ദിലീപ് കേസിൽ മാത്രമല്ല, മഞ്ജു വാര്യർ പുതിയ വിവാദത്തിൽ.. പിച്ചച്ചട്ടിയിൽ കൈയിട്ട് വാരരുതെന്ന്

  • Posted By:
Subscribe to Oneindia Malayalam
മഞ്ജുവിനെതിരെ പുതിയ ആരോപണം; 'പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരരുത്' | Oneindia Malayalam

തൃശൂര്‍: മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യര്‍ കഴിഞ്ഞ കുറേ നാളുകളായി വാര്‍ത്തകളില്‍ നിറയുന്നത് സിനിമയുടെ പേരില്‍ മാത്രമല്ല. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കൂടിയാണ്. മുന്‍ഭര്‍ത്താവ് കൂടിയായ ദിലീപിനെ നടിയെ ആക്രമിച്ച കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം മഞ്ജു നേരിടുന്നുണ്ട്. ദിലീപ് തന്നെ ജാമ്യഹർജിയിൽ അക്കാര്യം ആരോപിച്ചിട്ടുള്ളതാണ്. ദിലീപ് ആരാധകരും മഞ്ജുവിനെ വെറുതെ വിടുന്നില്ല. അതിനിടെ മറ്റൊരു വിവാദം കൂടി മഞ്ജു വാര്യരെ പിടികൂടിയിരിക്കുന്നു.

ദിലീപ് അന്ന് രാത്രി വിളിച്ചു.. ദൈവങ്ങളേയും മകളേയും പിടിച്ച് ആണയിട്ടു! പിസി ജോർജ് വെളിപ്പെടുത്തുന്നു

ലേഡീസ് ഹോസ്റ്റൽ കുളിമുറിയിൽ പടം പിടിക്കാനെത്തി.. 25 പെൺകുട്ടികൾ ചേർന്ന് യുവാവിനെ ചെയ്തത്!! ഞെട്ടും

മഞ്ജു വാര്യർ വിവാദത്തിൽ

മഞ്ജു വാര്യർ വിവാദത്തിൽ

അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് മഞ്ജു വാര്യര്‍. നൃത്തലോകത്ത് നിന്നാണ് മഞ്ജു വാര്യര്‍ സിനിമാ രംഗത്തേക്ക് പ്രവേശിച്ചതും. സിനിമാ രംഗത്ത് ദിലീപ് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മഞ്ജു വാര്യരെ പിടിവിടാതെ തുടരുന്നുണ്ട്. അതിനിടെയാണ് നൃത്ത രംഗത്തും മഞ്ജു വാര്യര്‍ വിവാദത്തിലായിരിക്കുന്നത്. കലാമണ്ഡലം പുരസ്ക്കാരത്തിന് നടി തെരഞ്ഞെടുക്കപ്പെട്ടതാണ് വിവാദത്തിലായിരിക്കുന്നത്.

അവാർഡിന് എതിരെ വിമർശനം

അവാർഡിന് എതിരെ വിമർശനം

കേരള കലാമണ്ഡലം എംകെകെ നായര്‍ പുരസ്‌ക്കാരത്തിന് ഇത്തവണ മഞ്ജു വാര്യര്‍ ആണ് അര്‍ഹയായിരിക്കുന്നത്. നൃത്തം ഉള്‍പ്പെടെ കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. മഞ്ജു വാര്യര്‍ക്ക് പുരസ്‌ക്കാരം നല്‍കിയതിന് എതിരെയാണ് എതിര്‍പ്പുയര്‍ന്നിരിക്കുന്നത്. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ഹേമലതയാണ് മഞ്ജു വാര്യര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

കഴിവുള്ളവരെ അവഗണിച്ചു

കഴിവുള്ളവരെ അവഗണിച്ചു

കേരള കലാമണ്ഡലം എംകെകെ നായര്‍ പുരസ്‌ക്കാരം മഞ്ജു വാര്യര്‍ക്ക് നല്‍കിയത് ആശാസ്യമല്ലെന്ന് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസ്സോസ്സിയേഷന്‍ വ്യക്തമാക്കുന്നു. സിനിമാ താരങ്ങള്‍ക്ക് നൃത്തരംഗത്തെ പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത് കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ നിരവധി കഴിവുള്ള കലാകാരികളെ അവഗണിച്ചിട്ടാണ് എന്നാണ് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസ്സോസ്സിയേഷന്‍ സെക്രട്ടറി കൂടിയായ നര്‍ത്തകി കലാമണ്ഡലം ഹേമലത അഭിപ്രായപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം ജയറാമിന്

കഴിഞ്ഞ വർഷം ജയറാമിന്

കഴിഞ്ഞ വര്‍ഷം മേളക്കാരന്‍ കൂടിയായ നടന്‍ ജയറാമിനും കലാമണ്ഡലം പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു. ഈ പ്രവണത ശരിയല്ലെന്നാണ് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസ്സോസ്സിയേഷന്‍ അഭിപ്രായപ്പെടുന്നത്. കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരുന്ന ഈ പ്രവണതയില്‍ നിന്നും അഭിനേതാക്കള്‍ മാറി നില്‍ക്കണമെന്നും കലാമണ്ഡലം ഹേമലത ആവശ്യപ്പെട്ടു.

