വരുന്ന സർക്കാരിന്റെ ഇലക്ട്രിക് സ്ക്രൂട്ടർ; ഒറ്റച്ചാർജിൽ 90 കിമി മൈലേജ്
ഇലക്ട്രി ട്രൈസ്കൂട്ടർ നിർമ്മാണ രംഗത്തേക്ക് കടക്കാനൊരുങ്ങി സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്. അംഗപരിമർക്ക് ഉപയോഗപ്രദമാം വിധത്തിലുള്ള മുച്ചക്ര സ്കൂട്ടറുകളാണ് നിർമ്മിക്കുക. ഈ വിഭാഗത്തിൽ ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യയിൽ ഇറങ്ങുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രൈസ്കൂട്ടർ നിർമ്മാണ രംഗത്തേക്ക് കടക്കാൻ വകുപ്പ് ഒരുങ്ങുന്നത്.
ഒറ്റ ചാർജ്ജിന് 80 മുതൽ 90 കിലോമീറ്റർ വരെയാണ് പ്രതീക്ഷിക്കുന്ന മൈലേജ്. 1.25 ലക്ഷത്തിനും 1.50-നുമിടയിൽ സ്കൂട്ടർ വിപണിയിലെത്തിക്കാനാണ് കെഎഎൽ ആലോചിക്കുന്നത്. സ്കൂട്ടറിന്റെ രൂപഘടനയും പ്രോട്ടോടൈപ്പും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ യുടെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്. അംഗീകാരം കിട്ടുന്നതോടെ നിർമ്മാണം ആരംഭിക്കും.

മാലിന്യ നിർമാർജ്ജന മേഖല ലക്ഷ്യമിട്ട് കെഎഎൽ പുറത്തിറക്കിയ ഇലക്ട്രിക് പിക്ക് അപ്പ് വാനും (ഇ കാർട്ട്) വൻ വിജയം കൈവരിച്ചിരികുകയാണ്. ഈ വർഷം 1200 വാനുകളാണ് കെഎഎൽ നിർമ്മിക്കുക.
കേരള ഗ്രീൻ സ്ട്രീം" എന്ന പേരിലാണ് ഇലക്ട്രിക് പിക്ക് അപ്പ് വാനുകൾ പുറത്തിറക്കിയത്. ഇ- കാർട്ട് വിഭാഗത്തിൽപ്പെട്ട പിക്കപ്പ് വാനുകൾ 300 കിലോ ഭാരം വഹിക്കും. ഒരു തവണ ചാർജ്ജ് ചെയ്താൽ 90 കി.മീ. മൈലേജ് ലഭിക്കും. വീടുകളിലും, ചാർജിംഗ് സ്റ്റേഷനുകളിലും ചാർജ് ചെയ്യാവുന്ന രീതിയിലാണ് ഇവ നിർമ്മിച്ചത്.
2.5 ലക്ഷവും 15 ശതമാനം ടാക്സും ആണ് വില. വീതിയും വലിപ്പവും കുറവുള്ള രൂപകൽപ്പനയായതിനാൽ ഇടുങ്ങിയ വഴികളിൽ പോലും കടന്നുചെല്ലാൻ സാധിക്കുന്നവയാണ് ഇവ.
.
1984 ൽ പ്രവർതമാരംഭിച്ച കേരള ഓട്ടോമോബൈൽ ലിമിറ്റഡ് ഇതുവരെ 1.25 ലക്ഷത്തോളം പെട്രോൾ, ഡീസൽ, ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിൽപന നടത്തിയിട്ടുണ്ട്. ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കെ.എ.എൽ വാഹനങ്ങൾ കൂടുതലായി വിറ്റഴിക്കുന്നത്.
2019 ൽ ഇന്ത്യയിൽ ആദ്യമായി പൊതുമേഖലയിൽ ഇലക്ട്രിക് ആട്ടോറിക്ഷകൾ നിരത്തിലിറക്കിയത് കെ.എ.എൽ ആണ്. അന്തരീക്ഷ മലിനീകരണം, ഉയർന്ന ജനസാന്ദ്രത തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്ക് അനുയോജ്യമാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളും പിക്കപ്പ് വാനുകളും.












Click it and Unblock the Notifications