Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല യുവതി പ്രവേശനം; സർക്കാർ കൈകടത്തില്ല, തീരുമാനം ദേവസ്വം ബോർഡിനെടുക്കാമെന്ന് കടകംപള്ളി!

തിരുവന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര്യമായി തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ ഇക്കാര്യത്തിൽ കൈകടത്തില്ലെന്നും എന്നാൽ സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2007ൽ സർക്കാർ എടുത്ത നിലപാടാണ് 2016ൽ പറഞ്ഞതെന്നും അതിൽ ഉറച്ചു നിൽക്കുന്നതായും മന്ത്രി പറഞ്ഞു.

അതേസമയം ശബരിമല പുനപരിശോധന ഹര്‍ജികള്‍ ഈമാസം 13ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ദേവസ്വം മന്ത്രിയുടെ പ്രസ്താവന. ഏഴംഗ ബെഞ്ചിന് പകരം ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെയാണ് കേസ് വരുന്നത്. മതാചാരങ്ങൾക്കുള്ള മൗലിക അവകാശം സംബന്ധിച്ച വിശദമായ പരിശോധനയിലേക്കാണ് സുപ്രീംകോടതി കടക്കുന്നത്.

പഴയ നിലപാടിലേക്ക്...

പഴയ നിലപാടിലേക്ക്...

ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്ന പഴയ നിലപാടിലേക്ക് ദേവസ്വം ബോര്‍ഡ് തിരിച്ചുപോയേക്കുമെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിച്ച് നിലപാട് എടുക്കുന്ന കാര്യത്തില്‍ വരുന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനമെടുത്തേക്കുമെന്നാണ് സൂചനകൾ. ഇതിന് പിന്നാലെയാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണവും വന്നിരിക്കുന്നത്.

നിലപാട് മാറ്റം

നിലപാട് മാറ്റം

സര്‍ക്കാരിന്റെ വാശിയെ തുടര്‍ന്ന് യുവതിപ്രവേശത്തെ കഴിഞ്ഞ മണ്ഡലകാലത്ത് ദേവസ്വം ബോര്‍ഡ് പരസ്യമായി അനുകൂലിച്ചിരുന്നു. ശബരിമല പുനപരിശോധന ഹര്‍ജികളിലെ നിയമപ്രശ്നം തീര്‍പ്പാക്കാന്‍ സുപ്രീംകോടതി ഒന്‍പതംഗ വിശാല ബെഞ്ച് രൂപീകരിച്ചതോടെയാണ് ദേവസ്വം ബോർഡും ആലോചനകളിലേക്ക് നീങ്ങുന്നത്. യുവതിപ്രവേശം വേണ്ട എന്നാണ് സുപ്രീകോടതിയില്‍ ദേവസ്വം നല്‍കിയിരിക്കുന്ന സത്യവാങ്മൂലമെങ്കിലും പുനപരിശോധന ഹർജി വന്നപ്പോൾ നിലപാട് മാറ്റിയിരുന്നു.

പുനഃപരിശോധന ഹർജികൾ

പുനഃപരിശോധന ഹർജികൾ

അതേസമയം ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികളിൽ തിങ്കളാഴ്ച മുതൽ സുപ്രീംകോടതിയുടെ വിശാല ബെഞ്ച് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷൺ, എൽ നാഗേശ്വര റാവു, എം ശാന്തനഗൗഡര്‍, ബി ആര്‍ ഗവായ്, എസ് അബ്ദുള്‍ നസീര്‍, ആര്‍ സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങള്‍.

വിശാല ബെഞ്ച് പരിഗണിക്കുന്ന കാര്യങ്ങൾ

വിശാല ബെഞ്ച് പരിഗണിക്കുന്ന കാര്യങ്ങൾ


ഒഴിവാക്കാനാവാത്ത മതാചാരങ്ങൾ എന്തെല്ലാമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്കോ മതാചാര്യന്മാർക്കോ?, മതവിശ്വാസം, തുല്ല്യതയ്ക്കുള്ള അവകാശം എന്നിവ എങ്ങനെ പൊരുത്തപ്പെടുത്തണം, ഒഴിവാക്കാൻ സാധിക്കാത്ത മതാചാരങ്ങൾക്ക് ഭരണഘടനയുടെ പരിരക്ഷ ഉണ്ടോ?, മതവിശ്വാസം ക്രമസമാധാനത്തിനും ധാർമികതയ്ക്കും എത്രത്തോളം വിധേയമാണ്?, സദാചാരം, ഭരണഘടനാ സദാചാരം എന്നതിന്റെ കൃത്യമായ നിർവ്വചനം എന്താണ്?, ഭരണഘടനപ്രകാരം ഹിന്ദുവിഭാഗങ്ങളുടെ നിർവ്വചനം എന്ത്?, ഒരു മതത്തിന്റെ ആചാരങ്ങൾ ചോദ്യംചെയ്യാൻ മറ്റ് മതങ്ങൾക്ക് അവകാശം ഉണ്ടോ? തുടങ്ങിയ ഏഴ് കാര്യങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+