ശ്രീദേവിയ്ക്ക് പങ്കെടുക്കാം....ചടങ്ങിന് ആ സ്വാമി എത്തുന്നില്ല
തൃശൂര്‍: സ്ത്രീകളെ വേദിയില്‍ ഇരുത്തരുതെന്ന് ബാപ്സ്(സ്വാമി നാരായണ്‍ സന്യാസ സന്സ്ഥാന്) പ്രതിനിധി ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പുസ്തക പ്രകാശന വിവാദം അവസാനിയ്ക്കുന്നു. പരിപാടിയില്‍ വിവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്തയ്ക്ക് പങ്കെടുക്കാം.
എപിജെ അബ്ദുള്‍കലാം അവസാനമായി എഴുതിയ 'ട്രാന്‍സെന്‍ഡന്‍സ് : മൈ സ്പിരിച്വല്‍ എക്സിപീരിയന്‍സസ് വിത്ത് പ്രമുഖ് സ്വാമി' എന്ന പുസ്തകത്തിന് ശ്രീദേവ് എസ് കര്‍ത്ത തയ്യാറാക്കി വിവര്‍ത്തനത്തിന്റെ പ്രകാശനമാണ് വിവാദത്തിലായത്. പ്രമുഖ് സ്വാമിയുടെ പ്രതിനിധി ബ്രഹ്മവിഹാരിദാസ് സ്വാമിജിയാണ് പുസ്തകം പ്രകാശനം ചെയ്യാമെന്ന് ഏറ്റിരുന്നത്.

എന്നാല്‍ ആശ്രമ ഗുരുവിന്റെ പ്രതിനിധി പങ്കെടുക്കുന്ന വേദിയില്‍ സ്ത്രീകള്‍ ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു നിഷ്കര്‍ഷ. ഇക്കാര്യം ശ്രീദേവിയെ അറിയിച്ചത് കറന്റ് ബുക്സ് അധികൃതരാണ്. ശ്രീദേവി തന്റെ പ്രതിഷേധം ഫേസ്ബുക്കിലൂടെ ലോകത്തെ മുഴുവന്‍ അറിയിക്കുകയും ചെയ്തു.
എന്തായാലും സംഭവം വിവാദമായതോടെ സംഗതിയു കിടപ്പ് ബാപ്സ് അധികൃതരും അറിഞ്ഞു കാണും. ബ്രഹ്മവിഹാരി ദാസ് സ്വാമിജി ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി കറന്റ് ബുക്സ് അധികൃതര്‍ വ്യക്തമാക്കി. സ്വാമിജിയുടെ അഭാവത്തില്‍ എംടി വാസുദേവന്‍ നായര്‍ ആയിരിയ്ക്കും പുസ്തകപ്രകാശനം നിര്‍വ്വഹിയ്ക്കുക. സ്വാമിജി പങ്കെടുക്കാത്ത സാഹചര്യത്തില്‍ പുസ്തകം വിവര്‍ത്തനം ചെയ്ത ശ്രീദേവി എസ് കര്‍ത്തയ്ക്ക് ചടങ്ങില്‍ പങ്കെടുക്കാമെന്നും കറന്റ് ബുക്സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications