കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂള്‍ ഭീകരാക്രമണം... കൊല്ലപ്പെട്ടവരില്‍ ഒരു മലയാളി

  • By Soorya Chandran
Google Oneindia Malayalam News

കാബൂള്‍: കാബൂളില്‍ വിദേശികള്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ താലിബാന്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലയാളി. കൊച്ചി സ്വദേശിയാണ് മരിച്ചത്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ മാത്യൂസ് ജോര്‍ജ്ജ് ആണ് കൊല്ലപ്പെട്ടത്. കാബൂളിലെ ഇന്ത്യന്‍ എംബസില്‍ ഓഡിറ്റിംഗിന് പോയതായിരുന്നു മാത്യൂസ് ജോര്‍ജ്ജ് .

Kabul Attack

മെയ് 13 ബുധനാഴ്ച രാത്രി എട്ടരയോടെയാണ് കാബൂളിലെ പാര്‍ക്ക് പാലസ് ഗസ്റ്റ് ഹൗസില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. ഈ സമയം ആറ് ഇന്ത്യക്കാര്‍ ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നു. നാല് ഇന്ത്യക്കാരും ഒരു അമേരിക്കന്‍ പൗരനും അടക്കം 14 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭീകരാക്രമണം നടക്കുമ്പോള്‍ മാത്യു ജോര്‍ജ്ജ് ആ വിവരം വീട്ടില്‍ മകനെ വിളിച്ച് അറിയിച്ചിരുന്നത്രെ. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഫോണ്‍ പ്രതികരിച്ചില്ല. മെയ് 14 വൈകീട്ടോടെ ഇന്ത്യന്‍ എംബസി അധികൃതരാണ് മരണ വിവരം വീട്ടുകാരെ അറിയിച്ചത്.

പ്രമുഖ അഫ്ഗാനി സംഗീതജ്ഞന്‍ അല്‍ത്താഫ് ഹുസൈന്റെ സംഗീത കച്ചേരി നടക്കുമ്പോഴാണ് ആക്രമണം നടത്തിയത്. ഈ പരിപാടിക്കായി നിരവധി പേര്‍ വിവധ രാജ്യങ്ങളില്‍ നിന്ന് എത്തിയിരുന്നു.

English summary
Kabul Terror attack: one among the victims is Malayali. A chartered Accountant from Kochin named Mathews George was in Kabul for Auditing in Indian Embassy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X