കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എതിരാളികളില്ലാതെ സുധാകരന്‍: കിട്ടാനുള്ളത് കിട്ടിയതോടെ ഗ്രൂപ്പുകള്‍ ഒതുങ്ങി, പിന്നെയും അതൃപ്തികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷനായി കെ സുധാകരന്‍ മത്സരമില്ലാതെ തുടരും. ഇന്ന് ചേരുന്ന കെ പി സി സി ജനറല്‍ ബോഡി യോഗം കെ സുധാകരനെ വീണ്ടും അധ്യക്ഷനായി തിരഞ്ഞെടുക്കണമെന്ന് എ ഐ സി സിയോട് ആവശ്യപ്പെടുന്ന ഒറ്റവരി പ്രമേയം പാസാക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ പി സി സി അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യം യോഗം കൂടിയാണ് ഇത്.

അബുദാബി ഷെയ്ഖിന് ഡാഡി സഹോദരനെപ്പോലെ: രാജകുമാരന്മാർ ഭക്ഷണം വാരിത്തരുമായിരുന്നു: സ്വപ്ന സുരേഷ്അബുദാബി ഷെയ്ഖിന് ഡാഡി സഹോദരനെപ്പോലെ: രാജകുമാരന്മാർ ഭക്ഷണം വാരിത്തരുമായിരുന്നു: സ്വപ്ന സുരേഷ്

282 ബ്ലോക്ക് പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലമെന്റരി പാർട്ടി പ്രതിനിധികളും അടക്കും 315 അംഗങ്ങള്‍ വരെയാണുള്ളത്. പുതിയ അംഗങ്ങളുടെ കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകളും കെ സി വേണുഗോപാല്‍ പക്ഷവുമായി ധാരണയിലെത്താന്‍ സാധിച്ചതോടെയാണ് കാര്യങ്ങള്‍ സമവായത്തിലേക്ക് നീങ്ങിയത്.

നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ്

നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് കെ സുധാകരന്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. ഇതിന് പിന്നാലെയാണ് സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. കേരളത്തില്‍ മത്സരം ഒഴിവാക്കണമെന്ന നിർദേശം എ ഐ സി സിയും മുന്നോട്ട് വെച്ചിരുന്നു. ഇതോടെയാണ് ഗ്രൂപ്പ് നേതാക്കളുമായുള്ള ചർച്ചകള്‍ക്ക് സുധാകരന്‍ തന്നെ നേരിട്ട് രംഗത്ത് ഇറങ്ങിയതും ധാരണയിലെത്തിയതും.

തനി നാട്ടിന്‍പുറത്തുകാരി തന്നെ: അന്യായ ലുക്ക്, അനന്യയുടെ പുത്തന്‍ ഫോട്ടോകള്‍ തരംഗമാവുന്നു

പുതുക്കിയ കെ പി സി സി അംഗങ്ങളുടെ ആദ്യ പട്ടിക എ ഐ സി സി

പുതുക്കിയ കെ പി സി സി അംഗങ്ങളുടെ ആദ്യ പട്ടിക എ ഐ സി സി തിരിച്ചയച്ചിരുന്നു. ചിന്തന്‍ ശിബരത്തിലെ മാദണ്ഡങ്ങള്‍ പാലിച്ചില്ല, യുവാക്കള്‍ക്ക് അർഹമായ പ്രാതിനിധ്യം ഇല്ല എന്ന് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എ ഐ സി സി പട്ടിക തിരിച്ചയച്ചത്. ഇതോടെയാണ് എ ഐ ഗ്രൂപ്പുകളുമായി അതിവേഗത്തില്‍ ചർച്ച നടത്തി കെ സുധാകരനും വിഡി സതീശനും സമവായത്തില്‍ എത്തിയത്.

സാമ്പത്തികപരമായി ഈ ആഴ്ച അപ്രതീക്ഷിത നേട്ടം: ജനനതീയതി പറയൂ ഈ ആഴ്ചത്തെ സംഖ്യാശാസ്ത്രഫലം അറിയാം

കെ പി സി സി അധ്യക്ഷന്റെ സമവായ ശ്രമങ്ങള്‍

കെ പി സി സി അധ്യക്ഷന്റെ സമവായ ശ്രമങ്ങള്‍ ഗ്രൂപ്പുകള്‍ക്ക് ഒരു തരത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള അവസരവുമായി. ഗ്രൂപ്പല്ല മാനദണ്ഡമെന്നാണ് നേതൃത്വത്തിൻറെ അവകാശവാദമെങ്കിലും പുതുതായി പട്ടികയിൽ ചേർത്തവരില്‍ അധികവും ഗ്രൂപ്പ് നോമിനികളാണ്. എ-ഐ ഗ്രൂപ്പുകളും കെസി പക്ഷവും പല ജില്ലകളിലും ധാരണ അനുസരിച്ചുള്ള വീതം വെപ്പ് തന്നെ നടത്തുകയായിരുന്നു.

അതേസമയം, കെ പി സി സി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍

അതേസമയം, കെ പി സി സി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ പാർട്ടി അതൃപ്തി ശക്തമാണ്. പാർട്ടിയില്‍ കുറച്ചാളുകള്‍ മാത്രം കൂടിയാലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുകയാണെന്നും കെ പി സി സി അംഗങ്ങളുടെ കാര്യത്തിലും അതാണ് സംഭവിച്ചതെന്നാണ് പ്രധാന പരാതി. ഭാരത് ജോഡോ യാത്ര സമയത്ത് പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെയാണ് പട്ടിക പുറത്ത് വിടാതിരിക്കുന്നത്.

മുന്‍ കെ പി സി സി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍,

മുന്‍ കെ പി സി സി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍ എന്നിവരുമായി നേതൃത്വം കൂടിയാലോചന നടത്തിയില്ലെന്നും പരാതിയുണ്ട്. ഒഴിവുകളില്‍ സ്വന്തം ഇഷ്ടക്കാരെ നാല് നേതാക്കൾ ചേർന്ന് പങ്കിട്ടെടുക്കുകയായിരുന്നു. ഗ്രൂപ്പ് നോല്‍ക്കാതെ പദവികളിലേക്ക് ആളുകളെ നിയോഗിക്കുമെന്ന് പുതിയ കെ പി സി സി പ്രിസഡന്റ് ചുമതലയേല്‍ക്കുമ്പോള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഗ്രൂപ്പ് വീതം വെപ്പ് തന്നെയാണ് പട്ടികയിലിപ്പോഴും ഉണ്ടായിരിക്കുന്നതെന്നാണ് നേതാക്കളുടെ അമർഷം.

കെ പി സി സി നേതൃത്വം വ്യക്തിപരമായി തെരഞ്ഞെടുക്കപ്പെട്ട

കെ പി സി സി നേതൃത്വം വ്യക്തിപരമായി തെരഞ്ഞെടുക്കപ്പെട്ട വിവരം നേതാക്കളെ നേരിട്ട് അറിയിക്കുകയായിരുന്നു. പാർലമെൻ്ററി പാർട്ടി പ്രതിനിധികളുമടക്കം 310 അംഗ പട്ടികയിൽ 77 പേരാണ് പുതുമുഖങ്ങളായുള്ളത്. അതേസമയം ഭാരത് ജോഡോ യാത്രക്ക് ഇന്ന് വിശ്രമ ദിവസമാണ്. യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തുകയും ഒപ്പം ചില പൗര പ്രമുഖരേയും രാഹുൽ ഗാന്ധി സന്ദര്‍ശിക്കുകയും ചെയ്തു.

 'വേറൊന്നും ഇല്ലേ? ദിലീപിന്റെ കാര്യത്തില്‍ മാത്രം എന്താണിത്ര താല്‍പര്യം: കാര്യങ്ങള്‍ ഒരു സിനിമ പോലെ' 'വേറൊന്നും ഇല്ലേ? ദിലീപിന്റെ കാര്യത്തില്‍ മാത്രം എന്താണിത്ര താല്‍പര്യം: കാര്യങ്ങള്‍ ഒരു സിനിമ പോലെ'

English summary
K Sudhakaran to be re-elected as KPCC president: General body meeting to be held today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X