Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരെ പടിയടച്ച് പിണ്ഡം വയ്ക്കുന്നു; കിറ്റക്‌സ് വിഷയത്തില്‍ കെ സുരേന്ദ്രന്‍

കോഴിക്കോട്: കിറ്റക്‌സും സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കേരളം രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരെയെല്ലാം പടിയടച്ച് പിണ്ഡം വെക്കുകയാണ് ഇടതുപക്ഷമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ നിക്ഷേപകരെ കേരളത്തില്‍ നിന്നും അകറ്റുകയാണെന്ന് വെര്യനിര്യാതനബുദ്ധിയോടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനമാണ് 3500 കോടിയുടെ വ്യവസായം തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്നും കിറ്റെക്‌സ് ഗ്രൂപ്പ് പിന്‍മാറാനിടയാക്കിയതെന്നും അദ്ദേഹം കോഴിക്കോട് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

35,000 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരഭത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണ്. സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തതാണ് കിറ്റെക്‌സിന്റെ കുറ്റം. യുപി അടക്കമുള്ള സംസ്ഥാനങ്ങള്‍ അവരെ രണ്ട് കൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറായിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും, ചുവപ്പ് നാടയില്‍ നിന്നും വ്യവസായങ്ങളെ രക്ഷപ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ സര്‍ക്കാരാണിത്. ഇപ്പോഴത്തെ ഒരു മന്ത്രിയും ഭാര്യയും ഭീഷണിപ്പെടുത്തിയിട്ട് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് നമ്മള്‍ കണ്ടിരുന്നു.

kerala

ഇങ്ങനെ എത്ര എത്ര ആത്മഹ്യകളാണ് പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായത്. കിറ്റെക്‌സ് ഗ്രൂപ്പ് കേരളത്തില്‍ നിന്നും പിന്മാറാന്‍ കാരണം സിപിഎമ്മും സര്‍ക്കാരുമാണ്. എന്തിനും ഏതിനും യുപിയിലേക്ക് ടോര്‍ച്ച് അടിക്കുന്നവര്‍ വ്യവസായരം?ഗത്ത് കേരളം എത്രാം സ്ഥാനത്താണെന്ന് ചിന്തിക്കണം. തൊഴിലില്ലായ്മയില്‍ കേരളം ഒന്നാമതായിട്ടും ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണ് ഇടത് സര്‍ക്കാര്‍. കിറ്റെക്‌സുമായി എന്താണ് അഭിപ്രായ വ്യത്യാസമെന്ന് മുഖ്യമന്ത്രി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത് സിപിഎമ്മും കിറ്റെക്‌സും തമ്മിലുള്ള പ്രശ്‌നമല്ല. ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്ത് അന്വേഷണം എത്തിനില്‍ക്കുന്നത് സിപിഎം നേതാക്കളിലായതിനാല്‍ ശ്രദ്ധ തിരിക്കാനാണ് തനിക്ക് സര്‍ക്കാര്‍ നോട്ടിസ് അയച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കൊടി സുനിയാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്ന് അര്‍ജുന്‍ ആയങ്കി പറഞ്ഞതോടെ അന്വേഷണത്തിന്റെ ഗതി സിപിഎമ്മിന് മനസിലായി. പിന്നില്‍ കൊടി സുനിയെങ്കില്‍ ബുദ്ധികേന്ദ്രം എകെജി സെന്ററായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. മറ്റൊരു വഴിയുമില്ലാത്തതിനാലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് എടുത്തത്. കേസ് കണ്ട് നെഞ്ചുവേദനയും കൊവിഡും അഭിനയിക്കില്ല. കള്ളക്കേസ് ആണെന്ന് അറിഞ്ഞിട്ടും സഹകരിക്കുന്നത് അതുകൊണ്ടാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം: സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നു- ചിത്രങ്ങള്‍

വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി കഴിഞ്ഞതിന് ശേഷം എന്താണ് സംഭവിക്കുന്നത് എന്ന് ആരും അന്വേഷിക്കുന്നില്ല. സാക്ഷിമൊഴി എടുക്കാനാണ് ഹാജരാകാന്‍ നോട്ടിസ് തന്നിരിക്കുന്നത്. പറഞ്ഞ ദിവസം തന്നെ ഹാജരാകണമെന്നില്ല. എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. എന്താണ് ചെയ്യേണ്ടതെന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനിക്കും. പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹി യോഗം ചൊവ്വാഴ്ച്ചയാണ്. താന്‍ ഹാജരാവേണ്ടത് അന്നാണ്. യോഗം തീരുമാനിച്ചതിനു ശേഷമാണ് നോട്ടിസ് വന്നത്. ടിപി കേസില്‍ കൂത്തുപറമ്പ് ഓഫിസ് സെക്രട്ടറിയെ പിടിക്കാന്‍ ചെന്നപ്പോള്‍ സിപിഎം ചെയ്തതുപോലെ പൊലീസിനെ തെറി പറയാനും തടയാനും ഇല്ല. ശബരിമല സമരകാലത്ത് ഓട്ടോയില്‍ ചാരായം കടത്തിയെന്നൊക്കെ തന്റെ പേരില്‍ കേസെടുത്ത സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കാന്‍ മാത്രം വിഡ്ഢിയല്ല താനെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബീച്ചില്‍ എത്തിയാല്‍ പിന്നെ വേദിക ഹോട്ടാണ്; നടിയുടെ മാലി ദ്വീപ് ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    Crime branch investigation against K Surendran | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+