Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള വിരുദ്ധ മുന്നണി രൂപം കൊണ്ടുവെന്ന് വ്യവസായ മന്ത്രി; കേന്ദ്ര മന്ത്രി അയച്ച കത്ത് വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി മറയാക്കി സംസ്ഥാനത്ത് കേരള വിരുദ്ധ മുന്നണി രൂപം കൊണ്ടിരിക്കുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. പദ്ധതിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നേയില്ല. ഭൂമി പോകുന്നവര്‍ക്ക് സ്വാഭാവികമായും ആശങ്കകളുണ്ടാകുമെങ്കിലും ഈ പ്രശ്നത്തെ സര്‍ക്കാര്‍ കൃത്യമായി അഭിമുഖീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം വിഷയത്തില്‍ വസ്തുതകള്‍ മറച്ചുവെക്കുകയും നിങ്ങളുടെ ഭൂമിയിതാ ഏറ്റെടുക്കാന്‍ പോകുന്നുവെന്ന രീതിയിലുള്ള തെറ്റായ പ്രചാരണം മാധ്യമങ്ങളുള്‍പ്പെടെ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്. ഇത് ശരിയായ നടപടിയല്ല.

കേരളത്തിന് പുറത്ത് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് മുന്‍കൈ എടുക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലെത്തുമ്പോള്‍ ഇത്തരം പദ്ധതികളെ എതിര്‍ക്കുകയാണ്. ഭൂമിയുടെ വില പൂര്‍ണമായും കൈമാറിയിട്ടേ ഭൂമി ഏറ്റെടുക്കാനാകൂ. അതിരടയാളം നിശ്ചയിക്കുന്നതിനാണ് കല്ലിടുന്നത്. കല്ലിടുന്നതിന് പകരം ഭൂമിയില്‍ വരക്കാന്‍ പറ്റില്ലല്ലോ.

p

നാട്ടിലെ നിയമത്തിന് അനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ പറ്റൂ. ഭൂമി ഏറ്റെടുക്കുന്നതിന് നിയമമുണ്ട്. ഇത് പ്രകാരമുള്ള കാര്യങ്ങള്‍ ഘട്ടംഘട്ടമായി പൂര്‍ത്തീകരിച്ചേ ഭൂമി ഏറ്റെടുക്കൂ. അതില്‍ ഏതെങ്കിലും വീഴ്ച വന്നാല്‍ ഇവിടെ നീതിന്യായ സംവിധാനങ്ങളുണ്ട്. വിഷയങ്ങളെല്ലാം കോടതിയില്‍ ഉന്നയിക്കുകയും തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്തതാണ്. അഭിഭാഷകര്‍ എല്ലാ വശവും വാദിച്ചിട്ടാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യത്തില്‍ ആധികാരികമായി വ്യക്തത വരുത്തിയത്. ആ നിയമത്തിനൊപ്പം വ്യക്തികള്‍ നിലകൊള്ളണം.

ബഫര്‍ സോണിന്റെ കാര്യത്തില്‍ ഇന്നലെ തന്നെ എംഡി വ്യക്തത വരുത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടി അധികജോലി എടുക്കാതിരുന്നാല്‍ കെ റെയില്‍ വിഷയത്തിലെ പകുതി പ്രശ്നം തീരുമെന്നും മന്ത്രി പരിഹസിച്ചു. കേരളത്തിനെതിരായ പൊതുവിഷയത്തില്‍ സിപിഎമ്മിനൊപ്പം ഒരു സെമിനാറില്‍ പങ്കെടുക്കരുതെന്നാതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന തിട്ടൂരം. കേന്ദ്ര-സംസ്ഥാനങ്ങളെ കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയവര്‍ കേരളത്തിനെതിരായ സമരത്തില്‍ കൈകോര്‍ത്ത് നില്‍ക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് ചര്‍ച്ചയാവുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അയച്ച കത്ത് പുതിയ സമര പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ബിജെപി സമരവുമായി രംഗത്തുള്ള വേളയില്‍ ഇടതു കേന്ദ്രങ്ങള്‍ ഈ കത്ത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+