Get Updates
Get notified of breaking news, exclusive insights, and must-see stories!

കളമശ്ശേരി ബസ് കത്തിക്കൽ കേസ്; പ്രതിക്ക് 6 വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും

കൊച്ചി; കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതി അനൂപിന് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും വിധിച്ചു. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ അഞ്ചാം പ്രതിയാണ് അനൂപ്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അനൂപിനെ 2016 ഏപ്രിലിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Kalamassery bus burning case

സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍

2005 സെപ്റ്റംബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ടായിരുന്നു പ്രതികൾ ബസ് കത്തിച്ചത്. എറണാകുളം കെഎസ്ആർടിസി ബസ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോർട്ട് ബസ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയായിരുന്നു. ശേഷം പ്രതികളെ ഇറക്കിവിട്ട് പെട്രോളൊഴിച്ച് ബസിന് തീ കൊളുത്തി.

തടിയന്റവിട നസീര്‍, കെ എ അനൂപ്, അബ്ദുള്‍ ഹാലിം, ഇസ്മായില്‍, മുഹമ്മദ് നവാസ്, സാബിര്‍ ബുഹാരി, താജുദീന്‍, ഉമര്‍ ഫാറൂഖ്, സൂഫിയ മഅദനി, കുമ്മായം നാസര്‍, മജീദ് പറമ്പായി, മുഹമ്മദ് സാബിര്‍, അബ്ദുള്‍ റഹിം, എന്നിന്നവരാണ് കേസിലെ പ്രതികൾ. ഇവരിൽ അനൂപ് ഒഴികെയുള്ളവർ പല കേസുകളിലാണ് തടവിൽ കഴിയുന്നവരായതിനാൽ വിചാരണ പൂർത്തിയായിട്ടില്ല. അനൂപിന്റെ വിചാരണ പൂർത്തിയായ പിന്നാലെയാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്. 2009 ൽ കേസ് എൻഐഎയ്ക്ക് കൈമാറിയിരുന്നു.
2010ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ വിചാരണ 2019 ലാണ് തുടങ്ങിയത്.

ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+