കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ റെയില്‍ പോകുന്നത് മലകള്‍ തുരന്നും കുന്നുകള്‍ നികത്തിയും; ഡിപിആര്‍ റിപ്പോര്‍ട്ട് പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്ത്. കേരളത്തിലെ നിലവിലുള്ള റെയില്‍വേ സംവിധാനം ഇവിടുത്തെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ അപര്യാപ്തമാണെന്നാണ് ഡിപിആറില്‍ പറയുന്നത്.

കൊവിഡിനെതിരെ ആന്റി പിൽസ് ഉടൻ; എട്ട് വാക്സിനുകൾ, നാല് ചികിത്സാരീതികൾ; ഇന്ത്യയുടെ ആയുധം ഇങ്ങനെകൊവിഡിനെതിരെ ആന്റി പിൽസ് ഉടൻ; എട്ട് വാക്സിനുകൾ, നാല് ചികിത്സാരീതികൾ; ഇന്ത്യയുടെ ആയുധം ഇങ്ങനെ

പദ്ധതിക്ക് 1222.45 ഹെക്ടര്‍ ഭൂമി വേണ്ടി വരുമെന്നും ഇതില്‍ 1074.19 ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെ റെയില്‍ കോര്‍പ്പറേഷന് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനമാണ് ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ 107.98 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും റെയില്‍വേയുടെ കൈവശമുള്ള 44.28 ഹെക്ടര്‍ ഭൂമിയും കെ റെയില്‍ പദ്ധതിക്കായി വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1

പാത കടന്ന് പോകുന്നത് 190 കിലോമീറ്റര്‍ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റര്‍ വയല്‍-തണ്ണീര്‍ത്തടങ്ങളിലൂടെയുമാണെന്നും ചെറിയ നഗരങ്ങളിലൂടെ 50 കിലോമീറ്ററും വലിയ അല്ലെങ്കില്‍ ഇടത്തരം നഗരങ്ങളിലൂടെ 40 കിലോമീറ്ററും കടന്നുപോകുന്നുവെന്നും കൊച്ചി നഗരത്തിലൂടെ മൂന്ന് കിലോമീറ്ററും പാത കടന്നുപോകുന്നുണ്ടെന്നും 60 കിലോമീറ്റര്‍ റെയില്‍വേയുടെ ഭൂമിയിലൂടെയാകും പോകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം തന്നെ 11.5 കിലോമീറ്ററുകള്‍ തുരങ്കങ്ങളും 13 കിലോമീറ്ററോളം പാലങ്ങളും ഉണ്ടാകും. തറനിരപ്പിന് മുകളിലൂടെ 88.412 കിലോമീറ്ററും തറനിരപ്പിലൂടെ 292.728 കിലോമീറ്ററുമാണ് കടന്ന് പോകുക. മലകള്‍ തുരന്നും കുന്നുകള്‍ നികത്തിയും പാത കടന്നുപോകുന്നുണ്ടെന്നും ചെലവ് കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഡിപിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുതലാളിത്തത്തിന് എതിരാണ്, പക്ഷെ, കുത്തകകളുടെ തോളില്‍ കയ്യിടും; ഇതാണോ വൈരുധ്യാത്മക ഭൗതികവാദം?മുതലാളിത്തത്തിന് എതിരാണ്, പക്ഷെ, കുത്തകകളുടെ തോളില്‍ കയ്യിടും; ഇതാണോ വൈരുധ്യാത്മക ഭൗതികവാദം?

2

അതേസമയം പദ്ധതിക്കെതിരെ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായി തന്നെ രംഗത്തുണ്ട്. ഏറ്റവും ഒടുവില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അദ്ദേഹം സിപിഎമ്മിനെ പരിഹസിച്ചും വിമര്‍ശിച്ചുമാണ് രംഗത്തെത്തിയിരിക്കുന്നത്. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ എതിര്‍ത്ത മഹാരാഷ്ട്ര സിപിഎം ഘടകത്തിന്റെ നിലപാടിനെ ചൂണ്ടിക്കാണിച്ചായിരുന്നു വിഡി സതീശന്‍ പരിഹസിച്ചത്. മുബൈ- അഹമ്മദബാദ് ബുള്ളറ്റ് ട്രെയിനിന് എതിരെ സി.പി.എമ്മിന്റെയും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ട്വീറ്റുകള്‍ ചൂണ്ടിക്കാണിച്ച് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് വിഡി സതീശന്റെ പ്രസ്താവന.

