Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ ട്വിസ്റ്റോ? കെ സുധാകരന്റെ പ്രതീക്ഷ അസ്ഥാനത്താകും?...കണക്ക് തീർക്കുമോ കെസി?വെല്ലുവിളി ഇങ്ങനെ

തിരുവനന്തപുരം; കെപിസിസി അധ്യക്ഷ സ്ഥാനത്ത് രാജിവെയ്ക്കാനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ന് തന്നെ മുല്ലപ്പള്ളിയുടെ രാജി ഹൈക്കമാന്റ് സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പുതിയ അധ്യക്ഷനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് കോൺഗ്രസിൽ ഇതിനോടകം തന്നെ നേതാക്കൾ ചരടുവലികൾ നടത്തുന്നുണ്ട്. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. പിടി തോമസിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.

ഗ്രൂപ്പ് സമവാക്യങ്ങൾ തകർന്നു

ഗ്രൂപ്പ് സമവാക്യങ്ങൾ തകർന്നു

ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം മാറ്റി മറിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശന്റെ പേര് ഉയർന്നത്.ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കളുടേയും സ്വന്തം ഗ്രൂപ്പായ ഐ ഗ്രൂപ്പില‍് നിന്നും പിന്തുണ പ്രതീക്ഷ ചെന്നിത്തലയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കൊണ്ടായിരുന്നായിരുന്നു ഇരുവിഭാഗത്തിലേയും എംഎൽഎമാർ സതീശന് പിന്നിൽ അണിനിരന്നത്.

അതൃപ്തിയിൽ

അതൃപ്തിയിൽ

സ്വന്തം ഗ്രൂപ്പുകാരിൽ നിന്ന് പോലുമുള്ള ചരടുവലിയിൽ കടുത്ത അതൃപ്തിയിലാണ് ചെന്നിത്തല. ഐ ഗ്രൂപ്പിൽ നിന്നും കുറഞ്ഞത് മൂന്ന് പേരുടെ പിന്തുണമാത്രമേ വിഡി സതീശന് ലഭിക്കൂവെന്നായിരുന്നു ചെന്നിത്തല കണക്ക് കൂട്ടിയത്. എന്നാൽ എട്ട് നേതാക്കൾ സതീശനെ പിന്തുണച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഐ ഗ്രൂപ്പ് നേതാവ് കൂടിയായ കെ സുധാകരനും സതീശനെയാണ് പിന്തുണച്ചത്.

നിർദ്ദേശിക്കില്ലെന്ന്

നിർദ്ദേശിക്കില്ലെന്ന്

ഈ ഗ്രൂപ്പ് സമവാക്യങ്ങൾ തെറ്റിയതിൽ മുറിവേറ്റ നിലയിലാണ് ചെന്നിത്തല. തന്റെ പ്രതീക്ഷകൾ തെറ്റിച്ച് എ ഗ്രൂപ്പിലെ നേതാക്കളും വിഡി സതീശനെ പിന്തുണച്ചതിലുള്ള അതൃപ്തി ചെന്നിത്തലയ്ക്കുമുണ്ട്. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷനെ സംബന്ധിച്ച തിരുമാനത്തിൽ തങ്ങൾ ഇടെപടില്ലെന്ന നിലപാടിലാണ് ഇരുവരും.

കെ സുധാകരന്റ പേര്

കെ സുധാകരന്റ പേര്

ഇതോടെ കെപിസിസി അധ്യക്ഷ നിയമനത്തിലും പുതിയ ചലനങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കുമെന്നുള്ള വിലയിരുത്തലുകൾ ഉണ്ട്. കെ സുധാകരന്റെ പേര് തന്നെയാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ അദ്ദേഹം നേതൃപദവി ഏറ്റെടുക്കണമെന്ന ആവശ്യം തിരുവഞ്ചൂർ ഉൾപ്പെടെയുള്ള നേതാക്കൾ ഉയർത്തിയിരുന്നു.

 ദേശീയ നേതാക്കളുടെ പേര്

ദേശീയ നേതാക്കളുടെ പേര്

കെ മുരളീധരൻ, ദേശീയ നേതാക്കളായ ഗുലാം നബി ആസാദ്, ശശി തരൂർ തുടങ്ങിയവരുടെയെല്ലാം പിന്തുണ സുധാകരനാണ്. എന്നാൽ സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിൽ കെസി വേണുഗോപാലിന്റെ ഇടപെടൽ നിർണായകമായേക്കുമെന്നാണ് കണക്കാക്കപെടുന്നത്. കെ സുധാകരന്റെ എതിർചേരിയിലുള്ള നേതാവായാണ് കെസിയെ കണക്കാക്കി പോരുന്നത്.

കെസി വേണുഗോപാലിനെതിരെ

കെസി വേണുഗോപാലിനെതിരെ

കണ്ണൂർ കോൺഗ്രിൽ കെ സുധാകരന്റെ മേധാവിത്വം ശക്തമായതോടെയാണ് കെസി വേണുപോലാൽ ആലപ്പുഴയിലേക്ക് തന്റെ രാഷ്ട്രീയ കളം മാറ്റിയത്. ഈ കണക്കുകൾ കെസി തീർക്കുമോയെന്നുള്ള ചർച്ചകൾ ഉണ്ട്. മാത്രമല്ല ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ വേളയിൽ കെ സുധാകരൻ പരസ്യമായി തന്നെ കെസി വേണുഗോപാലിനെതിരെ രംഗത്തെത്തിയിരുന്നു.

വിജയ പ്രതീക്ഷ അട്ടിമറിച്ചു

വിജയ പ്രതീക്ഷ അട്ടിമറിച്ചു

ഹെക്കമന്റ് എന്നു പറഞ്ഞാൽ സോണിയാ ഗാന്ധിയോ രാഹുലോ അല്ല കെസി ആണെന്നായിരുന്നു സുധാകരൻ വിമർശിച്ചത്. അദ്ദേഹത്തിന് താത്പര്യമുള്ള നേതാക്കളെയാണ് പട്ടികയിൽ തിരുകി കയറ്റിയത്. വർക്കിംഗ് പ്രസിഡന്റ് എന്ന ആലങ്കാരികയ പദവി രാജിവെയ്ക്കാത്തത് തിരഞ്ഞെടുപ്പ് വിജയത്തിന് മങ്ങലേൽക്കുമോയെന്ന കണക്ക് കൂട്ടലിലാണെന്നും സുധാകരൻ തുറന്നടിച്ചിരുന്നു. സ്ഥാനാരത്ഥിപട്ടിക വന്നശേഷം വിജയ പ്രതീക്ഷകളെല്ലാം അട്ടിമറിക്കപ്പെട്ടുവെന്ന വിമർശനവും സുധാകരൻ ഉന്നയിച്ചിരുന്നു.

മുന്നറിയിപ്പുമായി

മുന്നറിയിപ്പുമായി

അതിനിടെ ഇരു ഗ്രൂപ്പുകളിലേയും ചില നേതാക്കൾ കെ സുധാകരനെതിരെ എഐസിസിക്ക് മുന്നറിപ്പ് നൽകി രംഗത്തെത്തിയിട്ടുണ്ട്.
കെ സുധാകരന്റെ അതിതീവ്ര നിലപാടുകൾ സംസ്ഥാനത്ത് തിരിച്ചടി ഉണ്ടാക്കുമെന്നാണ് നേതാക്കൾ എഐസിസിയെ അറിയിച്ചിരിക്കുന്നത്.

പാർട്ടിയെ വളർത്താൻ

പാർട്ടിയെ വളർത്താൻ

കണ്ണൂരിൽ പാർട്ടിയെ വളർത്താൻ കഴിയാതിരുന്ന സുധാകരന് എങ്ങനെ സംസ്ഥാന തലത്തിൽ കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ കഴിയുമെന്നും ഇവർ ചോദിക്കുന്നു. അതേസമയം സുധാകരൻ അല്ലേങ്കിൽ കൊടുക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരുടെ പേരുകളും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

പിടി തോമസിന്റെ പേര്

പിടി തോമസിന്റെ പേര്

ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കാൻ പിടി തോമസിനെ പരിഗണിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ദീർഘനാളായി ഗ്രൂപ്പുകളിൽ നിന്ന് അകലം പാലിച്ച് നിൽക്കുന്ന നേതാവാണ് പിടി. ദളിത് നേതാവ് കെപിസിസി അധ്യക്ഷനാവട്ടെ എന്ന നിർണായക തിരുമാനത്തിലേക്ക് ഹൈക്കമാനന്റ് എത്തിയാൽ കൊടിക്കുന്നിലിനും സാധ്യത ഉണ്ട്.

ചവാൻ സമിതി റിപ്പോർട്ട്

ചവാൻ സമിതി റിപ്പോർട്ട്

അതേസമയം കേരളത്തിൽ നിന്നുള്ള എംപിമാരുടേയും എംഎൽഎമാരുടേയും അഭിപ്രായങ്ങൾ കൂടി തേടിയാകും അധ്യക്ഷ നിയമനം എന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം തന്നെ അശോക് ചവാൻ സമിതി നേതാക്കളുമായുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരുമാനം.

Recommended Video

cmsvideo
    Ramesh Chennithala's statement before Ashok chavan committee | Onindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+