'കുടയത്തൂര്‍ ഉരുള്‍പ്പൊട്ടല്‍ പ്രവചനാതീതം; ഇടുക്കിയിലും വയനാട്ടിലും ഹൈ ആള്‍ട്ടിട്യൂഡ് ഹബ്ബ് സ്ഥാപിക്കും'
തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥ പ്രവചനത്തിന് കേന്ദ്ര സര്‍ക്കാരിനോട് കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു. ഇടുക്കിയിലും വയനാട്ടിലും ഹൈ ആള്‍ട്ടിറ്റിയൂഡ് റെസ്‌ക്യു ഹബ് തുടങ്ങുമെന്നും കാലാവസ്ഥ പ്രവചനത്തിന് കൂടുതല്‍ ഡോപ്ലാര്‍ റാഡറുകള്‍ കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
കൂടത്തൂരിലെ അപകടം പ്രവചാനീതമായിരുന്നു. ഉരുള്‍പ്പൊട്ടലിന് ഒരു സാധ്യതയും ഇല്ലാത്ത സ്ഥലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 70 വര്‍ഷം മുമ്പാണ് അവിടെ ഉരുള്‍പൊട്ടലുണ്ടായത്. കലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്താന്‍ കൊച്ചി സര്‍വകലാശാലയുമായി സഹകരിക്കും. ഇതിനായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനോ കാലാവസ്ഥ മുന്നറിയിപ്പും ഫലപ്രദമല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് ദിവസത്തില്‍ രണ്ട് ഉരുള്‍പൊട്ടലുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയതത്. 2019ന് ശേഷം തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍ നാശം വിതയ്ക്കുന്നു. കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സംഭവിച്ച മാറ്റങ്ങളാണ് ഈ മിന്നല്‍ പ്രളയങ്ങള്‍ക്ക് കാരണമാകുന്നത്.
അതേസമയം, ഉരുള്‍പൊട്ടലുണ്ടായ കുടയത്തൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലയുടെ മുകളില്‍ അടര്‍ന്നിരിക്കുന്ന പാറക്കൂട്ടങ്ങള്‍ താഴേക്ക് പതിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മുന്‍ കരുതലിന്റെ ഭാഗമായി പ്രദേശത്ത് താമസിക്കുന്ന ഒമ്പത് കുടുംബങ്ങളെ കുടയത്തൂര്‍ ഗവ. ന്യൂ എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവര്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമെങ്കില്‍ അപകട സ്ഥലത്തിന് സമീപത്തെ കോളനിയില്‍ താമസിക്കുന്നവരേയും ഇവിടേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.
വെള്ളം കുടിക്കുന്നത് ശരിയായ രീതിയിലാണോ? അല്ലെങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം
കുടയത്തൂര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് നാടൊന്നാകെ അന്ത്യോപചാരമര്‍പ്പിച്ച് യാത്രയാക്കി. റവന്യുമന്ത്രി കെ.രാജന്റെയും ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്റെയും അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി യുടേയും നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം സര്‍വ്വ സന്നാഹങ്ങളോടെ നടത്തിയ തെരച്ചിലില്‍ ഉരുള്‍പൊട്ടലില്‍ പെട്ട അഞ്ചു പേരുടേയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
കണ്ടെടുത്ത മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇന്നലെ ഉച്ചയോടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി ലഭിച്ച മൃതദേഹം മന്ത്രിമാരായ കെ.രാജനും, റോഷി അഗസ്റ്റിനും, എം പി യും ചേര്‍ന്ന് ഏറ്റുവാങ്ങി കുടയത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. തുടര്‍ന്ന് വൈകിട്ട് 5.30 യോടെ തൊടുപുഴ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു.












Click it and Unblock the Notifications