ഇന്ത്യൻ പ്രതിനിധി കാവി പുതച്ച പശു, ലളിതകലാ അക്കാദമി പുരസ്‌ക്കാരം നേടിയ കാർട്ടൂണിനെതിരെ ബിജെപി
തിരുവനന്തപുരം: ഈ വര്‍ഷം ലളിതകലാ അക്കാദമി പുരസ്‌ക്കാരം നേടിയ കാര്‍ട്ടൂണ്‍ വിവാദമാക്കി ബിജെപി. കൊവിഡ് 19 ആഗോള മെഡിക്കല്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ പ്രതിനിധിയെ കാവി പുതച്ച പശുവായി ചിത്രീകരിച്ചിരിക്കുന്ന കാര്‍ട്ടൂണിനാണ് പുരസ്‌ക്കാരം ലഭിച്ചത്. അനൂപ് രാധാകൃഷ്ണന്റേതാണ് കാര്‍ട്ടൂണ്‍. ഈ കാര്‍ട്ടൂണിന് പുരസ്‌ക്കാരം നല്‍കിയ ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നത് പിതൃശൂന്യതയാണ് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചിരിക്കുന്നത്.
തിരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഉത്തരവാദികളെ സമൂഹം വെറുതെ വിടുമെന്നു കരുതേണ്ടതില്ലെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകുന്നു. അതേസമയം പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ ജൂറിയാണ് ഈ കാര്‍ട്ടൂണിനെ പുരസ്‌ക്കാരത്തിനായി തിരഞ്ഞെടുത്തത് എന്നും അതില്‍ അക്കാദമിക്ക് റോളില്ലെന്നുമാണ് ചെയര്‍മാന്‍ നേമം പുഷ്പരാജിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണിന് വരെ അക്കാദമി അവാര്‍ഡ് നല്‍കിയിട്ടുളളതാണ് എന്നും നേമം പുഷ്പരാജ് പ്രതികരിച്ചു.

കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ: '' മിതമായ ഭാഷയിൽ പറഞ്ഞാൽ പിതൃശൂന്യതയാണ് ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നത്. സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തയ്യാറായാൽ അതിനെ എതിർക്കാൻ നാടിനെ സ്നേഹിക്കുന്നവർക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ല. നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കിൽ ജനങ്ങൾക്ക് അതേറ്റെടുക്കേണ്ടി വരും....''
സാരിയിൽ സെക്സി ലുക്കിൽ പ്രയാഗ മാർട്ടിൻ, ചിത്രങ്ങൾ വൈറൽ
ഹിന്ദു ഐക്യവേദി മുൻ സംസ്ഥാന അധ്യക്ഷ കെപി ശശികലയും കാർട്ടൂൺ വിവാദത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഈ കാർട്ടൂൺ അപമാനിക്കാൻ ഉദ്ദേശിച്ചാണെങ്കിൽ അത് അപമാനിച്ചത് ഈ നാടിന്റെ പൈതൃകത്തേയും വിശ്വാസത്തേയും പാരമ്പര്യത്തേയുമാണെന്നാണ് ശശികലയുടെ പ്രതികരണം. കെപി ശശികലയുടെ പ്രതികരണം ഇങ്ങനെ: ''ശരിയാണ്. ലോക മഹാശക്തികൾ ഗോമാതാ ഭക്തരായ ഭാരതത്തിന്റെ കൊവിഡ് പോരാട്ടം കണ്ട് അന്തം വിട്ടിരിക്കുന്നു. ഞാനാണ് എല്ലാറ്റിനും കാരണമെന്ന കുറ്റബോധത്താൽ ചൈന വിഷണ്ണനായി നില്ക്കുന്നു.
ഭൂമാതാ ഗോമാതാ ഗംഗാമാതാ ഗീതാമാതാ രാഷ്ട്രമാതാ എല്ലാം ഈ നാടിന് പുണ്യം തന്നെയാണ്. അതു കൊണ്ടാണല്ലോ. കോൺഗ്രസ്സ് പശുവും കുട്ടിയും ചിഹ്നമായി സ്വീകരിച്ചതും 75% സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചതും. 1925 ൽ സംഘ രൂപീകരണത്തിനു ശേഷമല്ല പശു ഭാരതത്തിന്റെ വിശുദ്ധമൃഗമായത്. ഇത് അപമാനിക്കാൻ ഉദ്ദേശിച്ചാവില്ല. ഉറപ്പ്. ഇനി ഇത് അപമാനിക്കാനാണെങ്കിൽ അപമാനിച്ചത് ഈ നാടിന്റെ പൈതൃകത്തേയാണ് വിശ്വാസത്തേയാണ് പാരമ്പര്യത്തേയാണ്. അതുകൊണ്ട് ലളിത കലാ അക്കാദമിയ്ക്ക് ലളിതമായി ഈ കലയുടെ നമോവാകം''.












Click it and Unblock the Notifications