പിണറായിക്കെതിരെ രൂക്ഷ വിമർശനം; മുഖ്യമന്ത്രിയല്ല... വടക്ക് നോക്കി മുഖ്യമന്ത്രി!
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നോതാവ് കെ സുരേന്ദ്രൻ. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് തോന്നുന്നില്ല. പിണറായി ഒരു വടക്ക് നോക്കി മുഖ്യമന്ത്രിയാണ്. കേരളത്തില്‍ എന്ത് നടക്കുന്നു എന്ന് അന്വേഷിക്കാതെ വടക്ക് നോക്കി ഇരിക്കുകയാണ് പിണറായിയുടെ പ്രധാന ജോലി എന്നാണ് കെ സുരേന്ദ്രൻ വിമർശിച്ചിരിക്കുന്നത്. കാലവർ കെടുതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാലവർഷ കെടുതിയിൽ ദുരിതമുനഭവിക്കുന്ന ജനങ്ങളെ തിരിഞ്ഞു നോക്കാൻ ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടില്ല. എന്നിട്ടാണ് അദ്ദേഹം അരവിന്ദ് കെജ്രിവാളിന്റെ കുടുംബത്തെ സന്ദർശിക്കാൻ പോയത്. ഇതിൽ എന്ത് ധാർമ്മികതയാണ് ഉള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു. ഒരു നാട് മുഴുവന്‍ ദുരന്തത്തില്‍ പെട്ടിരിക്കുമ്പോള്‍ ഈ യാത്ര നടത്തിയത് ശരിയായില്ല. നിപ്പ ദുരന്തം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പോയിട്ടില്ല.പിണറായി കേരളത്തിലെ മുഖ്യമന്ത്രിയാണ് എന്ന കാര്യം മറക്കരുതെന്നും കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ദുരന്തം സർക്കാർ വക
ദുരന്തങ്ങൾ സർക്കാർ മനപ്പൂർവ്വം വരുത്തിവെച്ചതാണ്. ഉരുൾപൊട്ടൽ നടന്ന സ്ഥലത്തിന് സമീപത്തായി ക്വാറികൾക്ക് സർക്കാർ അനുമതി നൽകി. മാധ്യമങ്ങളും സാമൂഹിക പ്രവർത്തകരും പരാതി പറഞ്ഞിട്ടും ഇതിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറായിരുന്നില്ലെന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ ആരോപിച്ചു.

പിവി അൻവറിന്റെ പാർക്ക്
പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്. അന്‍വറിന്റെ പാര്‍ക്കിന്റെ കാര്യത്തില്‍ വിവരങ്ങള്‍ മറച്ച് വച്ച് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചതില്‍ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് സംശയമുണ്ടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അനധികൃത നിര്‍മ്മാണം
മലയോര മേഖലയിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും, ഖനനത്തിനുമെതിരെ അധികൃതര്‍ നടപടി എടുക്കാത്തതാണ് ഉരുള്‍പൊട്ടല്‍ പോലുള്ള അപകടങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. പിവി അന്‍വര്‍ എംഎല്‍എ യുടെ പാര്‍ക്കിന് വഴിവിട്ട് സഹായം ചെയ്യുന്ന ഉദ്യോഗസ്ഥരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറയില്‍ മുഖ്യമന്ത്രി എത്താതിരുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തിര നടപടി
കനത്ത കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും ജില്ലയില്‍ ഉണ്ടായ വ്യാപകമായ നാശനഷ്ടം കണക്കാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പു ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്റ്റര്‍ യുവി ജോസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെളളപൊക്കത്തെതുടര്‍ന്ന് കിണറുകളും കുടിവെളള സ്രോതസുകളും മലിനമായിട്ടുണ്ട്. ഇത് ശൂചീകരിക്കുന്നതിന് ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍, തുടങ്ങിയവര്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ടിപി രാമകൃഷൺ പറഞ്ഞു.
44 വീടുകൾ തകർന്നു
കാലവര്‍ഷക്കെടുതിയില്‍ കോഴിക്കോട് ജില്ലയില്‍ തകര്‍ന്നത് 44 വീടുകളാണ്. 450 ഹെക്ടർ കൃഷിയും നഷിച്ചെന്നാണ് ഔദ്യോഗിക വിവരം. നിലവിൽ ജയില്ലയിൽ 10 ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വടകരയില്‍ ഏഴ് വീട് പൂര്‍ണ്ണമായും 63 വീടുകള്‍ ഭാഗികമായി തകര്‍ന്നു. താമരശ്ശേരിയില്‍ മലയിടിഞ്ഞു 30 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 14 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കരിഞ്ചോലമലയില്‍ 7 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. താമരശ്ശേരിയില്‍ 399 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൊയിലാണ്ടി 323 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകർന്നെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications