കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടകംപള്ളി ഭൂമി തട്ടിപ്പ്; സിബിഐ കുറ്റപത്രത്തില്‍ സലിംരാജിന്റെ പേരില്ല

Google Oneindia Malayalam News

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ ആയിരുന്ന സലീംരാജിനെ ഒവിവാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ സലിംരാജ് അടക്കം ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. സലിം രാജിന്റെ ഭാര്യയുടെ പേരും ഇപ്പോള്‍ കുറ്റപത്രത്തില്‍ ഇല്ല.

ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കം അഞ്ചു പേരെ പ്രതികളാക്കിയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ 21-ാം പ്രതിയായിരുന്നു സലിംരാജ്. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് സലിംകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനായി അഡീഷണല്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കിയത്.

Salim Raj

സലിംരാജിന്റെ ബന്ധുവും നിസാര്‍ അഹമ്മദും ഇയാളുടെ ബന്ധുക്കളായ രണ്ട് സ്ത്രീകളും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കടകംപള്ളി ഭൂമി ഇടപാടില്‍ 14 കോടിയുടെ തട്ടിപ്പ് നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ 21 മുതല്‍ 27വരെയുള്ള പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു സലിംരാജിനും സംഘത്തിനുമെതിയുള്ള കേസ്.

ഭൂമിയുടെ തണ്ടപ്പേര് മാറ്റാന്‍ 60 ലക്ഷത്തോളം രൂപ സംഘം ചിലവഴിച്ചതായും സിബിഐ കണ്ടെത്തിയിരുന്നു. സലിംരാജിനെതിരെ ശക്തമായ ആരോപണം ഉയര്‍ന്ന കളമശേരി ഭൂമി തട്ടിപ്പ് കേസിലും സിബിഐ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

English summary
Kadakampally case: Salim Raj not named accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X