Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ ആക്ഷേപിച്ച സുധാകരനെ അറസ്റ്റ് ചെയ്യണം, നിയമ നടപടിയ്‌ക്കൊരുങ്ങി എല്‍ഡിഎഫ്

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കെ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിച്ചുവെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. കേരളത്തിന് ആകെ അപമാനകരമായ പ്രസ്താവനയാണ് സുധാകരന്‍ നടത്തിയതെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണം എന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ തൃക്കാക്കരയില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്ന് വരണം എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രിയെ രൂക്ഷ ഭാഷയിലായിരുന്നു കഴിഞ്ഞ ദിവസം കെ സുധാകരന്‍ വിമര്‍ശിച്ചത്. മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായ എന്നായിരുന്നു സുധാകരന്‍ വിശേഷിപ്പിച്ചത്. സുധാകരന്‍ നടത്തിയ പരാമര്‍ശം അപലപനീയമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത് സംസ്‌കാര ശൂന്യതയാണ്. കെ സുധാകരന്‍ നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

EP

കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നത് പോലെയാണെന്നും തൃക്കാക്കരയില്‍ എല്‍ ഡി എഫിന്റെ വിജയ സാധ്യത യു ഡി എഫിന്റെ സമനില തെറ്റിക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു. സാധാരണഗതിയില്‍ ഒരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകന്‍ പോലും ഉപയോഗിക്കാന്‍ പാടില്ലാത്ത സംസ്‌കാര ശൂന്യമായ വാക്കുകളും നടപടികളുമാണ് സുധാകരന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂക്കയുടെ വോട്ട് പെട്ടിയിലാക്കണം; വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും, ചിത്രങ്ങള്‍

തൃക്കാക്കരയില്‍ ഇടതുപക്ഷ മുന്നണി മുന്നേറ്റമുണ്ടാക്കുകയാണ്. എന്തും പറയാം എന്ന നിലയിലേക്ക് കെ പി സിസി പ്രസിഡന്റ് എത്തിയിരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി ദല്‍ഹിയിലും, പഞ്ചാബിലും കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് അധികാരത്തില്‍ വന്ന ആം ആദ്മി പാര്‍ട്ടിയുടെ മുന്നില്‍ ചെന്ന് കേണ് അപേക്ഷിക്കുകയാണ് കോണ്‍ഗ്രസെന്നും ജയരാജന്‍ പരിഹസിച്ചു. ട്വന്റി ട്വന്റിയെ എതിര്‍ത്ത കോണ്‍ഗ്രസ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കണമെന്ന ദയാ ഹര്‍ജിയുമായി അവരുടെ മുന്നില്‍ പോയി നില്‍ക്കുന്നു എന്നും ജയരാജന്‍ പരിഹസിച്ചു.

യു ഡി എഫ് തൃക്കാക്കരയില്‍ പരാജയം ഏറ്റുവാങ്ങിക്കഴിഞ്ഞു. സാബു എം ജേക്കബിനെതിരായ പോസ്റ്റ് തെറ്റെന്ന് പി വി ശ്രീനിജന്‍ എം എല്‍ എയ്ക്ക് തോന്നിയത് കൊണ്ടാണ് അത് പിന്‍വലിച്ചതെന്നും ഒരു വോട്ടും വേണ്ടെന്ന് ആരോടും പറയില്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+