കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കും! അറസ്റ്റും സഹതാപതരംഗവും തുണയ്ക്കുമെന്ന് നിഗമനം

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പൊരുതാനുറച്ച് സര്‍വ്വ സന്നാഹങ്ങളുമായി മുന്നോട്ട് പോകുകയാണ് ബിജെപി. ശബരിമല സമരം നല്‍കിയ ആത്മവിശ്വാസത്തില്‍ ഇത്തവണ എല്ലാ മണ്ഡലങ്ങളിലും പ്രബലരായ നേതാക്കളെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തിരുമാനം. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളിലാണ് ബിജെപി സാധ്യത കല്‍പ്പിക്കുന്നത്. ഇവിടെ ആര് മത്സരിപ്പിക്കണമെന്ന് സമവായത്തില്‍ എത്തിയിട്ടില്ല.

അതേസമയം ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ മത്സരിക്കട്ടെയെന്നാണത്രേ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശം.ഇതോടെ പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെകുറേ ഉറപ്പായതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ

 വിജയ സാധ്യത ഇങ്ങനെ

വിജയ സാധ്യത ഇങ്ങനെ

ബിജെപി നടത്തിയ ആഭ്യന്തര സര്‍വ്വേയില്‍ അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ട്. അതില്‍ തിരുവനന്തപുരത്താണ് പാര്‍ട്ടിക്ക് കൂടുതല്‍ പ്രതീക്ഷ. കുമ്മനത്തെ ഇവിടെ മത്സരിപ്പിക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം.ആര്‍എസ്എസും കുമ്മനത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

 സമ്മര്‍ദ്ദം ഏറുന്നു

സമ്മര്‍ദ്ദം ഏറുന്നു

അതേസമയം മിസോറാം ഗവര്‍ണറായിരിക്കുന്ന കുമ്മനത്തെ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരേണ്ടെന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിന്. അതിനാല് കുമ്മനത്തിന് പകരം കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മത്സരിക്കട്ടേയെന്ന നിര്‍ദ്ദേശവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.

 കെ സുരേന്ദ്രന് പിന്തുണ

കെ സുരേന്ദ്രന് പിന്തുണ

എന്‍എസ്എസ് ഉള്‍പ്പെടെ പിന്തുണയ്ക്കുമെന്നതിനാല്‍ മണ്ഡലത്തിലെ നായര്‍ വോട്ടുകളും ലഭിക്കുമെന്ന് ബിജെപി കണക്കാക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനായി അമിത് ഷാ നടത്തിയ ആഭ്യന്തര സര്‍വ്വേയിലും കെ സുരേന്ദ്രനാണ് മുന്‍തൂക്കം ലഭിച്ചത്.

 പത്തനംതിട്ടയില്‍ തന്നെ?

പത്തനംതിട്ടയില്‍ തന്നെ?

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും കെ സുരേന്ദ്രനാണ് മുന്‍ഗണ ലഭിച്ചത്. അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവും സര്‍വ്വേയില്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം സുരേന്ദ്രന്‍ തിരുവനന്തപുരത്തല്ല മറിച്ച് പത്തനംതിട്ടയില്‍ തന്നെ മത്സരിക്കട്ടേയെന്നാണത്രേ പാര്‍ട്ടിയുടെ നിലപാട്.

 വീരപരിവേഷം തുണച്ചു

വീരപരിവേഷം തുണച്ചു

ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് അനുകൂലമായ വികാരം നിലനില്‍ക്കുന്നുണ്ടെന്ന് പാര്‍ട്ടി കണക്കാക്കുന്നത്. ശബരിമല സമരത്തിന്‍റെ മുന്‍ പന്തിയില്‍ നിന്ന് സ്ത്രീകളെ തടയുന്നതില്‍ മറ്റ് നേതാക്കള്‍ പരാജയപ്പെട്ടപ്പോള്‍ സുരേന്ദ്രന്‍ അവസാന നിമിഷം വരെ പൊരുതിയെന്ന വികാരം വിശ്വാസികളില്‍ ഉണ്ടത്രേ.

 സഹതാപതരംഗം

സഹതാപതരംഗം

അതുമാത്രമല്ല ശബരിമല വിഷയില്‍ ദിവസങ്ങളോളം ജയില്‍ വാസം അനുഭവിച്ചത് വിശ്വാസികള്‍ക്കിടയില്‍ സഹതാപതരംഗം ഉണ്ടാക്കുന്നതിന് കാരണമായിട്ടുണ്ടെന്നും ഇത് വോട്ടായി മാറുമെന്നും പാര്‍ട്ടി കണക്കാക്കുന്നു. കഴിഞ്ഞ തവണ മണ്ഡലത്തില്‍ 1.38 വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചിരുന്നു.

 സിപിഎം വിരുദ്ധ വോട്ടുകള്‍

സിപിഎം വിരുദ്ധ വോട്ടുകള്‍

ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത് ഉയരുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ട്. മണ്ഡലത്തിലെ സിപിഎം വിരുദ്ധ വോട്ടുകളും കൂടിയാകുന്നതോടെ ജയം ഉറപ്പാക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് പാര്‍ട്ടിയുടെ നിഗമനം.

 പ്രചരണത്തില്‍ തിരിച്ചടി

പ്രചരണത്തില്‍ തിരിച്ചടി

അതേസമയം പത്തനംതിട്ടയാണ് സുരേന്ദ്രന്‍ മത്സരിക്കുന്നതെങ്കില്‍ ഒരുപക്ഷേ മണ്ഡലത്തില്‍ പ്രചരണത്തിന് ഇറങ്ങാന്‍ കഴിഞ്ഞേക്കില്ല. ശബരിമല സമരങ്ങളില്‍ നിരവധി കേസുകളാണ് സുരേന്ദ്രന്‍റെ പേരില്‍ ഉള്ളത്.

 പത്തനംതിട്ടയില്‍ പ്രവേശിക്കരുത്

പത്തനംതിട്ടയില്‍ പ്രവേശിക്കരുത്

ഇതില്‍ ഒരു കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ പത്തനംതിട്ടയില്‍ പ്രവേശിക്കുന്നതില്‍ കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ എല്ലാമാസവും എആര്‍ കാമ്പിലെത്തി ഒപ്പിടാന്‍ മാത്രമാണ് ഇളവുള്ളത്. നേരത്തേ മകരവിളക്ക് സമയത്ത് മലകയറാന്‍ കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി സുരേന്ദ്രന്‍റെ ആവശ്യം തള്ളിയിരുന്നു.

 കോടതിയെ സമീപിച്ചു

കോടതിയെ സമീപിച്ചു

റാന്നി കോടതിയെ സമീപിച്ചപ്പോഴും പ്രവേശനത്തിന് അനുമതി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പത്തനംതിട്ടയിലാണ് മത്സരിക്കുന്നതെങ്കില്‍ അത് തിരിച്ചടിയായേക്കുമെന്നാണ് കണക്കാക്കുന്നത്.

 സെന്‍കുമാറോ?

സെന്‍കുമാറോ?

തിരുവനന്തപുരത്ത് ആരെ മത്സരിപ്പിക്കുമെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ടിപി സെന്‍കുമാറിന്‍റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും നമ്പി നാരായാണന്‍ വിവാദം തിരിച്ചടിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
k surendran to contest from pathanamthitta says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X