സുരേന്ദ്രൻ ശരിക്കും പെട്ടു! ഗ്യാസ് സബ്സിഡിയെ കുറിച്ച് പത്രക്കാരുടെ ചോദ്യം... തടിയൂരാൻ ഒന്ന് പറഞ്ഞു, ഒടുവിൽ...
കൊച്ചി: പാചക വാതക വില കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. മൂന്ന് മാസം കൊണ്ട് ഒരു സിലിണ്ടറിന് 220 രൂപയാണ് കൂടിയത്. പെട്രോള്‍- ഡീസല്‍ വിലയും ഇതോടൊപ്പം കുതിച്ചുകയറുകയാണ് .
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധന വിലവര്‍ദ്ധനയ്ക്കെതിരെ കുറേയേറെ സമരം ചെയ്തവരാണ് ബിജെപിക്കാര്‍ . എന്നാല്‍ ഇപ്പോള്‍ അതേക്കുറിച്ച് മിണ്ടാട്ടമില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അത്തരമൊരു ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുരക്ഷപ്പെട്ടു എന്നാണ് വാര്‍ത്ത.
ഇന്ധനവില വര്‍ധനയ്ക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം, ചിത്രങ്ങള്‍ കാണാം

പാചകവാതക വില
പാചക വാതകത്തിന്റേയും മറ്റ് പെട്രോളിയം ഉത്പന്നങ്ങളുടേയും വിലവര്‍ദ്ധനയ്ക്ക് കാരണം മന്മോഹന് സിങ് സര്‍ക്കാര്‍ ആണെന്നാണ് സുരേന്ദ്രന് പറയുന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ആണ് അത് നടപ്പിലാക്കിയത് എന്നാണ് ആക്ഷേപം.

ജിഎസ്ടി വരട്ടേ
വിലവര്‍ദ്ധന നിയന്ത്രിക്കാന്‍ ഒരു വഴിയേ സുരേന്ദ്രന് കാണുന്നുള്ളു. അത് പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരിക എന്നത് മാത്രമാണ്. അതിലും തടസ്സം കോണ്‍ഗ്രസ്, സിപിഎം സര്‍ക്കാരുകള്‍ ആണെന്നാണ് സുരേന്ദ്രന്റെ പക്ഷം.

അപ്പോള്‍ സബ്സിഡിയോ
പാചകവാചക സബ്സിഡിയെ പറ്റിയും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചു. കുറച്ച് കാലമായി പാചകവാതക സബ്സിഡി ലഭിക്കുന്നില്ലല്ലോ എന്നതായിരുന്നു ചോദ്യം. എന്നാല്‍ രണ്ട് മാസം മുമ്പ് വരെ തനിക്ക് സബ്സിഡി ലഭിച്ചിട്ടുണ്ടല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

മൂന്ന് മാസമായി
പാചക വാതകത്തിന് ഇപ്പോഴും സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട് എന്ന് ആവര്‍ത്തിക്കുകയായിരുന്നു സുരേന്ദ്രന്. എന്നാല്‍ മൂന്ന് മാസമായി സബ്സിഡി ബാങ്കില്‍ വരുന്നില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഇതോടെ സുരേന്ദ്രന് സ്ഥലം വിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുമ്പും അങ്ങനെ തന്നെ
പാചക വാതകത്തിനുള്ള സബ്സിഡി ബാങ്ക് വഴി ലഭിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമുയര്‍ന്നിരുന്നു. അത് പണ്ടും അങ്ങനെ തന്നെ ആയിരുന്നില്ലേ എന്നാണ് സുരേന്ദ്രന് മറുപടി പറഞ്ഞത്. എന്നാല്‍ സബ്സിഡി കഴിഞ്ഞുള്ള തുകയായിരുന്നു മുമ്പ് ഉപഭോക്താവില്‍ നിന്ന് വാങ്ങിക്കൊണ്ടിരുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

സബ്സിഡി നിര്‍ത്തലാക്കില്ല
സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കുക എന്ന നയം ബിജെപി സര്‍ക്കാരില്ലെന്ന് പറയുന്നുണ്ട് കെ സുരേന്ദ്രന്. എന്നാല്‍ മന്മോഹന് സിങ് സര്‍ക്കാരിന്റെ കാലത്ത് സബ്സിഡിയിലൂടെ വരുത്തിവച്ച രണ്ട് ലക്ഷം കോടിയില്‍ പരം രൂപയുടെ കടം വീട്ടിയത് നരേന്ദ്ര മോദി സര്‍ക്കാര്‍ ആണെന്ന് അവകാശപ്പെടുകയും ചെയ്തു.
വ്യത്യസ്ത ലുക്കില്‍ ഗായിക സ്വാഗത: ചിത്രങ്ങള്‍ കാണാം
-
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല? -
ബംഗാളിൽ 'സുവേന്ദു vs മമത'; ബിജെപിയുടെ ആദ്യ പട്ടികയിൽ തീപാറും പോരാട്ടം! -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
ദോശയ്ക്കു പകരം സാന്റ്വിച്ച്; മെനു വെട്ടിക്കുറച്ചു: 'വര്‍ക്ക് ഫ്രം ഹോംടൗണ്‍' വേണമെന്ന് ഐടി ജീവനക്കാര്‍ -
ഗ്യാസ് പ്രതിസന്ധിയില്‍ കോളടിച്ചത് റെഡി-ടു-കുക്ക് വിഭവങ്ങള്‍ക്ക്; ഇന്‍ഡക്ഷന്‍ സ്റ്റൗവിനും ഡിമാന്‍ഡ് -
എൽപിജി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ്! -
'ഗ്യാസ് ട്രബിളാണോ?' മനുഷ്യശരീരത്തിലായാലും സമ്പദ് വ്യവസ്ഥയിലായാലും പരിഹാരം ഒന്നുമാത്രം! -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ്












Click it and Unblock the Notifications