മികവുള്ളവരെ പരിഗണിക്കുന്നില്ല

മികവുള്ളവരെ പരിഗണിക്കുന്നില്ല

ആദിവാസി മേഖലകളിലും മലയോര പ്രദേശങ്ങളിലും വരെ കടന്ന് ചെന്ന്, നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തും നൃത്തം പഠിപ്പിക്കുന്ന കലാകാരികളെ തഴഞ്ഞാണ് മഞ്ജു വാര്യര്‍ക്ക് പുരസ്‌ക്കാരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടെ കലാമണ്ഡലത്തില്‍ നിന്നും പഠിച്ചിറങ്ങിയ മികവുള്ള കലാകാരികളെ ഒരുവിധത്തിലുള്ള പുരസ്‌ക്കാരങ്ങള്‍ക്കും പരിഗണിക്കുന്നില്ലെന്നും വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസ്സോസ്സിയേഷന്‍ വിമര്‍ശനം ഉന്നയിക്കുന്നു.

ജീവിക്കാൻ വഴി തേടി പ്രതിഭകൾ

ജീവിക്കാൻ വഴി തേടി പ്രതിഭകൾ

നൃത്തത്തിനും മറ്റ് കലാരൂപങ്ങള്‍ക്കും നല്‍കുന്ന പരിശീലനത്തില്‍ കേരള കലാമണ്ഡലം വര്‍ഷങ്ങളായി നിലവാരം പുലര്‍ത്തുന്നില്ല എന്നും ഹേമലത വിമര്‍ശിച്ചു. കലാമണ്ഡലത്തില്‍ പഠിച്ച് നൃത്തരംഗത്ത് കഴിവ് തെളിയിച്ച പ്രതിഭകള്‍ നിരവധിയുണ്ട്. അവരില്‍ പലരും ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടി തുണിക്കടയിലും പെട്രോള്‍ പമ്പിലുമെല്ലാം ജോലിക്ക് പോവുകയാണ് എന്നും ഹേമലത ഓര്‍മ്മപ്പെടുത്തുന്നു.

പക്ഷപാതം ഉണ്ട്

പക്ഷപാതം ഉണ്ട്

ഇത്തരം കലാപ്രതിഭകളെ അവരുടെ കഴിവ് പരിഗണിച്ച് പുരസ്‌ക്കാരങ്ങളിലൂടെ അംഗീകരിക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് നൃത്തപരിപാടികളില്‍ സജീവമാകാനും നല്ലൊരു കരിയര്‍ സ്വന്തമാക്കാനും സാധിക്കും. എന്നാല്‍ സംഭവിക്കുന്നത് ഇതൊന്നുമല്ല. കലാമണ്ഡല പുരസ്‌ക്കാര നിര്‍ണയത്തില്‍ കൃത്യമായ പക്ഷപാതം ഉണ്ടെന്നും ഹേമലത ആരോപിക്കുന്നു.

അഭിനേതാക്കൾ മാറി നിൽക്കണം

അഭിനേതാക്കൾ മാറി നിൽക്കണം

ഇക്കാര്യത്തില്‍ പരാതിപ്പെടാന്‍ കലാകാരികള്‍ക്ക് പേടിയാണ്. കാരണം ഇത്തരം പ്രവണതകളെ ചോദ്യം ചെയ്യുന്നവര്‍ക്കും പരാതിപ്പെടുന്നവര്‍ക്കും കലാമണ്ഡലത്തിന്റെ വളപ്പില്‍ പോലും കടക്കാനുള്ള അനുമതി നിഷേധിക്കപ്പെടാറാണ് പതിവ്. ഇത്തരം പുരസ്‌ക്കാരങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും അഭിനേതാക്കള്‍ സ്വയം മാറി നില്‍ക്കണമെന്നും കലാമണ്ഡലം ഹേമലത ആവശ്യപ്പെട്ടു. ഈ മാസം 9നാണ് പുരസ്‌ക്കാര വിതരണം.

English summary
Kalamandalam Hemalatha criticising the selection of Manju Warrier for Kalamandalam Award
Please Wait while comments are loading...