
K Muraleedharan MP criticizes Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X