ഹലാലിന് പിന്നിൽ വ്യക്തമായ അജണ്ട; സഞ്ജിത്ത് കൊല; എൻഐഎ അന്വേഷിക്കണം: അമിത്ഷാക്ക് കത്തയക്കും
കോഴിക്കോട്: ഹലാൽ സംസ്ക്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അജണ്ട തിരിച്ചറിയാൻ മറ്റു പാർട്ടിക്കാർക്ക് സാധിക്കില്ലെങ്കിലും ബിജെപിക്ക് സാധിക്കുമെന്ന് അദ്ദേഹം കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിനിടെ സന്ദീപ് വാര്യരുടെ നിലപാട് തള്ളി ബിജെപി നേതൃത്വം രംഗത്തെത്തി. ഹലാൽ ഭക്ഷണമെന്നത് തീവ്രവാദ സംഘടനകളുടെ അജണ്ടയാണെന്നും പാർട്ടിക്ക് ഇക്കാര്യത്തിൽ ഒരു നിലപാടാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ പറഞ്ഞു. സന്ദീപിൻ്റെ അഭിപ്രായത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി സുരേന്ദ്രനും ഹലാലിനെതിരായ എതിർപ്പ് ആവർത്തിച്ചു.

ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ മതതീവ്രവാദികൾ ശ്രമിക്കുന്നതിന്റെ ഭാ ഗമാണ് ഹലാലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ഹലാൽ പ്രതിഭാസം വളരെ പെട്ടെന്നാണ് വ്യാപകമായത്. ഇത് നിഷ്ക്കളങ്കമല്ല. ഇതിന് പിന്നിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും മതപരമായ കലഹമുണ്ടാക്കാനുമുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹോട്ട് ലുക്കില്‍ വീണ്ടും ഞെട്ടിച്ച് അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

ഹലാൽ സംസ്ക്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ട്. അത്തരം അജണ്ടകൾ തിരിച്ചറിയാൻ മറ്റു പാർട്ടിക്കാർക്ക് സാധിക്കില്ല. ബിജെപിക്ക് ഇത് സാധിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. എന്നാൽ, ഹലാല്‍ ഒരു മതപരമായ ആചാരമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി പി. സുധീർ പറഞ്ഞു. ഇസ്‍ലാമിക പണ്ഡിതന്‍മാര്‍ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ലെന്നും സുധീർ പറഞ്ഞു.

ഭക്ഷണത്തെ വർഗീയവത്ക്കരിക്കാൻ പിണറായി കൂട്ട് നിൽക്കുകയാണ്. മുത്തലാഖ് പോലെ ഇതും നിരോധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദത്തിൽ ബിജെപി നിലപാട് തള്ളിയ പാർട്ടി വക്താവ് സന്ദീപ് വാര്യർക്ക് മറുപടിയില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സന്ദീപ് വാര്യരുടെ നിലപാടിന് മറുപടി പറയാനില്ലെന്ന് പറഞ്ഞ് സുരേന്ദ്രൻ മാധ്യമപ്രവർത്തകരിൽ നിന്ന് ഒഴിഞ്ഞുമാറി.

ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലുംപ്പെട്ട മനുഷ്യരാവും - ഇതായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതിനിടെ, പാലക്കാട് കൊലപാതകം കഴിഞ്ഞ് ഒരാഴ്ചയായിട്ടും ഒരു തുമ്പും കേരള പൊലീസിന് കിട്ടിയില്ലെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പൊലീസിന്റെ സഹായം തീവ്രവാദികൾക്ക് കിട്ടിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി സംസാരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. കെ-റെയിൽ വിഷയത്തിൽ ബിജെപിയുടെ നിലപാട് കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. സാങ്കേതികമായ നിരവധി തടസങ്ങളുള്ളതിനാൽ കെ-റെയിലിന് കേന്ദ്ര അനുമതി കിട്ടില്ലെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications