കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരന്‍ ഇഫക്ട് കെപിസിസിയില്‍ ഒതുങ്ങില്ല: യൂത്തും കെഎസ് യുവും മാറും..തിരഞ്ഞെടുപ്പിൽ തോറ്റവരും പുറത്താകും?

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്തെ കോൺഗ്രസിനെ അർധ കേഡർ സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകൾ പാർട്ടിയിൽ ആരംഭിച്ചിരിക്കുകയാണ്. ജംബോ സമിതികൾ വേണ്ടെന്ന് മാത്രമല്ല തിരിച്ചുവരവിന് വഴിയൊരുക്കുന്ന സമൂലമായ മാറ്റങ്ങൾ വേണമെന്നാണ് ഐ,ഐ ഗ്രൂപ്പുകൾ ഒരുപോലെ ആവശ്യപ്പെട്ടുന്നത്.

അതേസമയം കോൺഗ്രസിനൊപ്പം സഹസംഘടനകളുടെ പ്രവർത്തനങ്ങളിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ വേണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. ഇതോടെ യൂത്ത് കോൺഗ്രസിലും കെഎസ്യുവിലൂം സമ്പൂർണ പൊളിച്ചെഴുത്തുകൾ ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കെഎസ്യു പ്രതിഷേധം- ചിത്രങ്ങൾ

 രാഹുലിനെതിരെ

ദേശീയ തലത്തിൽ അടക്കം കോൺഗ്രസ് നേരിടുന്ന തിരിച്ചടിയിൽ മുൻ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിയുടെ പല പരിഷ്കാരങ്ങളും കാരണമായെന്ന വിമർശനം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. യുവാക്കൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകിയ നടപടികൾ ഉൾപ്പെടെ വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഈ അതൃപ്തികൾ രാഹുൽ ഗാന്ധിയെ നേരിട്ട് അറിയിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന നേതൃത്വത്തങ്ങൾ.

 യുവ സംഘടനകൾ

കേരള ഘടകവും തങ്ങളുടെ അതൃപ്തി അറിയിക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നിർദ്ദേശങ്ങൾ രേഖാമൂലം തന്നെ നൽകാനാണ് തിരുമാനിച്ചിരിക്കുന്നതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഇതിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു അംഗത്വ, തിരഞ്ഞെടുപ്പ് ശൈലികളിൽ പൂർണമാറ്റം വേണമെന്ന നിർദ്ദേശവും ഉൾപ്പെടുത്തും.

 രാഹുലിൻറെ പരിഷ്കാരങ്ങൾ

നേരത്തേ യൂത്ത് കോൺഗ്രസിന്റേയും കെഎസ്യുവിന്റേയും പ്രവർത്തന ശൈലിയിൽ രാഹുൽ പല പൊളിച്ചെഴുത്തുകളും നടത്തിയിരുന്നു. അംഗത്വത്തിന് ഓൺലൈൻ രീതി നടപ്പാക്കിയതും ഭാരവാഹി തിരഞ്ഞെടുപ്പിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചതുമെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. ഇതിൽ മാറ്റം വരണമെന്നാണ് ആവശ്യപ്പെടുക.

 സ്വയം വിമർശനം

കോൺഗ്രസിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം കെപിസിസിയ്ക്കും ഡിസിസിയ്ക്കും മാത്രമല്ലെന്ന സ്വയം വിമർശനം നേരത്തേ കെഎസ്യു ,യൂത്ത് കോൺഗ്രസ് നേതൃത്വങ്ങൾ വ്യക്തമാക്കിയിരു്നു. എല്ലാവർക്കും ഭാരവാഹിത്വം വേണമെന്ന നയം തിരുത്തണമെന്നായിരുന്നു യുവ സംഘടനകൾ വ്യക്തമാക്കിയത്.

 കേരളത്തിന് ചേരുന്ന രീതി

2017ൽ നിലവിൽ വന്ന കെഎസ്‌യു സംസ്ഥാന, ജില്ലാ ഭാരവാഹികളിൽ പലരും ഇപ്പോൾ സജീവമല്ലെന്നും യൂത്ത് കോൺഗ്രസിന് പുതിയ സംസ്ഥാന കമ്മിറ്റി വന്നിട്ട് ഒന്നര വർഷമായെങ്കിലും പലയിടത്തും ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മാത്രമാണ് ഉളളതെന്നും നോതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം ഉടർച്ച് വാർത്ത് കേരളത്തിലെ സാഹചര്യത്തിന് അനുയോജ്യമാകുന്ന രീതിയിൽ സംഘടനാ തലത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കണമെന്ന നിർദ്ദേശമായിരിക്കും സുധാകരൻ ഹൈക്കമാന്റിന് മുന്നിൽ വെയ്ക്കുക.

