പെണ്‍കുട്ടിയെ കമന്‍റടിച്ചെന്ന്;കൊച്ചിയിലെ ഫ്ളാറ്റില്‍ കമ്മട്ടിപ്പാടത്തെ പിള്ളേര്‍ കയറിനിരങ്ങി

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: പെണ്‍കുട്ടിയെ കമന്റടിച്ചെന്ന് ആരോപിച്ച് കൊച്ചിയിലെ ഫഌറ്റില്‍ യുവാക്കളുടെ വിളയാട്ടം. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം നഗരത്തിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന എംബിഎ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഫഌറ്റിലാണ് പതിനഞ്ചോളം യുവാക്കള്‍ അതിക്രമിച്ചു കയറിയത്.

പതിനഞ്ചോളം യുവാക്കളാണ് ഫഌറ്റില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ കമ്മട്ടിപ്പാടം സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെയ് 14 ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവമുണ്ടായത്. കമ്മട്ടിപ്പാടത്തെ പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥികള്‍ കമന്റടിച്ചുവെന്ന് ആരോപിച്ചായിരുന്നു യുവാക്കളുടെ അതിക്രമം.

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം...

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഫഌറ്റില്‍ മെയ് 14 ഞായറാഴ്ച വൈകീട്ടായിരുന്നു യുവാക്കളുടെ അതിക്രമം. പതിനഞ്ചോളം യുവാക്കളാണ് ഫഌറ്റിലേക്ക് അതിക്രമിച്ചു കയറിയത്.

എംബിഎ വിദ്യാര്‍ത്ഥികളെ...

എംബിഎ വിദ്യാര്‍ത്ഥികളെ...

നഗരത്തിലെ കോളേജില്‍ പഠിക്കുന്ന എംബിഎ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു കമ്മട്ടിപ്പാടത്തെ യുവാക്കളുടെ അതിക്രമം. പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥികള്‍ കമന്റടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

പോലീസില്‍ അറിയിക്കരുതെന്ന് ഭീഷണി...

പോലീസില്‍ അറിയിക്കരുതെന്ന് ഭീഷണി...

വൈകീട്ട് ഫഌറ്റിലേക്ക് ഇരച്ചെത്തിയ യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഫഌറ്റില്‍ കയറിയ യുവാക്കള്‍ സംഭവം പോലീസില്‍ അറിയിക്കരുതെന്ന് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ബാക്കിയുള്ളവര്‍?

ബാക്കിയുള്ളവര്‍?

ഫഌറ്റിന്റെ കെയര്‍ടേക്കറാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, സംഭവസമയത്ത് പത്തിലേറെ യുവാക്കള്‍ ഫഌറ്റിലുണ്ടായിട്ടും, രണ്ട് പേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും ആക്ഷേപമുണ്ട്.

ജാമ്യത്തില്‍ വിട്ടു...

ജാമ്യത്തില്‍ വിട്ടു...

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് അറിയിച്ചത്. അതേസമയം, അറസ്‌ററ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.

ബോധ്യപ്പെട്ട ശേഷം കേസെടുക്കാമെന്ന്...

ബോധ്യപ്പെട്ട ശേഷം കേസെടുക്കാമെന്ന്...

സംഭവസമയത്ത് രണ്ട് പേര്‍ മാത്രമേ ഫഌറ്റിലുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം, ഫഌറ്റില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കെയര്‍ടേക്കര്‍ പോലീസില്‍ വീണ്ടും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷം കേസെടുക്കാമെന്നാണ് പോലീസിന്റെ നിലപാട്.

English summary
Goonda attack against students in kochi.
Please Wait while comments are loading...