3

മുബൈ- അഹമ്മദബാദ് ബുള്ളറ്റ് ട്രെയിന്‍ പാടില്ലെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട് പക്ഷെ തിരുവനന്തപുരം കാസര്‍കോട് അതിവേഗ ട്രെയിന്‍ നടപ്പാക്കും. എന്തൊരു വിരോധാഭാസമാണിതെന്നാണ് വിഡി സതീശന്‍ ചോദിക്കുന്നത്. മുബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കും. മഹാരാഷ്ട്രയിലെ ലോക്കല്‍ കമ്മറ്റി മുതല്‍ ഇന്ദ്രപ്രസ്ഥത്തിലെ പോളിറ്റ് ബ്യൂറോ വരെ ഇക്കാര്യത്തില്‍ ചര്‍ച്ചയും പഠനവും ആശയസങ്കലനവും റിപ്പോര്‍ട്ടിങ്ങും എല്ലാം കഴിഞ്ഞ് ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണിതെന്ിനും എന്നാല്‍ അതേ പോളിറ്റ് ബ്യൂറോയിലെ അംഗം ഭരിക്കുന്ന സംസ്ഥാനത്തെത്തിയാല്‍ കാര്യങ്ഹല്‍ മാറി മറിയുമെന്നും ചോദ്യത്തിന് ഉത്തരമില്ലെന്നും വിഡി സതീശന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

യോഗ്യത പത്താംക്ലാസ് അപേക്ഷകര്‍ ബിരുദദാരികള്‍; ഡ്രൈവര്‍, പ്യൂണ്‍ തസ്തികയിലേക്ക് എത്തിയത് ആയിരങ്ങള്‍യോഗ്യത പത്താംക്ലാസ് അപേക്ഷകര്‍ ബിരുദദാരികള്‍; ഡ്രൈവര്‍, പ്യൂണ്‍ തസ്തികയിലേക്ക് എത്തിയത് ആയിരങ്ങള്‍

4

സില്‍വര്‍ ലൈന്‍ സ്ഥാപിക്കും പറപ്പിക്കും വിജയപ്പിക്കുമെന്നാണ് സിപിഎം പറയുന്നത്. അവര്‍ മുതലാളിത്തത്തിന് എതിരുമാണ് പക്ഷെ കുത്തകകളുടെ തോളില്‍ കൈയ്യിടുകയും ചെയ്യുന്നവരാണ് അവരെന്നും അദ്ദേഹം പരിഹസിച്ചു. ആഗോളവത്ക്കരണത്തിന് തീര്‍ത്തും എതിരാണ്, പക്ഷെ ആഗോള ഭീമന്‍മാരില്‍ നിന്ന് വായ്പ വാങ്ങും. ജനങ്ങള്‍ക്ക് ഒപ്പമാണ്, പക്ഷെ പാവങ്ങളെ ഒരു ചാണ്‍ ഭൂമിയില്‍ നിന്ന് ആട്ടി പായിക്കും. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി നിലകൊള്ളുന്ന എന്നാല്‍ ഇവിടെ ആരെങ്കിലും വ്യത്യസ്ത അഭിപ്രായം പറഞ്ഞാല്‍ തീവ്രവാദിയായി ചാപ്പ കുത്തുമെന്നും അദ്ദേഹം സിപിഎമ്മിനെ വിമര്‍ശിച്ചു. മുബൈ- അഹമ്മദബാദ് ബുള്ളറ്റ് ട്രെയിന്‍ പാടില്ലെന്നും എന്നാല്‍ തിരുവനന്തപുരം കാസര്‍കോട് അതിവേഗ ട്രെയിന്‍ നടപ്പാക്കുമെന്നിമാണ് അവരുടെ നിലപാട്. എന്തൊരു വിരോധാഭാസമാണിത്. പക്ഷേ അപ്പോഴും നിങ്ങളുടെ പഴയ കാല പ്രസ്താവനകളും ട്വീറ്റുകളും ചരിത്ര സത്യങ്ങളായി നിങ്ങളെ തന്നെ തിരിഞ്ഞ് കൊത്തുമെന്നോര്‍ക്കണമെന്നും അദ്ദേഹം പറയുന്നു.

Recommended Video

cmsvideo
പ്രായാധിക്യമുള്ളവരിലും വാക്സിന്‍ എടുക്കാത്തവരിലും മരണ സാധ്യത കൂടുതല്‍

English summary
k rail project more space should be taken up dpr report is out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X