കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ അച്ഛന്‍ സ്വാതന്ത്ര്യ സമരകാലത്ത് തേരാ പാര നടക്കുകയായിരുന്നു, വിടാതെ സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കാതെ കെ സുധാകരന്‍. പിണറായി ബഹുമാനം അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞതിനെ വൈകിയാണെങ്കിലും പാര്‍ട്ടി അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ട്. എന്‍കെ പ്രേമചന്ദ്രനെ പരനാറിയെന്നും താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും വിളിച്ച പിണറായി വിജയനെ പിന്നെന്താണ് വിളിക്കുക. പിണറായി കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിച്ചിട്ടുണ്ട്. അത് തിരുത്താന്‍ അദ്ദേഹം തയ്യാറാവുമോയെന്നും സുധാകരന്‍ ചോദിച്ചു.

1

മുഖ്യമന്ത്രിയെ താന്‍ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി അധിക്ഷേപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവിനെ അട്ടംപരതി ഗോപാലന്‍ എന്ന് വിളിച്ചില്ലേ. സ്വാതന്ത്ര്യ സമരകാലത്ത് പിണറായിയുടെ അച്ഛന്‍ തേരാപാര നടക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് സാംസ്‌കാരിക ഉയര്‍ച്ച വേണ്ടേ. കടക്ക് പുറത്ത് എന്ന് പറയുന്ന സാമൂഹിക ബോധം ഏത് സംസ്‌കാരത്തിന്റെ പ്രതിഫലനമാണെന്നും സുധാകരന്‍ ചോദിച്ചു. ഇഎംഎസ് അടക്കമുള്ള നേതാക്കള്‍ മുമ്പ് ജാതീയമായി അധിക്ഷേപിച്ചിട്ടുണ്ട്. ഗൗരിയമ്മയെ ശങ്കരന്‍ നമ്പൂതിരിപ്പാട് ആക്ഷേപിച്ചിട്ടില്ലേ.

കുട്ടപ്പനെ ഹരിജന്‍ കുട്ടപ്പന്‍ എന്ന് വിളിച്ചില്ലേ നായനാര്‍. ലതികാ സുഭാഷിനെയും ഷാനിമോള്‍ ഉസ്മാനേയും അപമാനിട്ടില്ലേ. വിജയരാഘവന്‍ രമ്യാ ഹരിദാസിനെ അപമാനിച്ചിട്ടില്ലേ. മുഖ്യമന്ത്രി പരനാറിയെന്ന് വിളിച്ചതൊക്കെ ഏത് നിഘണ്ടുവിലാണ് ഉള്ളത്. അതില്‍ ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. അടിസ്ഥാന വര്‍ഗത്തില്‍ നിന്നും രാഷ്ട്രീയ ദര്‍ശനവും സമ്പന്നതയില്‍ നിന്നും വളര്‍ന്ന വന്ന രാഷ്ട്രീയ ദര്‍ശനവും തമ്മില്‍ വ്യത്യാസമുണ്ടാവും. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. പിണറായി വിജയനോട് രാഷ്ട്രീയപരമായി അല്ലാതെ യാതൊരു വിദ്വേഷവം തനിക്കില്ല. ഉള്ളത് പോലെ കാര്യങ്ങള്‍ താന്‍ പറയുമെന്ന് സുധാകരന്‍ വ്യക്തമാക്കി.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

ഇപ്പോള്‍ രംഗത്ത് വരാന്‍ കാരണം ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണമാണ്. അവര്‍ ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെട്ടാണ് പ്രതിക്കൂട്ടില്‍ കയറിയത്. അത് തിരുത്തിയതിനെ ആദരവോടെ സ്വീകരിക്കുന്നു. പക്ഷേ പൊതുസമൂഹത്തിന് മുന്നില്‍ കാരശ്ശേരി മാഷിനെ പോലുള്ള ബുദ്ധിജീവികളൊക്കെ ഈ വിഷയത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത്. കേരളത്തിലേത് ആദരവ് അര്‍ഹിക്കുന്ന മുഖ്യമന്ത്രിയാണോയെന്നും സുധാകരന്‍ ചോദിച്ചു. പിണറായി വിജയനെ പൊക്കലല്ല എന്റെ ഉത്തരവാദിത്തം. സംസ്ഥാനത്ത് കോണ്‍ഗ്രസ് അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കലാണ് തന്റെ ജോലിയെന്നും സുധാകരന്‍ പറഞ്ഞു.

Recommended Video

cmsvideo
Thrissur police took case against JP Nadda and BJP workers

English summary
k sudhakaran once again hits out at pinarayi vijayan says cm should remember his past remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X