അതിനു കാരണം ദിലീപേട്ടനല്ല; ഷാജോൺ വ്യക്തമാക്കുന്നു, അസത്യങ്ങൾ വാത്തകളാക്കരുത്...പ്ലീസ്!!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: അസത്യ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നടൻ കലാഭവൻ ഷാജോൺ. വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടൻ ആണെന്നൊരു വാർത്ത പ്രചരിക്കുന്നു. ഇക്കാരണം കൊണ്ടാണ് ഇങ്ങനൊരു പേസ്റ്റ് ഇടേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു.

ഞാൻ കുഞ്ഞിക്കൂനലിൽ അഭിനയിക്കാൻ പോവുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു പക്ഷെ നിർഭാഗ്യവശാൽ ആ വേഷം എനിക്ക് ലഭിച്ചില്ല അതിനു കാരണം ഒരിക്കലും ദിലീപേട്ടൻ ആയിരുന്നില്ല ദിലീപേട്ടൻ ശശിശങ്കർ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാൻ ആ സെറ്റിൽ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങൾ വാർത്തകൾ ആക്കരുത് എന്ന് കലാഭവൻ ഷാജോൺ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നത്.

Kalabhavan Shajohn

തന്റെ വില്ലനായി ഷാജോണ്‍ അഭിനയിച്ചാല്‍ പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്നാണ് ഇതിന് കാരണമായി ദിലീപ് പറഞ്ഞതെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഷാജോണിനെ മാറ്റിയില്ലെങ്കില്‍ താന്‍ അഭിനയിക്കില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്. പിന്നീട് ഈ വേഷത്തിലേക്ക് ദിലീപ് തന്നെയാണ് സായ്കുമാറിനെ കൊണ്ടുവന്നതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

English summary
Kalabhavan Shajohn's facebook post on Dileep issue
Please Wait while comments are loading...