ബാലഗോപാലിന്റെ മണ്ടത്തരങ്ങൾ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല: കെ.സുരേന്ദ്രൻ
കോഴിക്കോട്: കേന്ദ്രം ഇന്ധന നികുതി കുറച്ചപ്പോൾ കേരളത്തിലും കുറയാൻ കാരണം സംസ്ഥാന സർക്കാരും നികുതി കുറച്ചതാണെന്ന ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ മണ്ടത്തരം സിപിഎം പ്രവർത്തകർ പോലും വിശ്വസിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നികുതിയുടെ ക്രഡിറ്റ് അടിച്ചെടുക്കാൻ നോക്കാതെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ട നടപടി സ്വീകരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. തോമസ് ഐസക്കിനെ പോലെ താത്വികമായ വിവരക്കേട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ബാലഗോപാലും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.

പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും നികുതിയാണ് സംസ്ഥാനം ജനങ്ങൾക്ക് മേൽ ചുമത്തുന്നതെന്ന് കെ സുരേന്ദ്രൻ. നികുതി കുറച്ച് മറ്റു വരുമാന മാർഗം കണ്ടെത്തുകയാണ് പിണറായി സർക്കാർ ചെയ്യേണ്ടത്. കേന്ദ്രം കുറച്ച നികുതിയുടെ ക്രഡിറ്റ് അടിച്ചെടുക്കാൻ നോക്കാതെ പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസകരമായ നടപടി സ്വീകരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

തോമസ് ഐസക്കിനെ പോലെ താത്വികമായ വിവരക്കേട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ശ്രമിക്കുന്നത്. ബാലഗോപാലിന്റെ മണ്ടത്തരം സിപിഎം പ്രവർത്തകർ പോലും വിശ്വസിക്കില്ല. വൻകിട മുതലാളിമാരുടെ നികുതി പിരിക്കാതെ പാവങ്ങളുടെ പോക്കറ്റിൽ നിന്നും കയ്യിട്ടുവാരുകയാണ് ഇടതു സർക്കാർ ചെയ്യുന്നത് - സുരേന്ദ്രൻ വ്യക്തമാക്കി.

തൻ്റെ കഴിവില്ലായ്മ ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കാൻ ബാലഗോപാൽ നോക്കണ്ട.ധൂർത്തിന് വേണ്ടി പാവങ്ങളെ കൊള്ള ചെയ്യുന്ന മനുഷ്യത്വവിരുദ്ധമായ സമീപനമാണ് സർക്കാരിനുള്ളതെന്നും സുരേന്ദ്രൻ വിമർശിച്ചു. ചെലവ് കുറച്ച് ലോട്ടറിയും മദ്യവുമല്ലാതെ മറ്റു വരുമാന മാർഗങ്ങൾ കണ്ടെത്താൻ ധനമന്ത്രി ശ്രമിക്കണം. കൊള്ള തുടരാനാണ് നീക്കമെങ്കിൽ ശക്തമായ ജനരോഷം സർക്കാർ നേരിടേണ്ടി വരുമെന്നും സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, ഇന്ധനനികുതിയിൽ ഇളവ് നൽകില്ലെന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള ക്രൂരതയാണെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയാണ് ഇക്കാര്യത്തിൽ സർക്കാരിനെ പരിപൂർണ്ണ പിന്തുണ നൽകുന്ന സിപിഎം സ്വീകരിക്കുന്ന നിലപാട്. വില കുറയ്ക്കുന്നതിന് പകരം താത്വിക നിലപാട് വിളമ്പി ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാകരുത് എന്ന് മാത്രമാണ് കോൺഗ്രസിന് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രിയുടെ വൈദഗ്ദ്ധ്യം ആർക്കും അറിയേണ്ട കാര്യമില്ല. പെട്രോളിനും ഡീസലിനും വില കുറയ്ക്കുമോ എന്നാണ് അറിയേണ്ടത്. സാഹചര്യത്തിന്റെ ഗൗരവം ഉൾകൊള്ളാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. സർക്കാരിൻ്റെ ഈ നിസ്സംഗ നിലപാടിനെതിരെ കോൺഗ്രസ് പ്രക്ഷോഭം തുടങ്ങുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ചേർന്ന് അനിയൻ ബാവ, ചേട്ടൻ ബാവ കളിക്കരുതെന്നും സുധാകരൻ മുന്നറിയിപ്പു നൽകി.

ഇന്ധന വിലവർധയിൽ സംസ്ഥാന സർക്കാരിനെതിരെ ചക്രസ്തംഭന സമരം സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നവംബർ എട്ടിന് രാവിലെ 11 മുതൽ 11.15 വരെയാണ് ജില്ലാ ആസ്ഥാനങ്ങളിൽ ചക്രസ്തംഭന സമരം നടത്തും. സമരത്തിൻ്റെ ഭാ ഗമായി വാഹനങ്ങൾ തടയില്ലെന്നും ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
കെ- റെയിലും ജലപാതയും സംസ്ഥാനത്ത് ആർക്കു വേണ്ടിയാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതു കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്നും സുധാകരൻ ചോദിച്ചു. ധൂർത്ത് കൊണ്ടാണോ സംസ്ഥാന സർക്കാരിന് സാമ്പത്തിക പ്രതിസന്ധി കീറാമുട്ടിയായി നിൽക്കുന്നത്. യുപിഎ ഭരിക്കുന്ന കാലത്ത് അടുപ്പുകൂട്ടിയ സിപിഎം കുടുംബങ്ങൾ ഇപ്പോൾ എവിടെയാണ്. ഇന്ധന വില വർധിപ്പിച്ചതോടെ സംസ്ഥാനത്തിന് 18,000 കോടി രൂപയുടെ നേട്ടമുണ്ടായിട്ടുണ്ട്. വില കുറയ്ക്കാൻ രാജസ്ഥാൻ സർക്കാരിന് എഐസിസി നിർദ്ദേശം നൽകി കഴിഞ്ഞുവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
യെല്ലോ മീൻസ് ബ്യൂട്ടി.. മഞ്ഞ ധാവണി ലുക്കിൽ വീണ്ടും കിടിലൻ ലുക്കിൽ അഹാന.. ഫോട്ടോഷൂട്ട്












Click it and Unblock the Notifications