Get Updates
Get notified of breaking news, exclusive insights, and must-see stories!

കളമശേരിയിലെ ദത്ത് വിവാദം; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറി

കളമശേരി ദത്ത് വിവാദത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തറ ദമ്പതികൾക്ക് കൈമാറി സി ഡബ്ല്യു സി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾ കുട്ടിയെ ഏറ്റെടുക്കാൻ ഇപ്പോൾ കഴിയില്ലെന്ന് ചൈൽ വെൽഫെയർ കമ്മിറ്റിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവ്.

ആലുവയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയായ സ്ത്രീക്ക് ഓഗസ്റ്റ് 27 നാണ് കളമശേരി മെഡിക്കൽ കോളേജിൽ വെച്ച് കുഞ്ഞ് ജനിച്ചത്. ഇവർ അവിവാഹിതയായിരുന്നു. പ്രസവിച്ചതിന് പിന്നാലെ ഇവർ കുഞ്ഞിനെ സ്വന്തം ഇഷ്ടപ്രകാരം കളമശേരി സ്വദേശികളായ ദമ്പതികൾക്ക് കൈമാറി.

 keralahc-

എന്നാൽ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് തിരുത്തുന്നതിനായി ചില ഉദ്യോഗസ്ഥർ നടത്തിയ അനധികൃത ഇടപെടലുകൾ മെഡിക്കൽ സൂപ്രണ്ടിന്റെ ശ്രദ്ധയിൽ പെട്ടതോടെ സംഭവം പുറത്തായി. മെഡിക്കൽ സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരനായിരുന്ന അനിൽകുമാറും എ എവ്‍ രഹ്നയെന്ന മറ്റൊരു ഉദ്യോഗസ്ഥയും ഇടപെട്ടായിരുന്നു ജനന സർട്ടിഫിക്കറ്റിൽ കൃത്രിമം നടത്താൻ ശ്രമിച്ചത്. അന്വേഷണത്തിൽ ഇവർ വ്യാജ രേഖയുണ്ടാക്കാൻ ശ്രമിച്ചതായി കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ അനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം സംഭവം വിവാദമായതോടെ തൃപ്പൂണിത്തറയിലെ ദമ്പതികൾ കുഞ്ഞിനെ കളമശേരി മെഡിക്കൽ കോളേജിൽ ഏൽപ്പി്ചു. ഇതിനിടെ നിലവിലെ സാഹചര്യത്തില്‍ കുഞ്ഞിനെ ഏറ്റെടുക്കാനാവില്ലെന്നറിയിച്ച് യഥാര്‍ഥ മാതാപിതാക്കള്‍ രംഗത്തെത്തുകയായിരുന്നു. ഇക്കാര്യം സി ഡബ്ല്യു സി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ദമ്പതികളോട് നിയമപരമായി അപേക്ഷ നൽകാൻ ആവശ്യപ്പെട്ടു. സി ഡബ്ല്യു സിയുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ ദമ്പതികൾക്ക് കുഞ്ഞിനെ താത്കാലികമായി വിട്ട് നൽകാൻ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. യഥാർത്ഥ മാതാപിതാക്കൾ വരുന്നത് വരെ കുഞ്ഞിന് ഇവരുടെ സംരക്ഷണത്തിൽ കഴിയാൻ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+