ഏത് ഗവർണ്ണർ വന്നാലും സിപിഎമ്മിന്റെ കള്ളത്തരങ്ങള്‍ മറച്ചുവെക്കാന്‍ സാധിക്കില്ല: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളത്തില്‍ ഏത് ഗവർണ്ണർ വന്നാലും സിപിഎമ്മിന്റെ കള്ളത്തരങ്ങള്‍ മറച്ചുവെക്കാന്‍ സാധിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭരണഘടന വിരുദ്ധമായ ബില്ലുകൾക്ക് ബില്ലുകൾക്ക് അംഗീകാരം നൽകാത്തതാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനോടുള്ള വിരോധത്തിനുള്ള കാരണം.പുതിയ ഗവർണർ വരുമ്പോൾ ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ നടപ്പിലാക്കാം എന്നായിരിക്കും അവർ കരുതുന്നത്. ഏതു ഗവർണർ വന്നാലും ഗോവിന്ദൻറെ പാർട്ടിയുടെ കള്ളത്തരങ്ങൾ മറച്ചുവെക്കാൻ ആവില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്താക്കി.
ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇടത് സർക്കാരിൻ്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സി പി എം കൈപിടിയിലൊതുക്കിയപ്പോഴാണ് ഗവർണർ ഇടപ്പെട്ടത്. പിണറായി വിജയൻ്റെ ജനാധിപത്യവിരുദ്ധമായ ബില്ലുകൾ തടഞ്ഞുവെച്ചതാണ് ഗവർണർക്കെതിരായ സി പി എമ്മിൻ്റെ അസഹിഷ്ണുതയ്ക്ക് മറ്റൊരു കാരണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഗവർണർക്കെതിരായ എംവി ഗോവിന്ദൻ്റെ പ്രസ്താവനയോട് തൃശ്ശൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഗോവിന്ദൻ്റെ പാർട്ടിയാണ് എല്ലാ കാലത്തും ഭരണഘടന അട്ടിമറിക്കാൻ ശ്രമിച്ചത്. അതിൻ്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് ഗോവിന്ദൻ ഇപ്പോൾ നടത്തുന്നത്. ഗവർണർ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുത്. ഏത് ഗവർണർ വന്നാലും സിപിഎം സർക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ല' കെ സുരേന്ദ്രൻ പറഞ്ഞു.
മുസ്ലിം ന്യൂനപക്ഷത്തിന് തുല്യമായ പരിഗണന ക്രൈസ്തവ ന്യൂനപക്ഷത്തിനും ലഭിക്കണമെന്ന നിലപാടുള്ള ഏക പാർട്ടിയാണ് ബി ജെ പി. 80:20 വിഷയത്തിലും മുനമ്പം വിഷയത്തിലും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അന്തസ് ഉയർത്തി പിടിച്ചത് ബി ജെ പിയാണ്. ലവ് ജിഹാദ് വിഷയത്തിലായാലും പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൻ്റെ കാര്യത്തിലായാലും ക്രൈസ്തവരുടെ കൂടെ ഒരു പാറ പോലെ ഉറച്ചു നിന്നത് ബി ജെ പി മാത്രമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ചെയ്തുകൊണ്ടിരുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ ആണെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടത്. പുതിയ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനൊപ്പം ഭരണഘടനാപരമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പാസാക്കുന്ന നിയമങ്ങളും നിയമനിര്‍മാണത്തിന് ആവശ്യമായ സഹായങ്ങളും എല്ലാം ചെയ്തുകൊടുത്ത് മുന്നോട്ട് പോകുന്ന ഗവർണർമാരെയാണ് സംസ്ഥാനം ഇതുവരെ കണ്ടത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു നിലവിലുള്ള ഗവർണ്ണറെന്നും എംവി ഗോവിന്ദന്‍ വിമർശിച്ചു.
-
പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി? ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ -
"നുണകൾ പൊളിക്കണം, വീടുകളിൽ എത്തണം!"പ്രചാരണം ഏറ്റെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..!












Click it and Unblock the Notifications