കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വിട്ടു നിന്ന് കെ മുരളീധരൻ; മുതിർന്ന നേതാക്കൾ യോഗം ചേർന്നതിൽ അതൃപ്തിയെന്ന് സൂചന

Google Oneindia Malayalam News

കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കാതെ കെ മുരളീധരൻ എംപി. തലസ്ഥാനത്ത് ഉണ്ടായിട്ടും യോഗത്തിൽ പങ്കെടുക്കാൻ എത്തിയില്ല.മുതിർന്ന നേതാക്കൾ രാഷ്ട്രീയകാര്യ സമിതിക്ക് മുൻപ് യോഗം ചേർന്നതിലെ അതൃപ്തിയെന്നാണ് സൂചന.വൈകിട്ട് മൂന്നു മണിയോടെയാണ് രാഷ്ട്രീയകാര്യ സമിതി തുടങ്ങിയത്.

വിട്ടു നിന്ന് കെ മുരളീധരൻ

വിട്ടു നിന്ന് കെ മുരളീധരൻ

കെപിസിസി അധ്യക്ഷനായ ശേഷം കെ സുധാകരൻ ആദ്യമായി വിളിച്ചുചേർത്ത യോഗത്തിൽ നിന്നാണ് കെ മുരളീധരൻ വിട്ടുനിൽക്കുന്നത്. മുരളീധരൻ തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തിൽ പങ്കെടുക്കാൻ കെപിസിസി ഓഫീസിൽ എത്തിയില്ല.കെപിസിസി,ഡിസിസി പുന: സംഘടനാ മാനദണ്ഡങ്ങൾ പ്രധാനമായും യോഗം ചർച്ച ചെയ്യുന്നുണ്ട്. കോൺഗ്രസിൽ ജംബോ കമ്മിറ്റികൾ വേണ്ടെന്ന നിലപാടാണ് വിഡി സതീശനും കെ സുധാകരനുമുള്ളത്.

ജംബോ കമ്മിറ്റികൾക്ക് പകരം ചെറിയ കമ്മറ്റികൾ

ജംബോ കമ്മിറ്റികൾക്ക് പകരം ചെറിയ കമ്മറ്റികൾ

ജംബോ കമ്മിറ്റികൾക്ക് പകരം ചെറിയ കമ്മിറ്റികൾ മതിയെന്നാണ് ഇരുവരുടേയും നിലപാട്. എന്നാൽ, കെപിസിസി ഡിസിസി ഭാരവാഹിത്വം മെറിറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നാണ് കെ സുധാകരൻ്റെ ആവശ്യം. രാഷ്ട്രീയകാര്യ സമിതിയിലാണ് അദ്ദേഹം ആവശ്യം മുന്നോട്ട് വെച്ചത്.പുനസംഘടനയിൽ ഗ്രൂപ്പ് മാനദണ്ഡം പരിഗണിക്കില്ലെന്ന സൂചനകളും ഇതോടെ പുറത്തു വന്നു

ഡിസിസി കെപിസിസി നേതാക്കൾ തെറിക്കുമോ?

ഡിസിസി കെപിസിസി നേതാക്കൾ തെറിക്കുമോ?

നിലവിൽ പ്രവർത്തിക്കുന്ന കോൺഗ്രസിൻ്റെ ഡിസിസി അധ്യക്ഷൻമാരെയും കെപിസിസി അംഗങ്ങളെയും മാറ്റുമോ എന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. രാഹുൽ ഗാന്ധിയുമായി നേതാക്കൾ ഓൺലൈനിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് രാഷ്ട്രീയകാര്യ സമിതി ചേരാൻ തീരുമാനമെടുത്തത്. രാഷ്ട്രീയകാര്യ സമിതിയുടെ പുനഃസംഘടനയും ഇന്നത്തെ യോഗത്തിൽ ചർച്ചക്ക് വരുന്നുണ്ടെന്നാണ് വിവരം.

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam
വിവാദ മരംമുറിയും ബ്രണ്ണൻ വിഷയവും

വിവാദ മരംമുറിയും ബ്രണ്ണൻ വിഷയവും

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ നടന്ന വിവാദ മരംമുറിയുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചർച്ച ചെയ്തേക്കും.തലശ്ശേരി ബ്രണ്ണൻ കോളേജ് വിവാദത്തിൽ സിപിഎം ഇനി വിഷയത്തിൽ പ്രതികരിക്കേണ്ടതില്ലെന്ന് നിലപാടെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പിണറായി വിവാദം അവസാനിപ്പിച്ചതോടെ ഇനി ഇതിൽ കൂടുതൽ പ്രതികരണത്തിന് കോൺഗ്രസ് നേതാക്കൾ മുതിരേണ്ടതില്ലെന്നാണ് നേതാക്കളുടെ പൊതുനിലപാട്. കെ സുധാകരന് നേതൃത്വം ബ്രണ്ണൻ കോളേജ് വിഷയത്തിൽ പിന്തുണയും പ്രഖ്യാപിച്ചേക്കും.

English summary
K Muraleedharan MP did not attend the KPCC Political Affairs Committee. Despite being in the capital, he did not attend the meeting. Indications are that the senior leaders were dissatisfied with the meeting before the Political Affairs Committee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X