 സമഗ്ര അഴിച്ചുപണി

ഡിസിസി തലത്തിലും സമഗ്ര അഴിച്ചു പണിതന്നെയാണ് ലക്ഷ്യം. നിലവിൽ ഡിസിസി തലത്തിൽ ഗ്രൂപ്പ് വീതം വെയ്പ്പുകളാണ് നടന്നിട്ടുള്ളത്. ഇത് അനുവദിക്കില്ലെന്ന് തന്നെയാണ് കെ സുധാകരൻ വ്യക്തമാക്കുന്നത്. ഗ്രൂപ്പ് നേതാക്കളെ മാറ്റി നിർത്തുകയെന്നാൽ കഴിവുള്ള യോഗ്യരായവരെ ഗ്രൂപ്പിന്റെ പേരിൽ മാറ്റി നിർത്തും എന്നതല്ലെന്നും സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.

 വിശ്വാസത്തിലെടുത്ത്

മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തിയ ശേഷമാകും തിരുമാനം. ഇരുവരേയും വിശ്വാസത്തിലെടുത്തുകൊണ്ടാകും നടപടിയെങ്കിലും ഗ്രൂപ്പ് സമ്മർദ്ദം ഉയർത്തി വീണ്ടും പ്രതിസന്ധി തീർക്കരുതെന്ന അഭ്യർത്ഥന കെ സുധാകരൻ നേതാക്കൾ മുൻപിൽ വെച്ചിട്ടുണ്ട്

 ഒരുമിച്ച് നിയമിക്കും

പുതിയ കെപിസിസി ഭാരവാഹികളും ഡിസിസി അധ്യക്ഷൻമാരേയും ഒരുമിച്ചാകും നിയമിക്കുക. പല ഡിസിസി അധ്യക്ഷൻമാരും തെറിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇവരിൽ യോഗ്യരായ ചില നേതാക്കളെ കെപസിസി ഭാരവാഹികളാക്കിയേക്കുമെന്നാണ് വിവരം. അതേസമയം ജനപ്രതിനിധികളായവർക്ക് ഇരട്ട പദവി നൽകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്ന മറ്റൊരുകാര്യം.

 ഒരാൾക്ക് ഒരു പദവി

2009 ൽ എകെ ആന്റണിയുടെ നിർദ്ദേശമായിരുന്നു ഒരാൾക്ക് ഒരു പദവി എന്നത്. സംസ്ഥാന കോൺഗ്രസിൽ ഇതുവരെ ഈ നിർദ്ദേശം പൂർണമായി നടപ്പാക്കിയിട്ടില്ല. നിലവിലെ സാഹചര്യത്തിലും ഇത് സംബന്ധിച്ച് കടുംപിടുത്തം വേണ്ടെന്നാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്. അതേസമയം ജനപ്രതിനിധികൾ അല്ലാത്തവർക്ക് മുൻഗണന നൽകാനാണ് ആലോചിക്കുന്നത്.

 പരിഗണിച്ചേക്കില്ല

മാത്രമല്ല തിരഞ്ഞെടുപ്പിൽ പരാജയം രുചിച്ചവരേയും പരിഗണിച്ചേക്കില്ല. മൂന്ന് നാല് മാസത്തിനുള്ളിൽ പുതിയ നേതാക്കളെ അവരോധിക്കാനുള്ള ചർച്ചകളാണ് നടക്കുന്നതെങ്കിലും രണ്ട് മാസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാനാണ് കെ സുധാകരൻ ആലോചിക്കുന്നത്.

 92 പേരും

അതിനിടെ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ച് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച 92 സ്ഥാനാർത്ഥികൾക്കും അതത് മണ്ഡലങ്ങളുടെ ചുമതല നൽകി പ്രവർത്തനം നടത്താനുള്ള നിർദ്ദേശം നൽകിയേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. പരാജയം രുചിച്ച മണ്ഡലങ്ങൾ പ്രവർത്തിച്ച് പാർട്ടിയുടെ തിരിച്ചുവരവിന് കളമൊരുക്കുകയാണ് ലക്ഷ്യം.

അതീവ ഗ്ലാമറസായി പ്രഗ്യാ ജയ്‌സ്വാള്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

English summary
K sudhakaran effect not to end in congress only;new president will revamp KSU and youth congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X