'പശുവും ചത്ത് മോരിലെ പുളിയും പോയി'!! ഇനിയും പ്രശ്നമുണ്ടാക്കരുത്!! അമിത് ഷാ വലവീശി നടക്കുന്നുണ്ട്!!
കെ കരുണാകരന്റെ ദുഃഖം കുടുംബത്തിന്റെ സ്വകാര്യ ദുഃഖം മാത്രമായിരിക്കട്ടെയെന്ന് മുരളീധരൻ പറഞ്ഞു. ആഭ്യന്തര കലഹം താങ്ങാനുള്ള കരുത്ത് ഇപ്പോൾ പാർട്ടിക്കില്ലെന്നും മുരളീധരൻ പറയുന്നു.
കോഴിക്കോട്: ഐഎസ്ആർ ഒ ചാരക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യുസിന്റെ വെളിപ്പെടുത്തലിനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംഎൽഎ രംഗത്ത്. ചാരക്കേസ് ചരിത്രത്തിന്റെ ഗുണദോഷം ചികഞ്ഞ് കോൺഗ്രസിൽ ആഭ്യന്തര പ്രശ്നം ഉണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നാണ് മുരളീധരന്‍ പറയുന്നത്.
കെ കരുണാകരന്റെ ദുഃഖം കുടുംബത്തിന്റെ സ്വകാര്യ ദുഃഖം മാത്രമായിരിക്കട്ടെയെന്ന് മുരളീധരൻ പറഞ്ഞു. ആഭ്യന്തര കലഹം താങ്ങാനുള്ള കരുത്ത് ഇപ്പോൾ പാർട്ടിക്കില്ലെന്നും മുരളീധരൻ പറയുന്നു. പ്രത്യേകിച്ച് അമിത് ഷാ കേരളത്തിൽ വലവിരിച്ച് നടക്കുന്ന ഈ സമയത്ത് കലഹം വേണ്ടെന്ന മുന്നറിയിപ്പും മുരളീധരൻ നൽകുന്നു.

പശുവും ചത്ത് മോരിലെ പുളിയും പോയ സമയത്ത് സിബി മാത്യൂസ് ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയത് എന്തിനാണെന്നാണ് മുരളീധരൻ ചോദിക്കുന്നത്.
1995ലെ കരുണാകരന്റെ രാജിയും 1992ലെ കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പും ഒരിക്കലും മായാത്ത മുറിവാണ് കോൺഗ്രസിന് നൽകിയതെന്ന് മുരളി പറയുന്നു. അന്ന് കരുണാകരന്റെ ടേം പൂർത്തിയാക്കിയിരുന്നെങ്കിൽ അദ്ദേഹം സ്വയം സംസ്ഥാന രാഷ്ട്രീയം അവസാനിപ്പിച്ച് കേന്ദ്ര രാഷ്ട്രീയത്തിലേക്ക് പോകുമായിരുന്നുവെന്നും മുരളി പറഞ്ഞു.
കോളിളക്കം സൃഷ്ടിച്ച ഐഎസ്ആർഒ ചാരക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യൂസ് കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. പുറത്തിറങ്ങാനിരിക്കുന്ന സിബി മാത്യൂസിന്റ ആത്മകഥയായ 'നിർഭയം- ഒരു ഐപിഎസ് ഓഫീസറുടെ ഓർമ കുറിപ്പ്'ലാണ് ചാരക്കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുള്ളത്.
ചാരക്കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിരുന്നുവെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു. കേസിൽ മുൻ ഡിജിപി രമൺ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാൻ ഇന്റലിജൻസ് ബ്യൂറോ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ താനിടപെട്ടാണ് അറസ്റ്റ് ഒഴിവാക്കിയതെന്നും സിബി മാത്യു പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചാരക്കേസിൽ ഏറെ നഷ്ടമുണ്ടായത് കരുണാകരനാണെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു.

Click it and Unblock the Notifications