കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷിബിന്‍ വധക്കേസ്; 'സിപിഎമ്മും മുസ്ലീം ലീഗും ദുബായില്‍ വെച്ച് ഒത്തുതീര്‍പ്പ്'

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: നാദാപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. ഷിബിന്‍ വധക്കേസില്‍ സിപിഎമ്മും മുസ്ലീം ലീഗും ദുബായില്‍വെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതായാണ് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്.

2015 ജനുവരി 22 നാണ് ഷിബിന്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞദിവസം കേസിലുള്‍പ്പെട്ട 17 പ്രതികളെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. മുസ്ലീം ലീഗ് പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികളില്‍ ഭൂരിഭാഗംപേരും. യുഡിഎഫ് സര്‍ക്കാരിന്റെകാലത്ത് നടന്ന അന്വേഷണമായതിനാല്‍ പ്രതികളെ സഹായിക്കുന്ന വിധത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ആരോപണമുണ്ടായിരുന്നു.

shibin

എന്നാല്‍, ഇരുകൂട്ടരും തമ്മില്‍ പരസ്പരം നഷ്ടപരിഹാരം നല്‍കി നേരത്തെ തന്നെ ഒത്തുതീര്‍പ്പിലേര്‍പ്പെട്ടിരുന്നതായി സുരേന്ദ്രന്‍ ആരോപിച്ചു. ഷിബിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് സുരേന്ദ്രന്റെ ആരോപണം. നിരവധി ദൃക്‌സാക്ഷികളുടെ മുന്നില്‍ നടന്ന ഒരു കൊലപാതകം, പരമാവധി ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഒരു കേസ്, കാപ്പാ കേസിലും മറ്റും ഉള്‍പ്പെട്ടിട്ടുളള തീവ്രവാദികളായിട്ടുളള ഒരുപറ്റം മുസ്ലീം ലീഗുകാര്‍ നടത്തിയ നിഷ്ഠൂര കൊലപാതകത്തിലെ ഈ വിധി എല്ലാവരേയും അമ്പരപ്പിച്ച ഒന്നായിരുന്നെന്ന് സുരേന്ദ്രന്‍ പറയുന്നു.

പ്രോസിക്യൂഷന്റെ ദയനീയ പരാജയമാണ് ഈ വിധിക്ക് കാരണം. ഷിബിന്‍ കൊലക്കേസില്‍ മുസ്ലീം ലീഗും സിപിഎമ്മും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടായി എന്ന് നേരത്തെ തന്നെ ഞങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. മുസ്ലീം ലീഗിന്റെ ഒരു പ്രമുഖ നേതാവും സിപിഎമ്മിന്റെ ഒരു ഉന്നതനും തമ്മില്‍ ഇത് സംബന്ധിച്ച് ദുബായിയില്‍ ചര്‍ച്ചയും നടന്നിരുന്നു. അതിന് ശേഷമാണ് നഷ്ടപരിഹാര പാക്കേജ് എല്ലാം നടപ്പിലായതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

English summary
K Surendran Facebook post on Nadapuram Shibin murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X