'ഹിന്ദുസമൂഹത്തിന്റെ വിശ്വാസത്തിന്റെ കുത്തക ആർഎസ്എസിനെ ആരും ഏല്പിച്ചിട്ടില്ല'; കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: വിശ്വാസത്തെ അപമാനിച്ചു എന്ന് ആരോപണമുയർത്തി സ്പീക്കർ എ എൻ ഷംസീറിനെതിരെ സംഘപരിവാർ നടത്തുന്ന കടന്നാക്രമണം പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്ന് സിപിഎം നേതാവ് കടകംപളളി സുരേന്ദ്രൻ.
ഷംസീർ ഒരു വിശ്വാസത്തെയും അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്തിട്ടില്ല, മറിച്ച് വിശ്വാസത്തിന്റെ പേരിൽ രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെയും സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും ശ്രമങ്ങളെ തുറന്നുകാട്ടുകയാണ് ചെയ്തത്. ഇവിടുത്തെ ഹിന്ദുസമൂഹത്തിന്റെ വിശ്വാസത്തിന്റെ കുത്തക ആർഎസ്എസിനെ ആരും ഏല്പിച്ചിട്ടില്ലെന്നും മുൻ മന്ത്രി പറഞ്ഞു.
'മോദിക്കും സംഘപരിവാറിനും എതിരെ നടത്തിയ രാഷ്ട്രീയവിമർശനം വളച്ചൊടിച്ച് സമൂഹത്തിൽ കലാപമുണ്ടാക്കാൻ നടത്തുന്ന ഈ ശ്രമം മണിപ്പൂരിൽ നടക്കുന്ന വംശഹത്യയുടെ വാർത്തകളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രം മാത്രമാണ്.
ശാസ്ത്രബോധവും യുക്തിചിന്തയുമാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ കാതൽ. നമ്മുടെ രാജ്യത്തെ എല്ലാ പൗരൻമാർക്കും അവരവരുടെ മതത്തിലും ദൈവസങ്കല്പത്തിലും വിശ്വസിക്കാനും ഇനി വിശ്വാസമില്ലെങ്കിൽ ആ ചിന്ത ഉയർത്തിപ്പിടിക്കാനും അവകാശമുണ്ട്. അതേ സമയം അത് വ്യക്തിപരമായ നിലയിലാണ് നാം സംരക്ഷിക്കേണ്ടത്.

വിശ്വാസത്തെ സമൂഹത്തിലും സാമൂഹ്യഘടനയിലും അടിച്ചേല്പിക്കേണ്ടതില്ല. അത് കൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മതത്തെ അടിസ്ഥാനപ്പെടുത്താതെ ശാസ്ത്രീയബോധ്യങ്ങളുടെയും യുക്തിചിന്തയുടെയും അടിസ്‌ഥാനത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്‌കൂൾ പരീക്ഷകളിൽ മഴ പെയ്യുന്നത് എങ്ങനെ എന്ന് ചോദിച്ചാലോ ജീവന്റെ തുടക്കം എങ്ങനെ എന്ന് ചോദിച്ചാലോ നമ്മുടെ കുട്ടികൾ അവരുടെ മതസംഹിതയല്ല എഴുതുന്നത്. ശാസ്ത്രീയതയാണ്. എന്നാൽ ഇതിന് ഇളക്കം തട്ടുന്ന രീതിയിലുള്ള നടപടികൾ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു എന്നത് നമുക്ക് മുന്നിലുള്ള വസ്തുതയാണ്.
നമ്മുടെ പാഠ്യപദ്ധതികളിൽ മതസംഹിതകൾ തിരുകിക്കയറ്റാൻ ഉള്ള ശ്രമങ്ങൾ ഉണ്ടാകുന്നു. ചരിത്രത്തെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്നു. ഗണപതിയുടെ കാര്യം പ്ലാസ്റ്റിക് സർജറിയായും കർണ്ണന്റെ ജനനം ജനിറ്റിക് സയൻസായും പുഷ്പകവിമാനം ഏവിയേഷൻ രംഗത്തെ അത്ഭുതമായുമൊക്കെ പൊതുസമൂഹത്തിൽ ചിത്രീകരിക്കുന്നത് ശെരിയല്ല. അത് വിശ്വാസികൾക്ക് ഉൾക്കൊള്ളാം എന്നല്ലാതെ ശാസ്ത്രീയതയുടെ പിൻബലം നൽകുന്നത് കടന്നകൈയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇത്തരത്തിൽ അവകാശവാദങ്ങൾ നടത്തുമ്പോൾ അത് തുറന്നുകാട്ടുന്നത് രാഷ്ട്രീയവിമർശനമാണ്.
മോഡിയും കൂട്ടരും ഇത്തരത്തിൽ ഉദ്ഘോഷിക്കുന്നത് ഹിന്ദുത്വം, ഹിന്ദു ദേശീയത, ഹിന്ദുരാഷ്ട്രം എന്ന അജന്‍ഡ നടപ്പാക്കാനാണ്. അത് തിരിച്ചറിയേണ്ടത് മതേതരസമൂഹത്തിന്റെയാകെ ചുമതലയാണ്. ഇക്കാര്യമാണ് ഷംസീർ ചൂണ്ടിക്കാട്ടിയത്. അത് പൊതുസമൂഹത്തിന് മനസിലായിട്ടുണ്ട്. എന്നാൽ സ: ഷംസീറിന്റെ മതം ചൂണ്ടിക്കാട്ടി വർഗീയവൽക്കരണം നടത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ആണ് സംഘപരിവാർ ശ്രമിക്കുന്നത്. ആ പരിപ്പ് കേരളത്തിലെ കലത്തിൽ വേവില്ല എന്ന പാഠം ഇത്രകാലമായിട്ടും ഇക്കൂട്ടർ പഠിച്ചിട്ടില്ല.
ബി.ജെ.പി യിലെ രാഷ്ട്രീയഭിന്നതകളും മണിപ്പൂർ കലാപവും ഏക സിവിൽ കോഡിനെതിരെയുള്ള പ്രതിഷേധവുമൊക്കെ ചർച്ചയാകുമ്പോൾ വിഷയം മാറ്റാനുള്ള വ്യഗ്രത കൂടെ ഇതിന്റെ പിന്നിലുണ്ട്.
നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തെയും സാമൂഹ്യജീവിതത്തെയും മതേതരചിന്തയെയും അലങ്കോലമാക്കാൻ സംഘപരിവാർ നടത്തുന്ന ഈ ശ്രമങ്ങളെ ഒറ്റക്കെട്ടായി കേരളജനത തള്ളിക്കളയും'
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications