കലാമിന്റെ പുസ്തകത്തിന്റെ പ്രകാശനം: വിവര്‍ത്തക ശ്രീദേവിയ്ക്ക് വിലക്ക്.. കാരണം പെണ്ണായത്
തൃശൂര്‍: രാജ്യത്തിന്റെ പല ഭാഗത്തും സ്ത്രീകളെ ഇപ്പോഴും പൊതുവേദികളില്‍ പ്രവേശിപ്പിയ്ക്കാറില്ലെന്ന് വാര്‍ത്തകള്‍ വരാറുൂണ്ട്. എന്നാല്‍ നമ്മുടെ കേരളത്തെ കുറിച്ച് അപ്പോഴെല്ലാം നാം അഭിമാനിച്ചിട്ടുണ്ട്. എന്തായാലും നമ്മുടെ നാട്ടില്‍ ഇങ്ങനെയൊന്നും നടക്കില്ലെന്നും ആവേശത്തോടെ പറയാറുണ്ട്.
എന്നാല്‍ നമ്മുടെ നാട്ടിലും ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ നടക്കും എന്ന് തെളിയിക്കുന്നതാണ് ശ്രീദേവി എസ് കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റ്. എപിജെ അബ്ദുള്‍കലാം അവസാനമായി എഴുതിയ പുസ്തകം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത ആളാണ് ശ്രീദേവി. എന്നാല്‍ ആ പുസ്തകത്തിന്റെ പ്രസാധന ചടങ്ങിന്റെ വേദിയില്‍ ശ്രീദേവിയ്ക്ക് സ്ഥാനമില്ല.

എന്താണ് അതിന് കാരണം എന്ന് അന്വേഷിച്ചാലാണ് ഞെട്ടിപ്പോവുക. ചടങ്ങില്‍ പങ്കെടുക്കുന്ന സന്യാസിയ്ക്കൊപ്പം സ്ത്രീകള്‍ വേദി പങ്കിടാന്‍ പാടില്ലത്രെ. മാത്രമല്ല, സദസ്സിലെ ആദ്യ മൂന്ന് വരിയില്‍ പോലും സ്ത്രീകള്‍ ഉണ്ടാകരുത്.
നാളെ എന്റെ പുസ്തക പ്രകാശനം.വേദിയിൽ കയറാൻ എനിക്ക് വിലക്ക്. വിശിഷ്ട അതിഥി യായി എത്തുന്ന സ്വാമിജി ഇരിക്കുന്ന വേദിയിൽ സ്...
Posted by Sreedevi S Kartha on Friday, 25 September 2015
ഗുജറാത്തിലെ സ്വാമി നാരായണ്‍ സന്യാസി സന്‍സ്ഥാന്റെ അധികാരിയായി സന്യാസിയുടെ പ്രതിനിധിയായി ബ്രഹ്മ വിഹാരി ദാസ് സ്വാമി ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സന്യാസിമഠത്തിന്റെ അധികാരിയായ പ്രമുഖ് സ്വാമിജി അബ്ദുള്‍കലാമിന്റെ ആത്മീയ ഗുരു ആയിരുന്നു. ആശ്രമത്തിന്റെ പ്രതിനിധിയായി വരുന്ന ആള് ഇരിയ്ക്കുന്ന വേദിയില്‍ സ്ത്രീകള്‍ ഉണ്ടാകാന്‍ പാടില്ലത്രെ. ആശ്രമം തന്നെയാണ് ഇത്തരം നിബന്ധന വച്ചിട്ടുള്ളത്. പ്രമുഖ് സ്വാമിജിയ്ക്കൊപ്പമുള്ള തന്റെ ആത്മീയ അനുഭവങ്ങളെ കുറിച്ചുള്ള പുസ്തകമാണ് ശ്രീദേവി വിവര്‍ത്തനം ചെയ്തിരിയ്ക്കുന്നത്.

കറന്റ് ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിയ്ക്കുന്നത്. എംടി വാസുദേവന്‍ നായരാണ് പ്രകാശനം. സെപ്തംബര്‍ 26 ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ചാണ് പ്രകാശ കര്‍മം. പുസ്തക പ്രകാശനത്തിന്റെ വേദിയില്‍ പ്രവേശനമുണ്ടാകില്ലെന്ന് കറന്റ് ബുക്സ് അധികൃതരാണ് തന്നെ അറിയിച്ചതെന്ന് ശ്രീദേവി എസ് കര്‍ത്ത തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. 'കാലാതീതം' എന്നാണ് പുസ്തകത്തിന്റെ പേര്.

എന്തായാലും ശ്രീദേവിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. എംടി വാസുദേവന്‍ നായര്‍ പ്രസാധന ചടങ്ങില്‍ നിനിന്ന് പിന്മാറണം എന്നും ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications