Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടുവള്ളിയിലെ മുസ്ലീം ലീഗുമായി സുരേന്ദ്രന്റെ ബന്ധമെന്ത്? സ്ഥിരം സന്ദര്‍ശകനെന്ന്... ലീഗിന്റെ കൊലപാതക പ്ലാന്‍

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ മറ്റൊരു ആരോപണം ആണ് ഇപ്പോള്‍ സംസ്ഥാന തലത്തില്‍ ചര്‍ച്ചയാകുന്നത്. കെ സുരേന്ദ്രന്‍ കൊടുവള്ളിയിലെ മുസ്ലീം ലീഗ് നേതാക്കളുടെ സ്ഥിരം സന്ദര്‍ശകന്‍ ആണെന്നാണ് വെളിപ്പെടുത്തല്‍.

കൊടുവള്ളിയിലെ യൂത്ത് ലീഗ് നേതാവാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മുസ്ലീം ലീഗ് നേതാക്കള്‍ സിപിഎം നേതാവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തു എന്ന ഗുരുതര ആരോപണവും യൂത്ത് ലീഗ് നേതാവ് കോഴിശ്ശേരി മജീദ് ഉന്നയിക്കുന്നുണ്ട്. വിശദാംശങ്ങള്‍...

കോഴിശ്ശേരി മജീദ്

കോഴിശ്ശേരി മജീദ്

മുസ്ലീം യൂത്ത് ലീഗിന്റെ ജില്ലാ കൗണ്‍സില്‍ അംഗവും കൊടുവള്ളി മുനിസിപ്പല്‍ ട്രഷററും ആണ് കോഴിശ്ശേരി മജീദ്. കെ സുരേന്ദ്രനെതിരേയും മുസ്ലീം ലീഗിനെതിരേയും ഗുരുതര ആരോപണങ്ങളാണ് മജീദ് ഉന്നയിച്ചിരിക്കുന്നത്. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു മജീദ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

സുരേന്ദ്രന്റെ സന്ദര്‍ശനങ്ങള്‍

സുരേന്ദ്രന്റെ സന്ദര്‍ശനങ്ങള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്ഥിരമായി ലീഗ് നേതാക്കളെ സന്ദര്‍ശിക്കാറുണ്ട് എന്നതാണ് ആരോപണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. കൊടുവള്ളിയിലെ ലീഗ് നേതാക്കളെയാണ് സുരേന്ദ്രന്‍ സന്ദര്‍ശിക്കാറുള്ളത് എന്നും മജീദ് ആരോപിക്കുന്നുണ്ട്. അതില്‍ തീരുന്നില്ല ആരോപണത്തിന്റെ ഗൗരവം.

വിമാനത്താവളത്തിലെ ഇടപെടലുകള്‍

വിമാനത്താവളത്തിലെ ഇടപെടലുകള്‍

കോഴിക്കോട് വിമാനത്താവളത്തിലെ ഡിആര്‍ഐ നിയമനങ്ങളിലും കെ സുരേന്ദ്രന്‍ ഇടപെടുന്നു എന്നതാണ് ഏറെ ഗുരുതരമായ ആരോപണം. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിടിക്കുന്നത് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സിന്റെ നേതൃത്വത്തിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ആരോപണം ഏറെ ഗൗരവതരമാകുന്നത്.

ഫൈസലിനെ തകര്‍ക്കാന്‍

ഫൈസലിനെ തകര്‍ക്കാന്‍

കൊടുവള്ളിയിലെ ലീഗ് നേതാക്കളുമായുള്ള ബന്ധത്തിനപ്പുറം മറ്റൊന്ന് കൂടി മജീദ് , കെ സുരേന്ദ്രനെതിരെ ഉന്നയിക്കുന്നുണ്ട്. കാരാട്ട് ഫൈസലിനെതിരെ കള്ളക്കേസ് ഉണ്ടാക്കാന്‍ ലീഗ് - സുരേന്ദ്രന്‍ സഖ്യം പ്രവര്‍ത്തിച്ചു എന്നാണ് ആക്ഷേപം. വിവാദമായ സ്വര്‍ണക്കടത്ത് കേസിലായിരുന്നു ഇത്.

എന്തുകൊണ്ട് ഗൗരവം

എന്തുകൊണ്ട് ഗൗരവം

കൊടുവള്ളിയിലെ മുസ്ലീം ലീഗ് നേതാക്കളെ കെ സുരേന്ദ്രന്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നു എന്നത് എന്തുകൊണ്ട് ഗൗരവം അര്‍ഹിക്കുന്നു എന്നതും നിര്‍ണായകമാണ്. കുഴല്‍പണ കേസ് അടക്കമുള്ള ആരോപണങ്ങള്‍ സുരേന്ദ്രനെതിരെ ഉയരുന്ന സാഹചര്യമാണ് ഗൗരവം വര്‍ദ്ധിപ്പിക്കുന്നത് എന്നാണ് പലരും വിലയിരുത്തുന്നത്.

കൊലപാതകത്തിന് പ്ലാന്‍

കൊലപാതകത്തിന് പ്ലാന്‍

സിപിഎമ്മിന്റെ താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ ബാബുവിനെ വധിക്കാന്‍ മുസ്ലീം ലീഗ് നേതാക്കള്‍ പദ്ധതിയിട്ടു എന്നൊരു ഗുരുതര ആരോപണവും മജീദ് ഉന്നയിക്കുന്നുണ്ട്. ഇതിനായി കൊയിലാണ്ടി സ്വദേശി നബീലിന് അമ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു എന്നും ആരോപിക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപയ്ക്കായിരുന്നു ബാബുവിനെ വധിക്കാനുള്ള ക്വട്ടേഷന്‍ എന്നാണ് മജീദ് പറയുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ് സഹായി

കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ് സഹായി

2013 ല്‍ ആയിരുന്നു ഈ സംഭവം എന്നാണ് മജീദ് പറയുന്നത്. കൊടുവള്ളി മുനിസിപ്പല്‍ ഓഫീസില്‍ വച്ച് ആയിരുന്നു ഇത് സംബന്ധിച്ച ഗൂഢാലോചന നടന്നത്. അന്ന് വ്യവസായ മന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ് സഹായി എം നസീഫും ഇപ്പോഴത്തെ മുസ്ലീം ലീഗ് കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെഎഎ ഖാദഫും ചേര്‍ന്നാണ് അഡ്വാന്‍സ് നല്‍കിയത് എന്നും മജീദ് ആരോപിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+