കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിൽ ആന്റണിയെ തള്ളി സുധാകരൻ; 'ഏതെങ്കിലും വ്യക്തി നടത്തുന്ന പ്രസ്താവമയുമായി ബന്ധമില്ല'

ബി.ബി.സി ഡോക്യുമെന്ററിക്ക് രാജ്യത്തെ സ്ഥാപനങ്ങളേക്കാള്‍ പ്രാധാന്യം കല്‍പിക്കുന്നത് അപകടകരമാണ് എന്നായിരുന്നു അനിൽ ആന്റണിയുടെ വാക്കുകൾ

Google Oneindia Malayalam News
anilsu-1674587338.jpg -Properties

തിരുവനന്തപുരം: ബിബിസി ഡോക്യുമെൻ്ററിയിൽ കെപിസിസി മീഡിയ സെൽ കൺവീനർ അനിൽ ആന്റണിയുടെ പ്രസ്താവനയെ തള്ളി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.കെപിസിസി ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകളുമായി കോൺഗ്രസ് പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയും ബിജെപി ഭരണകൂടവും സംഘപരിവാറും വിലക്ക് കൽപ്പിച്ച ഗുജറാത്ത് വംശഹത്യയുടെ നേർചിത്രം വരച്ചുകാട്ടുന്ന ബിബിസിയുടെ ഡോക്യൂമെന്ററി സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രദർശിപ്പിക്കും. അതിനെ തടയാമെന്നത് സംഘപരിവാരിന്റെ വെറും വ്യാമോഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെ സുധാകരന്റെ പ്രസ്താവന-'
ചരിത്ര വസ്തുതകളെയും യാഥാർത്ഥ്യങ്ങളെയും തമസ്‌കരിക്കുക എന്നത് സംഘപരിവാർ നയമാണ്. ഗുജറാത്ത് കലാപ കാലത്ത് രാജ്യധർമ്മം പാലിച്ചില്ലെന്ന് മുമ്പ് പറഞ്ഞത് ബിബിസിയുടെ ഡോക്യൂമെന്ററിയല്ല,മറിച്ച് ബിജെപി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു.ഗുജറാത്ത് വംശഹത്യയുടെ പൊള്ളുന്ന വസ്തുത ലോകം പണ്ടേ തിരിച്ചറിഞ്ഞതാണ്. അധികാരവും പണക്കൊഴുപ്പും കൊണ്ട് വിലയ്‌ക്കെടുത്ത മാധ്യമങ്ങളെ ഉപയോഗിച്ച് ഇരുൾ വീണ ഭൂതകാലം വെള്ളപൂശി വിശുദ്ധരാകാൻ ശ്രമിക്കുന്ന നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ബിബിസി ഡോക്യുമെന്ററിയിലൂടെ വിളിച്ച് പറഞ്ഞ സത്യങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല. നഗ്നമായ സത്യം പുറംലോകത്തോട് വിളിച്ച് പറയുമ്പോൾ അതിൽ അസഹിഷ്ണുത കാട്ടുന്നത് ജനാധിപത്യത്തിന് തീരെ യോജിച്ചതല്ലെന്ന തിരിച്ചറിവ് ഇരുവർക്കും ഉണ്ടാകണം.

ഡോക്യൂമെന്റിറി പ്രദർശിപ്പിക്കാൻ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്നത് മോദി സത്യത്തെ ഭയപ്പെടുന്ന ഒരു ഭീരു ആയതുകൊണ്ടാണ്. ജനങ്ങളെ മതത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് രാഷ്ട്രീയം നേട്ടം ഉണ്ടാക്കാനുള്ള സംഘപരിവാർ നിലപാടുകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്.

നരേന്ദ്രമോദിയും ബിജെപി ഭരണകൂടവും സംഘപരിവാറും വിലക്ക് കൽപ്പിച്ച ഗുജറാത്ത് വംശഹത്യയുടെ നേർചിത്രം വരച്ചുകാട്ടുന്ന ബിബിസിയുടെ ഡോക്യൂമെന്ററി സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രദർശിപ്പിക്കും. അതിനെ തടയാമെന്നത് സംഘപരിവാരിന്റെ വെറും വ്യാമോഹമാണ്', സുധാകരൻ പറഞ്ഞു.

കെപിസിസി വൈസ് പ്രസിഡൻറ് കൂടിയായ വിടി ബൽറാമും അനിൽ ആന്റണിയെ തള്ളി രംഗത്തെത്തി. ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പ് വായിക്കാം-ബിബിസിയുടെ "India: The Modi Question"എന്ന ഡോക്യുമെന്ററി പൊതുജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടണമെന്നാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ കാഴ്ചപ്പാട്. പ്രസ്തുത ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിലേക്കുള്ള ഏതെങ്കിലും കടന്നുകയറ്റമായിട്ടല്ല, മറിച്ച് ജനാധിപത്യത്തിൽ അനിവാര്യമായ മാധ്യമ സാതന്ത്ര്യത്തിന്റേയും സാമൂഹിക, രാഷ്ട്രീയ വിഷയങ്ങൾ തുറന്നു ചർച്ച ചെയ്യാനുള്ള ജനങ്ങളുടെ അവകാശത്തിന്റേയും വിഷയമായിട്ടാണ് കോൺഗ്രസ് കാണുന്നത്.

അതുകൊണ്ടുതന്നെ കേന്ദ്ര ഭരണകൂടം സമ്മർദ്ദമുപയോഗിച്ച് യൂട്യൂബിൽ നിന്ന് ഒഴിവാക്കിയ, എന്നാൽ ഇതുവരെ രാജ്യത്ത് നിയമപരമായി നിരോധിക്കപ്പെട്ടിട്ടില്ലാത്ത, പ്രസ്തുത ഡോക്യുമെന്ററി ജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കാനും അതിന്മേൽ ക്രിയാത്മകമായ സംവാദങ്ങളുയർത്തിക്കൊണ്ടുവരാനും കോൺഗ്രസ് പാർട്ടിയുടെ വിവിധ ഘടകങ്ങളും യൂത്ത് കോൺഗ്രസ്, കെ എസ് യു അടക്കമുള്ള പോഷക സംഘടനകളും മുൻകൈ എടുക്കുകയാണ്. അത്തരം പല പ്രദർശനങ്ങളും കോൺഗ്രസ് അനുബന്ധ സംഘടനകൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിലും ഇത് തുടരും.

കെപിസിസി ഓഫീസ് അങ്കണത്തിലടക്കം വരും ദിവസങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. കെപിസിസിയുടെ സാമൂഹ്യ മാധ്യമ വിഭാഗത്തിൽ ഉചിതമായ മാറ്റങ്ങൾ പാർട്ടിയുടെ സജീവ പരിഗണനയിലുണ്ട്. ഓരോ വിഷയത്തിലുമുള്ള പാർട്ടിയുടെ നിലപാടുകൾ കൃത്യവും വ്യക്തവുമായ നിലയിൽ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നതിനായി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തും.

'അനിലിനെന്ത് കോൺഗ്രസ്,എന്ത് ആർഎസ്എസ്,തലസ്ഥാനത്ത് നിന്ന് നീക്കണം'; വിമർശിച്ച് ബിനു ചുള്ളിയിൽ'അനിലിനെന്ത് കോൺഗ്രസ്,എന്ത് ആർഎസ്എസ്,തലസ്ഥാനത്ത് നിന്ന് നീക്കണം'; വിമർശിച്ച് ബിനു ചുള്ളിയിൽ

English summary
K Sudhakaran Against Anil Antony; Says Party Is Not Responsible for Any Person's stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X